ധോണിക്ക് വേണമെങ്കില്‍ പോകാം, ചെന്നൈ കിംഗ്‌സ് തടയില്ല!
ചെന്നൈ: ഐ പി എല്ലിലെ ഏറ്റവും വലിയ പേരുകളിലൊന്നായ എം എസ് ധോണി അടുത്ത രണ്ട് വര്‍ഷം എന്തുചെയ്യും എന്നതാണ് നാനാഭാഗങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യം. ഐ പി എല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കോടതി വിലക്കിയതോടെയാണ് ധോണിയുടെ ക്രിക്കറ്റ് ഭാവിയും അവതാളത്തിലായത്.
ചെന്നൈയുടെ വിലക്ക് തീരുന്നത് വരെയുളള രണ്ട് വര്‍ഷം ധോണി കളിക്കില്ല എന്നാണ് ഒരു വിഭാഗം ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ധോണി മറ്റേതെങ്കിലും ടീമിന് വേണ്ടി ഐ പി എല്ലില്‍ കളിക്കാന്‍ ഇറങ്ങുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധോണി എന്ത് ചെയ്യണം - ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് മാനേജ്‌മെന്റിന് പറയാനുളളത് ഇതാണ്.

ധോണിക്ക് വേണമെങ്കില്‍ പോകാം
ഐ പി എല്ലില്‍ ചെന്നൈ കളിക്കാത്ത പക്ഷം എന്ത് ചെയ്യണമെന്ന് ധോണിക്ക് തീരുമാനിക്കാമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ധോണിയുമായി ചര്‍ച്ച
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമകള്‍ ഉടന്‍ തന്നെ ധോണിയെ കാണാനിരിക്കേയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏതാനും ദിവസങ്ങള്‍ക്കകം ഈ കൂടിക്കാഴ്ച ഉണ്ടാകും

ധോണിയുമായി അടുത്ത ബന്ധം
ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ധോണിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. ഐ പി എല്ലിന്റെ തുടക്കം മുതല്‍ ധോണി ചെന്നൈ ടീമിന് വേണ്ടിയാണ് കളിക്കുന്നത്.

സമ്മര്‍ദ്ദം ചെലുത്തില്ല
എന്നിരുന്നാലും ധോണിയെ ഒപ്പം നിലനിര്‍ത്താനായി സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ല എന്നാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു. കളി അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ധോണി തന്നെയാണ്

അപ്പീല്‍ നല്‍കിയേക്കും
ഐ പി എല്ലില്‍ നിന്നും വിലക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കാനാണ് ചെന്നെ ടീമിന്റെ തീരുമാനം എന്നറിയുന്നു. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തുകയാണ് ടീം മാനേജ്‌മെന്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications