സംഗക്കാരയും ജയവര്‍ധനെയും വിരമിച്ചു; ഇരുവര്‍ക്കും സച്ചിന്റെ അഭിനന്ദനം
സിഡ്‌നി: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി ഇതിഹാസ്യ തുല്യമായ കരിയര്‍ കാഴ്ചവെച്ച കുമാര്‍ സംഗക്കാരയും ജയവര്‍ധനയും ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നേരത്തെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച ജയവര്‍ധന ഇതോടെ തന്റെ അന്താരാഷ്ട്ര കരിയര്‍ പൂര്‍ണമാക്കി. ഏകദിനത്തില്‍ നിന്നും വിരമിച്ചെങ്കിലും സംഗക്കാര ടെസ്റ്റ് മത്സരങ്ങളില്‍ ശ്രീലങ്കയ്ക്കുവേണ്ടി കളിക്കും.
ഏകദിനത്തില്‍ നിന്നും വിരമിച്ച ഇരുവര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിനന്ദനം അറിയിച്ചു. അവിസ്മരണീയമായ കരിയറിലൂടെയാണ് ഇരുവരും കടന്നുപോയതെന്ന് സച്ചിന്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റിന് നികത്താനാകാത്ത നഷ്ടമാണ് ഇരുവരുടെയും വിരമിക്കലിലൂടെ ഉണ്ടായതെന്നും സച്ചിന്‍ പറഞ്ഞു.

ലോകകപ്പോടെ ഇരുവരും വിരമിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്റെ അവസാന അഞ്ചു മത്സരങ്ങളില്‍ നാലു തുടര്‍ സെഞ്ച്വറികള്‍ നേടിയ സംഗക്കാര മികച്ച ഫോമിലാണ് കളി അവസാനിപ്പിക്കുന്നത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മികച്ച ബൗളിങ്ങിനു മുന്‍പിലും 45 റണ്‍സെടുത്ത് ലങ്കയുടെ ടോപ് സ്‌കോററായി സംഗക്കാര.
404 ഏകദിന മത്സരങ്ങളില്‍ നിന്നായി 14,234 റണ്‍സ് നേടിയിട്ടുണ്ട് കുമാര്‍ സംഗക്കാര. 23 സെഞ്ച്വറിയും 93 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു. 448 ഏകദിനങ്ങളില്‍ നിന്നായി 12,650 റണ്‍സ് നേടിയ ജയവര്‍ധനെ 19 സെഞ്ച്വറിയും 77 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications