വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ഏകദിനത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ താരങ്ങള്‍ കറുത്ത ബാന്റണിഞ്ഞത് എന്തിന്? കാരണമിതാ

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ഏകദിനം സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയയാണ് ബാറ്റ് ചെയ്യുന്നത്. മത്സരത്തില്‍ ജഴ്‌സിയുടെ കൈയില്‍ കറുത്ത ബാന്റണിഞ്ഞാണ് ഇരു ടീമും ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ കാരണം രണ്ട് പേര്‍ക്കുള്ള ആദരവാണ്. മുന്‍ ഓസീസ് താരങ്ങളായ ഫില്‍ ഹ്യൂസിന്റെയും ഡീന്‍ ജോണിസിന്റെയും വിയോഗത്തിന് ആദരവ് അര്‍പ്പിച്ചാണ് ഇരു ടീമും കറുത്ത ബാന്റ് ധരിച്ചത്.

ഫില്‍ ഹ്യൂസ് മരണപ്പെട്ടിട്ട് ഇന്നേക്ക് 6 വര്‍ഷം തികയുകയാണ്. ഷെഫീല്‍ഡ് ഫീല്‍ഡ് മത്സരത്തിനിടെ ബൗണ്‍സര്‍ കഴുത്തിനേറ്റാണ് ഹ്യൂസ് മരണപ്പെട്ടത്. പുറത്താകാതെ 63 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്ത സംഭവം അരങ്ങേറുന്നത്. ഹ്യൂസിന്റെ മരണ ദിനത്തിന്റെ ഓര്‍മകളുമായി നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

indvsaus

വിടരും മുമ്പെ കൊഴിഞ്ഞുപോയ ഹ്യൂസിന്റെ വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടുത്തി ട്രിബ്യൂട്ട് ഒരുക്കിയിരിക്കുകയാണ് ആരാധകര്‍. 2014 നവംബര്‍ 25നാണ് ഹ്യൂസിന്റെ തലയുടെ പിറകില്‍ ബൗണ്‍സര്‍ പതിക്കുന്നത്. ഏറുകൊണ്ട് മൈതാനത്ത് വീണ ഹ്യൂസിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടാം ദിവസം മരണപ്പെടുകയായിരുന്നു. സീന്‍ ആബട്ടിന്റെ ബൗണ്‍സറാണ് ഹ്യൂസിന്റെ ജീവിത്തതിന് തിരശീലയിട്ടത്.

2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഹ്യൂസിന്റെ ടെസ്റ്റ് അരങ്ങേറ്റം.26 ടെസ്റ്റില്‍ നിന്ന് 1535 റണ്‍സും 25 ഏകദിനത്തില്‍ നിന്ന് 826 റണ്‍സും 1 ടി20യില്‍ നിന്ന് ആറ് റണ്‍സുമാണ് ഹ്യൂസ് ഓസീസ് ജഴ്‌സിയില്‍ നേടിയത്. 114 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 9023 റണ്‍സും 91 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 3639 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലിനിടെയാണ് മുന്‍ ഓസീസ് താരമായ ഡീന്‍ ജോണിസ് മരണത്തിന് കീഴടങ്ങുന്നത്. അവതാരകനെന്ന നിലയിലും കമന്റേറ്ററെന്ന നിലയിലും സജീവമായിരുന്ന അദ്ദേഹം ഹൃദയാഘാദത്തെത്തുടര്‍ന്നാണ് മരിച്ചത്.

ഓസ്‌ട്രേലിയക്കുവേണ്ടി 52 ടെസ്റ്റില്‍ നിന്ന് 3631 റണ്‍സും 164 ഏകദിനത്തില്‍ നിന്ന് 6068 റണ്‍സും അദ്ദേഹം ഓസീസ് ജഴ്‌സിയില്‍ നേടി. 245 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 19188 റണ്‍സും 285 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 10936 റണ്‍സും ജോണിസിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയന്‍ ടീമിലെ സുപ്രധാന താരങ്ങളായിരുന്ന ഹ്യൂസിന്റെയും ജോണിസിന്റെയും മരണത്തില്‍ ഒരു മിനുട്ട് മൗന പ്രാര്‍ത്ഥനയും നടത്തി. മൂന്ന് മത്സരം വീതമുള്ള ഏകദിന പരമ്പരയും ടി20യും നാല് മത്സരം ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്.

Story first published: Friday, November 27, 2020, 12:28 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X