വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

900 കോടി കൊടുക്കില്ല, പകരം കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ കളിപ്പിക്കും?

By Muralidharan

ഐ പി എല്‍ ക്രിക്കറ്റിന്റെ ഒമ്പതാം സീസണില്‍ കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സ് കളിക്കാന്‍ സാധ്യതയേറുന്നു. ബി സി സി ഐ കൊച്ചി ടീമിന് കൊടുക്കാനുള്ള 900 കോടിയോളം രൂപയ്ക്ക് പകരമായി ഐ പി എല്ലില്‍ കളിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിക്ക് പുറത്ത് വെച്ച് സംഭവം ഒത്തുതീര്‍ക്കാനാണത്രെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശ്രമം.

ഇക്കഴിഞ്ഞ ജൂണ്‍ 15 നാണ് കൊച്ചി ടസ്‌കേഴ്‌സിന് ബി സി സി ഐ 550 കോടി രൂപ കൊടുക്കണം എന്ന് ആര്‍ബിട്രേഷന്‍ ഉത്തരവ് വന്നത്. മറ്റ് ബാധ്യതകള്‍ അടക്കം ഈ തുക 900 കോടിയോളം ആകും എന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് പണം തിരികെ വേണ്ട, ഐ പി എല്ലില്‍ കളിച്ചാല്‍ മതി എന്നായിരുന്നു അന്ന് ടസ്‌കേഴ്‌സ് ഉടമകള്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

kochin-tuskers-kerala

രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയതോടെ ബി സി സി ഐ പ്രതിസന്ധിയിലാണ്. ഈ അവസരത്തില്‍ കേരള ടീമിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് മുന്നിലുള്ള ഒരു വഴി എന്നാണ് ബി സി സി ഐയില്‍ അഭിപ്രായം ഉയരുന്നത്. ബോര്‍ഡിലെ ഒരു പ്രമുഖന്‍ കൊച്ചി ടീം തിരിച്ചെത്തിയേക്കുമെന്ന് സൂചന നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഐ പി എല്ലില്‍ കളിക്കാന്‍ കൊച്ചി ടസ്‌കേഴ്‌സ് സമ്മതിച്ചാല്‍ ബി സി സി ഐയുടെ മുന്നിലുള്ള പ്രതിസന്ധി തീരും. ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്തി എട്ട് ടീമുകളുമായി ഐ പി എല്ലിന്റെ അടുത്ത സീസണ്‍ നടക്കുകയും ചെയ്യും. രണ്ട് വര്‍ഷത്തിന് ശേഷം വിലക്ക് തീര്‍ന്ന് ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ വരുമ്പോള്‍ അവരെയും ഉള്‍പ്പെടുത്താം. പത്ത് ടീമുകളെ വരെ ഉള്‍പ്പെടുത്താന്‍ ഐ പി എല്ലില്‍ വ്യവസ്ഥയുണ്ട്.

Story first published: Friday, July 24, 2015, 16:47 [IST]
Other articles published on Jul 24, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X