Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഗംഭീര' തിരിച്ചുവരവിന് ഡല്‍ഹി... ദുഷ്‌പേര് മായ്ക്കാന്‍ ഡെയര്‍ഡെവിള്‍സ്

ബെംഗളൂരു: ഐപിഎല്ലിന്റെ 10 സീസണുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരിക്കല്‍പ്പോലും ഫൈനലിലെത്തിയിട്ടില്ലാത്ത ഏക ടീമെന്ന നാണക്കേട് പേറുന്ന ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്.

ഓരോ സീസണിലും ജയിക്കാവുന്ന എല്ലാ ചേരുവകളുണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതിരുന്നതാണ് ഡല്‍ഹിയെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടീമാക്കി മാറ്റിയത്. എന്നാല്‍ പുതിയ സീസണില്‍ ഈ നാണക്കേടെല്ലാം മായ്ക്കാനൊരുങ്ങുകയാണ് ഡെയര്‍ഡെവിള്‍സ്.

ഗംഭീര്‍ നയിക്കും

ഗംഭീര്‍ നയിക്കും

രണ്ടു വട്ടം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ടീമിലേക്ക് കൊണ്ടു വന്നാണ് ഡല്‍ഹി ഒരു ഗംഭീര തിരിച്ചുവരവിന് കോപ്പ് കൂട്ടുന്നത്. പുതിയ സീസണില്‍ ഡല്‍ഹിയെ ഗംഭീര്‍ തന്നെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതായി കോച്ച് റിക്കി പോണ്ടിങ് പറഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്. ടീമിന്റെ ക്യാപ്റ്റനാവുന്നതിനെക്കുറിച്ച് ഗംഭീറുമായി സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതം മൂളിയിട്ടുണ്ടെന്നും പോണ്ടിങ് വ്യക്തമാക്കി.

പോണ്ടിങിന്റെ പ്രശംസ

പോണ്ടിങിന്റെ പ്രശംസ

ഗംഭീറിന്റെ നായകത്വത്തെ പോണ്ടിങ് പുകഴ്ത്തി. കൊല്‍ക്കത്തയ്‌ക്കൊപ്പം തന്റെ നേതൃപാടവം ഗംഭീര്‍ തെളിയിച്ചതാണ്. ശ്രേയസ്സ് അയ്യര്‍, റിഷഭ് പന്ത് എന്നിവരടക്കമുള്ള യുവ താരങ്ങള്‍ക്ക് ഗംഭീറിനെപ്പോലെ അനുഭവസമ്പത്തുള്ള ഒരു താരത്തിന്റെ സേവനം ആവശ്യമാണ്. ഇത് അവരുടെ കരിയറിനെ ഏറെ ഗുണം ചെയ്യും. അതുകൊണ്ടാണ് ലേലത്തില്‍ ഗംഭീറിനു വേണ്ടി രംഗത്തുവരാന്‍ തീരുമാനിച്ചതെന്നും പോണ്ടിങ് പറഞ്ഞു.

ഡല്‍ഹിക്കൊപ്പം കിരീടവിജയം

ഡല്‍ഹിക്കൊപ്പം കിരീടവിജയം

അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ജേതാക്കളായ ഡല്‍ഹി ടീമില്‍ അംഗമായിരുന്നു ഗംഭീര്‍. ഫൈനലില്‍ രാജസ്ഥാനെ തകര്‍ത്തായിരുന്നു ഡല്‍ഹിയുടെ കിരീടവിജയം. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ റണ്‍വേട്ടക്കാരനാണ് 36 കാരനായ ഗംഭീര്‍. 2008ലെ പ്രഥമ സീസണില്‍ ഡല്‍ഹിക്കൊപ്പമായിരുന്നു അദ്ദേഹം. 2011ല്‍ കൊല്‍ക്കത്തയിലെത്തിയതോടെയാണ് ഗംഭീര്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കുയര്‍ന്നത്.

കൊല്‍ക്കത്തയുടെ നട്ടെല്ല്

കൊല്‍ക്കത്തയുടെ നട്ടെല്ല്

കൊല്‍ക്കത്ത ടീമിന്റെ നട്ടെല്ലെന്ന് വേണമെങ്കില്‍ ഗംഭീറിനെ വിശേഷിപ്പിക്കാം. ടീം ഇത്രയേറെ ആശ്രയിച്ച മറ്റൊരു താരമുണ്ടായിട്ടില്ല. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച് ടീമിനെ രക്ഷിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് എല്ലാ സീസണിലും ഗംഭീര്‍ കാഴ്ചവച്ചിട്ടുള്ളത്.
ഐപിഎല്ലില്‍ ഇതുവരെ 148 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമ്പാദ്യം 4132 റണ്‍സാണ്. 35 അര്‍ധസെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. 93 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2012 സീസണില്‍ 590ഉം 2016 സീസണില്‍ 501ഉം റണ്‍സാണ് ഗംഭീര്‍ വാരിക്കൂട്ടിയത്.

Story first published: Sunday, January 28, 2018, 11:24 [IST]
Other articles published on Jan 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+