സ്വകാര്യ സന്പത്തില്‍ സച്ചിന്‍ ഒന്നാമത്
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ക്രിക്കറ്റിലെ സമ്പന്നന്‍മാരുടെ പട്ടികയിലും സച്ചിന്‍ ഒന്നാമത്. വെല്‍ത്ത് X പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സമ്പന്നരായ ക്രിക്കറ്റര്‍മാരുടെ പട്ടികയിലാണ് സച്ചിന്‍ ഒന്നാമനായത്. 16 കോടി ഡോളറിന്റെ സ്വകാര്യ സന്പത്താണ് സച്ചിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിയാണ്. സ്വകാര്യ സന്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ ധനികരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്.
ധോണിയെക്കാള്‍ മൂന്ന് മടങ്ങി സമ്പന്നനാണ് സച്ചിന്‍. ഇന്ത്യയിലെ സമ്പന്നരായ അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പേരാണ് വെല്‍ത്ത് x പ്രസിദ്ധീകരിച്ചത്. ഇവര്‍ ആരൊക്കെയാണെന്ന് അറിയേണ്ടേ

സമ്പന്നതയിലും സച്ചിന്‍ ഒന്നാമത്
സ്വകാര്യ സന്പത്തിന്‍റെ കാര്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ സച്ചിന്‍ ഒന്നാമനായത്.

സച്ചിന് (40)
16കോടി ഡോളറാണ് സച്ചിന്റെ സ്വകാര്യ സമ്പാദ്യം

ധോണിയെക്കാള്‍...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയെക്കാള്‍ മൂന്നിരട്ടി ധനികനാണ് സച്ചിന്‍

ധോണി (32)
5 കോടി ഡോളറാണ് ധോണിയുടെ സ്വകാര്യ സന്പാദ്യം. പട്ടികയില്‍ രണ്ടാമതാണ് ധോണി

യുവ് രാജ് സിംഗ്(31)
പട്ടികയില്‍ മൂന്നാമനാണ് യുവ് രാജ് സിംഗ്. 3 കോടി ഡോളറാണ് യൂവിയുടെ വ്യക്തിഗത സന്പാദ്യം

രാഹുല്‍ ദ്രാവിഡ് (40)
പട്ടികയില്‍ നാലാമതാണ് രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനം. 2 കോടി ഡോളറാണ് രാഹുല്‍ ദ്രാവിഡിന്റെ സ്വകാര്യ സ്വത്ത്

വിരാട് കോലി(24)
1.5 കോടി യുഎസ് ഡോളറാണ് പട്ടികയില്‍ അഞ്ചാമനായ വിരാട് കോലിയുടെ സമ്പാദ്യം

സച്ചിന്‍ വീണ്ടും സ്റ്റാര്‍
ധോണിയെക്കാള്‍ മൂന്നിരട്ടിയും യുവ് രാജിനെക്കാള്‍ അഞ്ച് ഇരട്ടിയും ധനികനാണ് സച്ചിന്‍. രാഹുലിനെക്കാള്‍ എട്ട് മടങ്ങ് സമ്പാദ്യമുണ്ട് സച്ചിന്. കൊഹ്ലിയെക്കാള്‍ പത്ത് മടങ്ങും.

വിരമിയ്ക്കല്‍
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം നവംബര്‍ 18 ന് ക്രിക്കറ്റ് ദൈവം കളം വിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications