Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ മത്സരക്രമം മാറ്റണമെന്ന് ഐസിസി; ബിസിസിഐ നല്‍കിയ മറുപടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം എഡിഷന്‍ മത്സരക്രമം മാറ്റണമെന്ന ഐസിസിയുടെ നിര്‍ദ്ദേശത്തോട് മുഖം തിരിച്ച് ബിസിസിഐ. കൊല്‍ക്കത്തയില്‍ ഏപ്രില്‍ 22 മുതല്‍ 26 വരെ ഐസിസി വാര്‍ഷിക യോഗം നടക്കുന്നതിനാല്‍ ആ ദിവസങ്ങളിലെ മത്സര ക്രമത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു ഐസിസിയുടെ അഭ്യര്‍ഥന.

ഐസിസി അംഗങ്ങള്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം മത്സരം കാണാവുന്ന രീതിയില്‍ മത്സരക്രമത്തില്‍ മാറ്റം വരുത്താമോ എന്നാണ് ഐസിസിയുടെ ചോദ്യം. ആ ദിവസങ്ങളിലൊന്നും കൊല്‍ക്കത്തയ്ക്ക് ഹോം മത്സരങ്ങളില്ല. എന്നാല്‍, നേരത്തെ തീരുമാനിച്ച മത്സരങ്ങള്‍ മാറ്റുന്നത് ബുദ്ധിമുട്ടാകുമെന്നായിരുന്നു ബിസിസിഐയുടെ മറുപടി.

icc

ഏപ്രില്‍ 16ന് ഹോം മത്സരം കളിക്കുന്ന കൊല്‍ക്കത്തയ്ക്ക് പിന്നീട് മെയ് 3ന് മാത്രമാണ് സ്വന്തം ഗ്രൗണ്ടില്‍ മത്സരമുള്ളത്. ഏപ്രില്‍ 22ഉം 26നും ഇടയില്‍ ഹൈദരാബാദ്, മുംബൈ, ഇന്‍ഡോര്‍, ബെംഗളുരു, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് കൊല്‍ക്കയുടെ മത്സരങ്ങള്‍. ഏതെങ്കിലും ഒരു മത്സരം മാറ്റിയാല്‍ പിന്നീട് വരുന്ന മത്സരങ്ങളിലെല്ലാം മാറ്റം വരുത്തേണ്ടതായി വരുമെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടുന്നു.

ഐസിസി യോഗത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജം സേത്തിയും പങ്കെടുക്കുന്നുണ്ട്. പാക് പ്രതിനിധി പങ്കെടുക്കുന്നതിനാലാണ് യോഗം മുംബൈയില്‍ നടത്താതെ കൊല്‍ക്കത്തയിലേക്ക് മാറ്റിയതും. മുംബൈയിലെ പ്രതിഷേധം കണക്കിലെടുത്താണിത്. അതേസമയം, നജം സേത്തിക്ക് ഇന്ത്യയിലേക്കെത്താന്‍ വിസ ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

Story first published: Monday, February 26, 2018, 9:01 [IST]
Other articles published on Feb 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+