ആദ്യം യുഎഇയിലെത്താന്‍ സിഎസ്‌കെ, ആഗസ്റ്റ് എട്ടിന് ചാര്‍ട്ടേര്‍ഡ് വിമാനം വഴി ടീം എത്തും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13ാം സീസണ്‍ സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമെല്ലാം ഇത്തവണ കിരീട പ്രതീക്ഷയോടെ ശക്തമായ നിരയുമായാണ് ഇറങ്ങുന്നത്. നിലവില്‍ ടീമുകളെല്ലാം ആഗസ്റ്റ് അവസാന വാരത്തോടെ യുഎഇയിലെത്തിച്ചേരുമെന്നാണ് വിവരം. എന്നാല്‍ അതിന് മുമ്പായി ആദ്യം ചെന്നൈ സൂപ്പര്‍ കിങ്‌സ് യുഎഇയിലെത്തി പരിശീലനം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുള്ളത്. ഓഗസ്റ്റ് 8നുള്ള ചാര്‍ട്ടേര്‍ഡ് വിമാനം വഴിയായും എം എസ് ധോണിയും സംഘവും യുഎഇയിലെത്തുക. നേരത്തെ പരിശോധന പൂര്‍ത്തിയാക്കി പരിശീലനം ആരംഭിക്കുന്നതിനായാണ് ചെന്നൈയുടെ നീക്കം.

നിലവില്‍ അഞ്ച് മാസത്തോളമായി മിക്ക താരങ്ങളും ക്രിക്കറ്റ് കളിച്ചിട്ടില്ല. മൈതാനത്ത് പരിശീലനം നടത്താനുള്ള അവസരവും കുറവായിരുന്നു. അതിനാല്‍ത്തന്നെ പഴയ ഫോമിലേക്ക് ടീം എത്താന്‍ മികച്ച പരിശീലനം തന്നെ നല്‍കേണ്ടി വരുമെന്നുറപ്പാണ്. നിലവിലെ കോവിഡ് പശ്ചാത്തലം വിലയിരുത്തിയാണ് താരങ്ങള്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനം ചെന്നൈ ഒരുക്കുന്നത്. ഓഗസ്റ്റ് അവസാന വാരത്തിന് മുമ്പായി ചെന്നൈ പരിശീലനം ആരംഭിക്കുമെന്നാണ് യുഎഇയിലെ ക്രിക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ യുഎഇയിലെത്തിയാല്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ ആവിശ്യമില്ല. എന്നാല്‍ പരിശോധന നടത്തേണ്ടി വരും. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാല്‍ കോവിഡ് പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചാല്‍ ഉചിതമായ പകരക്കാരനെ എത്തിക്കുന്നതിനും ചെന്നൈയുടെ നേരത്തെയുള്ള വരവ് സഹായകരമാകും. മറ്റ് ടീമുകളും ഓഗസ്റ്റ് അവസാന വാരത്തോടെ എത്തുമെന്നാണ് വിവരം.

സച്ചിന്‍, ലാറ, പോണ്ടിങ്- ആരാണ് കേമന്‍? ഇതിഹാസങ്ങളെ വിലയിരുത്തി വസീം അക്രം

യുഎഇയിലെ മൂന്ന് വേദികളിലായാണ് മത്സരം നടക്കുന്നത്. പരിശീലനത്തിന് രണ്ട് വേദികളുമാണ് അനുവദിച്ചിരിക്കുന്നത്. ടീമുകളുടെ പരിശീല സമയം ക്രമീകരിച്ചാവും ഇവിടെ പരിശീലനം അനുവദിക്കുക. കൂടാതെ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കും. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് താരങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. നിലവില്‍ യുഎഇയിലെ കോവിഡിന്റെ അവസ്ഥ അത്ര ഭീകരമല്ല. സ്പിന്‍ ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ചെന്നൈയ്ക്ക് പ്രതീക്ഷയേറെയാണ്. ഇതിനോടകം മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചിട്ടുണ്ട്. ഹര്‍ഭജന്‍ സിങ്,ഇമ്രാന്‍ താഹിര്‍,പീയൂഷ് ചൗള,മിച്ചല്‍ സാന്റ്‌നര്‍,കരണ്‍ ശര്‍മ എന്നിവരാണ് ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. മുന്‍ കിവീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ് മുഖ്യ പരിശീലകന്‍. മൈക്കല്‍ ഹസി ബാറ്റിങ് പരിശീലകനാവുമ്പോള്‍ ലക്ഷ്മിപതി ബാലാജി ബൗളിങ് തന്ത്രമോതും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, July 30, 2020, 15:06 [IST]
Other articles published on Jul 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X