ഖ്വാജയില്ലാതെ ഓസ്‌ട്രേലിയക്ക് എന്തു ലോകകപ്പ്? തീര്‍ച്ചയായും വേണമെന്ന് പോണ്ടിങ്
മെല്‍ബണ്‍: ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഉസ്മാന്‍ ഖ്വാജയെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് ആവശ്യപ്പെട്ടു. നിലവില്‍ ഓസീസ് ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഖ്വാജ. ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് പോണ്ടിങിനെ ആകര്‍ഷിച്ചത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഓസീസ് 3-2ന് കൈക്കലാക്കിയപ്പോള്‍ രണ്ടു സെഞ്ച്വറികടക്കം 382 റണ്‍സുമായി ടീമിന്റെ ഹീറോയായിരുന്നു ഖ്വാജ.

ഖ്വാജ എത്ര പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഏവരും കണ്ടു കഴിഞ്ഞു. ഇത്രയും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ എന്തു കൊണ്ട് അദ്ദേഹത്തിന് ഏകദിന ടീമില്‍ സ്ഥിരമായി അവസരം നല്‍കുന്നില്ലെന്ന് ആരും ചോദിച്ചു പോവുമെന്നും പോണ്ടിങ് പറഞ്ഞു.
ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ ഖ്വാജയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് അദ്ഭുതം തന്നെയാവും. മൂന്നാം നമ്പറില്‍ ഖ്വാജ തന്നെ ഓസീസിനായി ലോകകപ്പില്‍ ഇറങ്ങണം. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന ഡേവിഡ് വാര്‍ണര്‍ ഓപ്പണിങില്‍ തന്നെ കളിക്കട്ടെ. സ്റ്റീവ് സ്മിത്തിന് നാലാമനായോ അഞ്ചാമനായോ ഇറങ്ങാം. അത് ഓസീസ് ടീമിനെ കൂടുതല്‍ സന്തുലിതമാക്കുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications