Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: ഹ്യൂസിന് വേണ്ടി ജയിക്കുമോ ഓസ്‌ട്രേലിയ?

അഡിലെയ്ഡ്: ഒരു സാധാരണ ടെസ്റ്റ് മത്സരത്തിനല്ല ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഡിസംബര്‍ 9ന് ഇറങ്ങുക. ഓസീ കോച്ച് ഡാരന്‍ ലേമാന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ മത്സരം ഫില്‍ ഹ്യൂസിനുള്ള ശ്രദ്ധാഞ്ജലിയാണ്. അത്യധികം വികാരവായ്‌പോടെയാകും മൈക്കല്‍ ക്ലാര്‍ക്കും കൂട്ടരും അഡിലെയ്ഡ് ഓവലില്‍ കളിക്കാനെത്തുക. ഹ്യൂസിന് വേണ്ടി ജയിക്കാനുറച്ച് തന്നെ കളിക്കും കംഗാരുക്കള്‍ എന്നതില്‍ സംശയം വേണ്ട.

പരിക്കേറ്റ മൈക്കല്‍ ക്ലാര്‍ക്കിന് പകരം ഫില്‍ ഹ്യൂസ് കളിക്കേണ്ട ടെസ്റ്റാണ് ഇത്. കളിക്കാര്‍ വിഷമത്തില്‍ നിന്നും കരകയറിക്കഴിഞ്ഞു എന്നും കോച്ച് ലേമാന്‍ പറയുന്നു. മാക്‌സ്വില്ലില്‍ ഡിസംബര്‍ മൂന്ന് ബുധനാഴ്ചയായിരുന്നു ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകള്‍. ഓസീസ് ടീമിലെ മുഴുവന്‍ കളിക്കാരും ചടങ്ങിനെത്തി. ബ്രിസിബേനില്‍ വ്യാഴാഴ്ച തുടങ്ങേണ്ട ടെസ്റ്റ് ഹ്യൂസിന്റെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

hughes

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയുടെയും തുടര്‍ന്ന് നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിന്റെയും ഷെഡ്യൂള്‍ ചുവടെ. (ഇന്ത്യന്‍ സമയപ്രകാരം)

ഒന്നാം ടെസ്റ്റ് : 9-13 ഡിസംബര്‍ (അഡിലെയ്ഡ്) രാവിലെ 5.30 മുതല്‍.
രണ്ടാം ടെസ്റ്റ് : 17 - 21 ഡിസംബര്‍ (ബ്രിസ്‌ബേന്‍) രാവിലെ 5.30 മുതല്‍.
മൂന്നാം ടെസ്റ്റ് : 26 - 30 (മെല്‍ബണ്‍) രാവിലെ 5.00 മുതല്‍
നാലാം ടെസ്റ്റ് : 6 -10 ജനുവരി (സിഡ്‌നി) രാവിലെ 5.00 മുതല്‍

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ കളിക്കുന്ന ഏകദിന ടൂര്‍ണമെന്റ് ജനുവരി 18 ന് തുടങ്ങും.

18, ജനുവരി - ഇന്ത്യ - ഓസ്‌ട്രേലിയ (മെല്‍ബണ്‍) (രാവിലെ 8.50 മുതല്‍)
20, ജനുവരി - ഇന്ത്യ - ഇംഗ്ലണ്ട് ബ്രിസ്‌ബേന്‍ (രാവിലെ 8.50 മുതല്‍)
26, ജനുവരി - ഇന്ത്യ - ഓസ്‌ട്രേലിയ (സിഡ്‌നി) (രാവിലെ 8.50 മുതല്‍)
30, ജനുവരി - ഇന്ത്യ - ഇംഗ്ലണ്ട് (പെര്‍ത്ത്) (രാവിലെ 8.50 മുതല്‍)
ഫൈനല്‍ ഫെബ്രുവരി ഒന്നിന് പെര്‍ത്തില്‍

Story first published: Thursday, December 4, 2014, 16:35 [IST]
Other articles published on Dec 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+