പറഞ്ഞുകേട്ടതല്ല കാര്യം, കോലിയും അനുഷ്‌കയും പിരിഞ്ഞത് 40 കോടി രൂപയ്ക്ക് വേണ്ടി?
ദില്ലി: ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും പിരിഞ്ഞതിന് പിന്നില്‍ പല പല കാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്. കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി അനുഷ്‌ക, വിരാട് കോലിയുടെ വിവാഹ വാഗ്ദാനം നിരസിച്ചതാണ് ഈ വേര്‍പിരിയലില്‍ കലാശിച്ചത് എന്നായിരുന്നു ഒരു വാര്‍ത്ത. അതല്ല അനുഷ്‌കയുടെ നിയന്ത്രണം പിടിക്കാത്തത് കൊണ്ട് കോലി ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും കേള്‍ക്കുന്നു.
എന്നാല്‍ ഇത് രണ്ടുമല്ല, സാമ്പത്തികമാണ് ഇരുവര്‍ക്കും ഇടയില്‍ വില്ലനായത് എന്നാണ് ഒരു ഹിന്ദി ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുഷ്‌ക ശര്‍മയുടെ പുതിയ ചിത്രമായ ബോംബെ വെല്‍വറ്റില്‍ വിരാട് കോലി 40 കോടി രൂപ മുടക്കിയിരുന്നത്രെ. 120 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബോംബെ വെല്‍വറ്റ് പക്ഷേ ബോക്‌സ് ഓഫീസില്‍ പരാജയമായി. 24 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്.

പണം കിട്ടണമെന്ന് കോലി
40 കോടി രൂപയാണ് കോലി ബോംബെ വെല്‍വറ്റില്‍ മുടക്കിയത്. ചിത്രം പരാജയെങ്കിലും തനിക്ക് മുടക്കിയ പണം കിട്ടണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടുപോലും.

അനുഷ്‌കയ്ക്ക് ദേഷ്യം
വിരാട് കോലി പണം ആവശ്യപ്പെട്ടത് അനുഷ്‌ക ശര്‍മയെ ചൊടിപ്പിച്ചു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബന്ധം പിരിയല്‍ വരെ എത്തി
ഈ സംഭവത്തിന് ശേഷം അനുഷ്‌ക കോലിയോട് മിണ്ടാതെയായി. ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അനുഷ്‌ക കോലിയെ അറിയിക്കുകയായിരുന്നത്രെ

വിരാടിനും ദേഷ്യം
വിരാട് കോലിയുടെ ഈഗോയും അനുഷ്‌കയുമായുളള ബന്ധം പിരിയാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കോലി അനുഷ്‌കയ്‌ക്കെതിരെ നേരിട്ടല്ലെങ്കിലും കുത്തുവാക്കുകള്‍ പറഞ്ഞിരുന്നു.

ബോംബെ വെല്‍വറ്റ്
അനുഷ്‌ക ശര്‍മ, രണ്‍വീര്‍ കപൂര്‍ എന്നിവരെ ജോഡികളാക്കി അനുരാഗ് കാശ്യപാണ് സിനിമ സംവിധാനം ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications