Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഒത്തുകളിച്ചെന്ന് ടീം മാനേജറുടെ വെളിപ്പെടുത്തല്‍

ദില്ലി: ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് മുന്‍ ഇന്ത്യന്‍ ടീം മാനേജറുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഒത്തുകളിച്ചെന്നാണ് മാനേജര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിലാണ് ക്യാപ്റ്റനായിരുന്ന ധോണി ഒത്തുകളിച്ചെന്ന് പരമ്പരയില്‍ ടീമിന്റെ മാനേജറായിരുന്ന സുനില്‍ ദേവിന്റെ വെളിപ്പെടുത്തല്‍.

ms dhoni

ഹിന്ദി ദിനപത്രമായ സണ്‍ സ്റ്റര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറികൂടിയായ സുനില്‍ ദേവിന്റെ വെളിപ്പെടുത്തല്‍.

ഒത്തുകളി ഇംഗ്ലണ്ടില്‍

ഒത്തുകളി ഇംഗ്ലണ്ടില്‍

2014ലെ ഇംഗ്ലണ്ട് പരമ്പരയിലാണ് ധോണി ഒത്തുകളിച്ചതെന്നാണ് ടീമിന്റെ മാനേജറായിരുന്ന സുനില്‍ ദേവിന്റെ വെളിപ്പെടുത്തല്‍.

നാലാം ടെസ്റ്റ് സംശയം ജനിപ്പിച്ചു

നാലാം ടെസ്റ്റ് സംശയം ജനിപ്പിച്ചു

മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിനു മുമ്പ് മഴ പെയ്തു. അതിനാല്‍ തന്നെ ടോസ് കിട്ടിയാല്‍ ബൗളിംങ് തിരഞ്ഞെടുക്കാനാണ് ടീം മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടോസ് കിട്ടിയ ധോണി ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു.

ധോണിയുടെ തീരുമാനത്തില്‍ ഞെട്ടല്‍

ധോണിയുടെ തീരുമാനത്തില്‍ ഞെട്ടല്‍

ധോണിയുടെ തീരുമാനം ടീമിനെ ഒന്നാകെ അത്ഭുതപ്പെടുത്തി കമന്ററി ബോക്‌സിലുണ്ടിയിരുന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ ജെഫ്രി ബോയ്‌കോട്ടും തീരുമാനത്തിലെ ഞെട്ടല്‍ പ്രകടിപ്പിക്കുകയുണ്ടായി.

ഇത് ഒത്തുകളിയുടെ ഭാഗം

ഇത് ഒത്തുകളിയുടെ ഭാഗം

ധോണിയുടെ ഈ തീരുമാനം ഒത്തുകളളിയുടെ ഭാഗമാണെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്ന് സുനില്‍ ദേവ് പറയുന്നു.

തുടര്‍നടപടി ഇല്ല

തുടര്‍നടപടി ഇല്ല

ഒത്തുകളി നടന്നതായി ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന് നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും ദേവ് പറയുന്നു.

വെളിപ്പെടുത്താതിരുന്നത് ജീവനില്‍ ഭയമുള്ളതുകൊണ്ട്

വെളിപ്പെടുത്താതിരുന്നത് ജീവനില്‍ ഭയമുള്ളതുകൊണ്ട്

ജീവന് ഭീക്ഷണിയുണ്ടാകുമെന്ന ഭയം കാരണമാണ് വാതുവെപ്പ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റിക്കു മുമ്പാകെ ഇത് വളിപ്പെടുത്താതിരുന്നതെന്നും ദേവ് പറയുന്നു.

ഇത് പുറത്തായാല്‍ അംഗീകരിക്കില്ല

ഇത് പുറത്തായാല്‍ അംഗീകരിക്കില്ല

ലോകത്തിലെ ഏറ്റവും മികച്ച അസോസിയേഷനാണ് ബിസിസിഐ അതിനാല്‍ തന്നെ തന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍ താന്‍ അത് നിഷേധിക്കുമെന്നും ദേവ് പറയുന്നുണ്ട്.

ആരോപണം തള്ളി മുദ്ഗല്‍

ആരോപണം തള്ളി മുദ്ഗല്‍

ഐപിഎല്‍ വാതുവയ്പ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ പുതിയ വെളിപ്പെടുത്തല്‍ നിഷേധിച്ചിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ ബോര്‍ഡിന് എഴുതി നല്‍കണം. മാത്രമല്ല ഒത്തുകളി ഒരാള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. മൂന്നിലേറെ താരങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ ഒത്തുകള്‍ പ്രായോഗികമാകൂവെന്നും അദ്ദേഹം പറഞ്ഞു.

Story first published: Monday, February 8, 2016, 10:10 [IST]
Other articles published on Feb 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+