വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ് റെഡി... മുഴുവനും മാര്‍ക്ക് ഒരാള്‍ക്കു മാത്രം!!

137 റണ്‍സിനായിരുന്നു മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം

By Manu

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആഘോഷത്തിലാണ് ടീം ഇന്ത്യ. 137 റണ്‍സിനാണ് കംഗാരുപ്പടയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഇന്ത്യ കശാപ്പുചെയ്തത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തുകയും ചെയ്തു.

സിഡ്‌നി: ഇന്ത്യയെ വീഴ്ത്താന്‍ ഇവര്‍ മതിയാവില്ല... രഹസ്യായുധമാവാന്‍ ഈ താരം, ടീമിലേക്ക് ഒരാള്‍കൂടി സിഡ്‌നി: ഇന്ത്യയെ വീഴ്ത്താന്‍ ഇവര്‍ മതിയാവില്ല... രഹസ്യായുധമാവാന്‍ ഈ താരം, ടീമിലേക്ക് ഒരാള്‍കൂടി

അഞ്ചാം ദിനം മഴയെത്തുടര്‍ന്നു നിരവധി ഓവറുകള്‍ നഷ്ടമായെങ്കിലും ഇന്ത്യയുടെ വിജയം തടയാന്‍ അതുകൊണ്ടും സാധിച്ചില്ല. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരങ്ങളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നു നോക്കാം.

ജസ്പ്രീത് ബുംറ (10/10)

ജസ്പ്രീത് ബുംറ (10/10)

പേസ് സെന്‍സേഷനായ ജസ്പ്രീത് ബുംറ തന്നെയാണ് മെല്‍ബണില്‍ ഇന്ത്യയുടെ ഹീറോ. പത്തില്‍ പത്തും മാര്‍ക്ക് അര്‍ഹിക്കുന്ന ഏക ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ. ആദ്യ ഇന്നിങ്‌സില്‍ ബുംറയുടെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്കു 292 റണ്‍സിന്റെ മികച്ച ലീഡ് സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് നിര തകര്‍ന്നടിയിഞ്ഞിട്ടും ഇന്ത്യയെ തുണച്ചത് ഒന്നാമിന്നിങ്‌സിലെ ലീഡ് തന്നെയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റും വീഴ്ത്തിയ ബുംറ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളാണ് കടപുഴക്കിയത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയായിരുന്നു.

ചേതേശ്വര്‍ പുജാര (9/10)

ചേതേശ്വര്‍ പുജാര (9/10)

ബുംറ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ചേതേശ്വര്‍ പുജാരയാണ്. 10ല്‍ ഒമ്പതു മാര്‍ക്കും അദ്ദേഹത്തിനു കൊടുക്കാം. ഒന്നാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായത് പുജാരയാണ്. 106 റണ്‍സാണ് അദ്ദേഹം നേടിയത്. മായങ്ക് അഗര്‍വാള്‍, വിരാട് കോലി എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടില്‍ പങ്കാളിയാവാനും പുജായ്ക്കു കഴിഞ്ഞു. രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായെങ്കിലും ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറി പ്രകടനം ഈ കുറവ് നികത്തുന്നതായിരുന്നു.

വിരാട് കോലി (8/10)

വിരാട് കോലി (8/10)

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിക്കു തുല്യമായ ഇന്നിങ്‌സാണ് ഇന്ത്യന്‍ നായകന്‍ കോലി കളിച്ചത്. 204 പന്തില്‍ നിന്നും 82 റണ്‍സുമായി പുജാരയോടൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത് അദ്ദേഹമാണ്. അര്‍ഹിച്ച സെഞ്ച്വറി 18 റണ്‍സിനു നഷ്ടമായെങ്കിലും ആദ്യ ഇന്നിങ്‌സിലെ കോലിയുടെ പ്രകടനം പ്രശംസനീയമാണ്. ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും കോലി മികച്ചു നിന്നു. നിര്‍ണായക സമയങ്ങളില്‍ അദ്ദേഹം ബൗളിങില്‍ വരുത്തിയ മാറ്റങ്ങളാണ് ഓസീസിന്റെ കൂട്ടുകെട്ടുകള്‍ തകര്‍ത്തത്.

 മായങ്ക് അഗര്‍വാള്‍ (8/10)

മായങ്ക് അഗര്‍വാള്‍ (8/10)

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഗംഭീര പ്രകടനം നടത്തിയാണ് യുവ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ വരവറിയിച്ചിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സുമായി ഇന്ത്യക്കു മികച്ച തുടക്കം നല്‍കുന്നതിനു ചുക്കാന്‍ പിടിച്ച അഗര്‍വാള്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് നിര കൂപ്പുകുത്തിയപ്പോഴും പൊരുതി നിന്ന് 42 റണ്‍സെടുത്തു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. മെല്‍ബണ്‍ ടെസ്റ്റിലെ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ്് ടീമില്‍ മായങ്ക് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പരിക്കു ഭേദമായി അടുത്ത പരമ്പരയില്‍ പൃഥ്വി ഷാ കൂടി തിരിച്ചെത്തുന്നതോടെ പുതിയ ഓപ്പണിങ് ജോടിയെയും ഇന്ത്യക്കു ലഭിച്ചു കഴിഞ്ഞു,

രോഹിത് ശര്‍മ (7/10)

രോഹിത് ശര്‍മ (7/10)

പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റ് നഷ്ടമായെങ്കിലും മൂന്നാം ടെസ്റ്റില്‍ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യയുടെ വെടിക്കെട്ട് താരം രോഹിത് ശര്‍മ നടത്തിയത്. ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 63 റണ്‍സടുത്ത ഹിറ്റ്മാന്‍ ഇന്ത്യയുടെ സ്‌കോര്‍ 400 കടത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
ആദ്യ ടെസ്റ്റില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെ മോശം ഷോട്ട് കളിച്ചു പുറത്തായതിന്റെ പേരില്‍ രോഹിത് പഴി കേട്ടിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ ഇത്തരം അബദ്ധങ്ങളൊന്നും കാണിക്കാതിരുന്ന അദ്ദേഹം ടെസ്റ്റ് ടീമിലും താന്‍ സ്ഥാനമര്‍ഹിക്കുന്നതായി തെളിയിക്കുകയും ചെയ്തു. രോഹിത്തിന്റെ വരവോടെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് കൂടുതല്‍ ശക്തമാവുകയും ചെയ്തിട്ടുണ്ട്.

റിഷഭ് പന്ത് (7/10)

റിഷഭ് പന്ത് (7/10)

സ്ലെഡ്ജിങിലൂടെ ഓസ്‌ട്രേലിയന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഇന്ത്യയുട യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മികച്ച പ്രകടനമാണ് മെല്‍ബണില്‍ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ 39ഉം രണ്ടാമിന്നിങ്‌സില്‍ 33ഉം റണ്‍സാണ് പന്ത് നേടിയത്. രണ്ടാമിന്നിങ്‌സില്‍ അഗര്‍വാള്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏകതാരവും അദ്ദേഹമായിരുന്നു.
ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും പന്ത് മികച്ചുനിന്നു. രണ്ടിന്നിങ്‌സുകളിലായി മൂന്നു ക്യാച്ചുകളെടുക്കാനും താരത്തിനായിരുന്നു.

രവീന്ദ്ര ജഡേജ (7/10)

രവീന്ദ്ര ജഡേജ (7/10)

ഈ പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്റെ റോള്‍ ഭംഗായിക്കിയിരുന്നു. ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും ബൗളിങില്‍ ജഡേജ മികച്ച പ്രകടനം നടത്തി. ഒന്നാമിന്നിങ്‌സില് 25 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 45 റണ്‍സ് മാത്രം വിട്ടുകൊടുത്തു രണ്ടു വിക്കറ്റെടുത്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ 82 റണ്‍സിന് മൂന്നു വിക്കറ്റെടുക്കാനും ജഡേജയ്ക്കു കഴിഞ്ഞു.

മുഹമ്മദ് ഷമി (7/10)

മുഹമ്മദ് ഷമി (7/10)

ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സുകളില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പേസര്‍ മുഹമ്മദ് ഷമി മെല്‍ബണിലും മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. ഇന്ത്യക്കു നിര്‍ണായക ചില ബ്രേക്ക്ത്രൂകള്‍ നല്‍കിയകത് അദ്ദേഹമായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 71 റണ്‍സിന് രണ്ടു വിക്കറ്റാണ് ഷമി നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റും പേസര്‍ക്കു ലഭിച്ചിരുന്നു.

ഇഷാന്ത് ശര്‍മ (7/10)

ഇഷാന്ത് ശര്‍മ (7/10)

ഇന്ത്യന്‍ പേസ് ബൗളിങ് നിരയിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ഇഷാന്ത് ശര്‍മ. ന്യൂബൗളറായ അദ്ദേഹം ഒന്നാമിന്നിങ്‌സില്‍ അപകടകാരിയായആരോണ്‍ ഫിഞ്ചിനെ തുടക്കത്തില്‍ തന്നെ പുറത്താക്കി ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയിരുന്നു. രണ്ടാമിന്നിങ്‌സിലും ചില ബ്രേക്ക്ത്രൂകള്‍ നല്‍കിയ ഇഷാന്ത് രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു.

അജിങ്ക്യ രഹാനെ (5/10)

അജിങ്ക്യ രഹാനെ (5/10)

ഇന്ത്യന്‍ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാതിരുന്ന താരങ്ങളിലൊരാളാണ് അജിങ്ക്യ രഹാനെ. ആദ്യ ഇന്നിങ്‌സില്‍ 34 റണ്‍സെടുക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാമിന്നിങ്‌സില്‍ വെറും ഒരു റണ്‍സിന് അദ്ദേഹം പുറത്താവുകയായിരുന്നു.

ഹനുമാ വിഹാരി (4/10)

ഹനുമാ വിഹാരി (4/10)

ഇന്ത്യന്‍ നിരയില്‍ ഏറ്റവും കുറവ് മാര്‍ക്കുള്ള താരം ഓപ്പണറായി പരീക്ഷിക്കപ്പെട്ട ഹനുമാ വിഹാരിയാണ്. തന്റെ സ്ഥിരം പൊസിഷനില്‍ നിന്നും മാറി ഓപ്പണിങില്‍ എത്തിയപ്പോള്‍ വിഹാരിക്കു കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ എട്ടും രണ്ടാമിന്നിങ്‌സില്‍ 13ഉം റണ്‍സാണ് താരം നേടിയത്. എങ്കിലും അഗര്‍വാളിനൊപ്പം ചേര്‍ന്ന് രണ്ടിന്നിങ്‌സുകളിലും ടീമിന് മോശമല്ലാത്ത തുടക്കം നല്‍കാന്‍ വിഹാരിക്കു സാധിച്ചിരുന്നു.

Story first published: Monday, December 31, 2018, 12:10 [IST]
Other articles published on Dec 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X