For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് ഫൈനലില്‍ ചരിത്രം കുറിച്ച് റിച്ചാ ഘോഷ്; ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം

മുംബൈ: വനിതാ ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് റിച്ചാ ഘോഷ്. ടി20 ലോകകപ്പ് ഫൈനലില്‍ കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായിറങ്ങിയാണ് യുവ ഇന്ത്യന്‍ താരം ചരിത്രത്തിന്റെ ഭാഗമായത്. ടി20 ലോകകപ്പ് ഫൈനലിലെ ആദ്യ കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ട് എന്ന ബഹുമതിയാണ് 16കാരി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ മത്സരത്തിനുള്ള ഇലവനില്‍ റിച്ചാ ഘോഷ് ഇല്ലായിരുന്നു. എന്നാല്‍ ബാറ്റിങ് സമയത്ത് പരിക്കേറ്റ തനിയാ ബാട്ടിയക്ക് പകരക്കാരിയായി തനിയ ഇറങ്ങുകയായിരുന്നു. ബംഗാള്‍ താരമായി റിച്ച പുതുമുഖ താരമായാണ് ലോകകപ്പിനുള്ളില്‍ ടീമില്‍ ഇടം പിടിച്ചത്. ഓസ്‌ട്രേലിയയുടെ 185 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയില്‍ നില്‍ക്കവെയാണ് റിച്ച ക്രീസിലെത്തുന്നത്. 18 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 18 റണ്‍സാണ് താരം നേടിയത്. മേഗന്‍ സ്‌കട്ടാണ് റിച്ചയെ പുറത്താക്കിയത്. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളുടെ പട്ടികയിലേക്ക് ഒറ്റ മത്സരംകൊണ്ട് തന്നെ ഇടം പിടിക്കാന്‍ റിച്ചയ്ക്ക് സാധിച്ചു.

ടി20 ലോകകപ്പ് ഫൈനലില്‍ 85 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കരുത്തരും ആതിഥേയരുമായ ഓസ്‌ട്രേലിയ അഞ്ചാം കിരീടമാണ് അലമാരയിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 19.1 ഓവറില്‍ 99 റണ്‍സില്‍ അവസാനിച്ചു. 16കാരി ഓപ്പണര്‍ ഷഫാലി ശര്‍മയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. എന്നാല്‍ കലാശപ്പോരില്‍ 2 റണ്‍സെടുക്കാനെ യുവതാരത്തിന് സാധിച്ചുള്ളു. 33 റണ്‍സെടുത്ത ദീപ്തി ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയുടെ കന്നി ടി20 ലോകകപ്പ് ഫൈനലായിരുന്നു ഇത്.

richagosh

തോറ്റെങ്കിലും പ്രതീക്ഷ നല്‍കുന്ന താരങ്ങളുടെ ഉദയത്തിന് ഇത്തവണത്തെ ലോകകപ്പ് സാക്ഷ്യം വഹിച്ചു. യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഷഫാലി വര്‍മയ്ക്കും റിച്ചാ ഘോഷിനും പ്രായം 16. സ്പിന്‍ ബൗളര്‍ രാധാ യാദവിന്റെ പ്രായം 19, ദീപ്തി ശര്‍മയുടെ പ്രായം 22, ജെമീമ റോഡ്രിഗസിന്റെ പ്രായം 19, താനിയ ഭാട്ടിയക്ക് 22, സ്മൃതി മന്ദാന 23 ഇങ്ങനെ ഇത്തവണത്തെ ലോകകപ്പില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും 23വയസില്‍ താഴെയുള്ളവരാണ്. ഇത്തവണ കിരീടം നഷ്ടപ്പെട്ടെങ്കിലും ഭാവിയില്‍ ഇന്ത്യയെ വിശ്വ കിരീടം ചൂടിക്കാന്‍ പ്രാപ്തരായവരാണ് ഇവരെന്ന് ഈ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നു.

Story first published: Monday, March 9, 2020, 9:22 [IST]
Other articles published on Mar 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+