വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

ചങ്കിടിക്കുന്ന, ഓരോ നിമിഷവും സമ്മര്‍ദ്ദംകൊണ്ട് നിറയുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുകയെന്നത് ഒട്ടും എളുപ്പമല്ല. പ്രതിഭയോടൊപ്പം ആത്മധൈര്യവും ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടതാണ്

1

ഫൈനല്‍ മത്സരങ്ങളെന്ന് പറഞ്ഞാല്‍ തന്നെ ആദ്യം മനസിലേക്കെത്തുന്നത് സമ്മര്‍ദ്ദമാണ്. സാധാരണ പരമ്പരകളുടെ ഫൈനല്‍ മത്സരത്തില്‍ പോലും വളരെയധികം സമ്മര്‍ദ്ദം താരങ്ങള്‍ക്ക് നേരിടേണ്ടി വരും. അപ്പോള്‍പ്പിന്നെ ലോകകപ്പ് ഫൈനലുകളുടെ കാര്യം പ്രത്യേകം പറയണ്ടല്ലോ. ചങ്കിടിക്കുന്ന, ഓരോ നിമിഷവും സമ്മര്‍ദ്ദംകൊണ്ട് നിറയുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുകയെന്നത് ഒട്ടും എളുപ്പമല്ല. പ്രതിഭയോടൊപ്പം ആത്മധൈര്യവും ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടതാണ്. ലോകകപ്പിന്റെ ചരിത്രം പരിശോധിച്ച് ഫൈനലില്‍ സെഞ്ച്വറി നേടിയിട്ടുള്ള ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പ്രായത്തട്ടിപ്പ് നടത്തി, ബിസിസിഐ കൈയോടെ പൊക്കി, ഇന്ത്യയുടെ അഞ്ച് താരങ്ങളിതാപ്രായത്തട്ടിപ്പ് നടത്തി, ബിസിസിഐ കൈയോടെ പൊക്കി, ഇന്ത്യയുടെ അഞ്ച് താരങ്ങളിതാ

ക്ലൈവ് ലോയ്ഡ്

ക്ലൈവ് ലോയ്ഡ്

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡാണ് ആദ്യമായി ഈ നേട്ടത്തിലേക്കെത്തിയ താരം. 1975ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ക്ലൈവ് ലോയ്ഡിന്റെ സെഞ്ച്വറി. 88 പന്തില്‍ 102 റണ്‍സുമായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഈ പ്രകടനമാണ് 17 റണ്‍സ് ജയം വെസ്റ്റ് ഇന്‍ഡീസിന് നേടിക്കൊടുക്കാനും കിരീടത്തില്‍ മുത്തമിടാനും നിര്‍ണ്ണായകമായത്. ക്രിക്കറ്റ് ചരിത്രത്തിലെ കരുത്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അദ്ദേഹം.

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഈ പട്ടികയിലെ രണ്ടാമന്‍. 1979ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിനെതിരെയാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. 157 പന്തുകള്‍ നേരിട്ട് 138 റണ്‍സാണ് റിച്ചാര്‍ഡ്‌സ് നേടിയത്. 11 ഫോറും മൂന്ന് സിക്‌സും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒരു ബൗളറേയും ഭയമില്ലാത്ത വിവിയന്‍ റിച്ചാര്‍ഡ്‌സ് ഹെല്‍മറ്റ് പോലും ഇല്ലാതെയാണ് പേസര്‍മാരെയടക്കം നേരിട്ടിരുന്നത്. എക്കാലത്തെയും ധൈര്യശാളികളായ ബാറ്റ്‌സ്മാനെ പരിഗണിച്ചാല്‍ അതിലൊരാള്‍ റിച്ചാര്‍ഡ്‌സായിരിക്കും.

അരവിന്ദ ഡി സില്‍വ

അരവിന്ദ ഡി സില്‍വ

ശ്രീലങ്കയുടെ അരവിന്ദ ഡി സില്‍വയാണ് ഈ പട്ടികയിലെ മൂന്നാമന്‍. 1996ലെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം പിന്തുടരവെയാണ് അരവിന്ദ ഡി സില്‍വ സെഞ്ച്വറി നേടിയത്. 124 പന്തുകള്‍ നേരിട്ട് 107 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 13 ബൗണ്ടറിയും ഉള്‍പ്പെടും. ശ്രീലങ്ക കിരീടം നേടിയ ലോകകപ്പ് ഫൈനലിലെ താരമായത് ഡി സില്‍വയായിരുന്നു. ഓസ്‌ട്രേലിയയുടെ 242 റണ്‍സ് വിജയലക്ഷ്യം 22 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ശ്രീലങ്ക മറികടന്നത്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസീസ് ഇതിഹാസ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ് റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയയെ രണ്ട് തവണ വിശ്വകിരീടം ചൂടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെയാണ് റിക്കി പോണ്ടിങ് സെഞ്ച്വറി നേടിയത്. 121 പന്തുകള്‍ നേരിട്ട് പുറത്താവാതെ 140 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് ഫോറും എട്ട് സിക്‌സുമാണ് പോണ്ടിങ് പറത്തിയത്. മത്സരത്തില്‍ ഇന്ത്യയെ 125 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കപ്പ് നേടിയപ്പോള്‍ പോണ്ടിങ്ങായിരുന്നു കളിയിലെ താരം.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

മുന്‍ ഓസ്‌ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 2007ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഗില്‍ക്രിസ്റ്റ് ഈ നേട്ടത്തിലേക്കെത്തിയത്. ഓപ്പണറായി ഇറങ്ങിയ ഗില്‍ക്രിസ്റ്റ് 104 പന്തില്‍ 149 റണ്‍സാണ് നേടിയത്. 13 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. ശ്രീലങ്കയെ 53 റണ്‍സിന് തോല്‍പ്പിച്ച് ഓസീസ് കപ്പില്‍ മുത്തമിട്ടപ്പോള്‍ കളിയിലെ താരവും ഗില്ലിയായിരുന്നു.

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

ഈ പട്ടികയിലെ അവസാന സ്ഥാനക്കാരന്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയാണ്. 2011ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേയായിരുന്നു ജയവര്‍ധനയുടെ തകര്‍പ്പന്‍ സെഞ്ച്വറി. 88 പന്തില്‍ പുറത്താവാതെ 103 റണ്‍സാണ് ജയവര്‍ധന നേടിയത്. ഇതില്‍ 13 ബൗണ്ടറിയും ഉള്‍പ്പെടും. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയെങ്കിലും ഇന്ത്യക്കാരിലാരും സെഞ്ച്വറി നേടിയില്ല. എംഎസ് ധോണിയായിരുന്നു കലാശപ്പോരാട്ടത്തിലെ ഹീറോ.

Story first published: Friday, June 24, 2022, 17:06 [IST]
Other articles published on Jun 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X