ഐപിഎല്‍: ലേറ്റായാലും ലേറ്റസ്റ്റ് തന്നെ... പകരക്കാരായി വന്ന് ഹീറോയായി മാറി, തലപ്പത്ത് ഗെയ്ല്‍
ദില്ലി: ഐപിഎല്ലിന്റെ 12ാം സീസണ്‍ മികച്ച രീതിയില്‍ തന്നെ പുരോഗമിക്കുകയാണ്. ത്രസിപ്പിക്കുന്ന ചില പോരാട്ടങ്ങള്‍ക്കൊപ്പം ചില വിവാദങ്ങളും ഇതിനകം ടൂര്‍ണമെന്റില്‍ കണ്ടുകഴിഞ്ഞു. ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകള്‍ പരിശോധിച്ചാല്‍ പകരക്കാരായി വന്ന് പിന്നീട് ടീമിന്റെ സൂപ്പര്‍ താരമായി മാറിയ ചില കളിക്കാരുണ്ട്. ലേലത്തില്‍ തഴയപ്പെട്ട് പിന്നീട് പകരക്കാരന്റെ നറുക്ക് ലഭിച്ചെത്തിയ ഇവര്‍ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് തങ്ങളെ ഒഴിവാക്കിയവര്‍ക്കു മറുപടി നല്‍കിയത്.
ഈ സീസണില്‍ അത്തരമൊരു പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടത് വെസ്റ്റ് ഇന്‍ഡീസിന്റെ യുവ പേസറായ അല്‍സാരി ജോസഫാണ്. പകരക്കാരനായി വന്ന് ആദ്യ കളിയില്‍ തന്നെ ആറു വിക്കറ്റ് കൊയ്ത് താരം മുംബൈയുടെ ഹീറോയായിരുന്നു. ഇത്തരത്തില്‍ പകരക്കാരനായി വന്ന് കസറിയ മറ്റു പ്രമുഖര്‍ ആരൊക്കെയെന്നു നോക്കാം.

ക്രിസ് ഗെയ്ല്‍ (2011, ആര്‍സിബി)
2011ലെ ഐപിഎല്‍ ലേലത്തിലെ സര്‍പ്രൈസ് വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെ ആരും വാങ്ങിയില്ല എന്നതായിരുന്നു. എന്നാല്‍ ഓസീസ് പേസര്‍ ഡിര്‍ക് നാനസിനു പരിക്കേറ്റതോടെ പകരക്കാരനായി ഗെയ്‌ലിനെ റോയല്‍ ചാലഞ്ചേഴ്‌സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നു. ഇതു വലിയ ഹിറ്റായി മാറുകയും ചെയ്തു. 2011ലും 12ലും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഗെയ്‌ലിനായിരുന്നു.
ആര്‍സിബിക്കൊപ്പമുള്ള ആദ്യ മൂന്നു സീസണില്‍ 43 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളും 14 ഫിഫ്റ്റികളുമടക്കം 2049 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
2011ല്‍ 66 പന്തില്‍ 175 റണ്‍സെടുത്ത് ഗെയ്ല്‍ റെക്കോര്‍ഡിടുകയും ചെയ്തു. വേഗമേറിയ ടി20 സെഞ്ച്വറി (30 പന്ത്), കൂടുതല്‍ സിക്‌സറുകള്‍ (17), ബൗണ്ടറികളിലൂടെ കൂടുതല്‍ റണ്‍സ് (154) എന്നീ റെക്കോര്‍ഡുകളും അദ്ദേഹം കുറിച്ചിരുന്നു. ഗെയ്‌ലിന്റെ ഈ റെക്കോര്‍ഡുകള്‍ ഇപ്പോഴും ഭദ്രമായി തന്നെ തുടരുകയാണ്.

ലെന്‍ഡ്ല്‍ സിമ്മണ്‍സ് (2014, മുംബൈ)
2014ലെ ഐപിഎല്ലിന്റെ തുടക്കം മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം പരിതാപകരമായിരുന്നു. ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും മുംബൈ തോല്‍വിയേറ്റുവാങ്ങി. എന്നാല്‍ ജലജ് സക്‌സേനയ്ക്കു പകരം വിന്‍ഡീസ് താരം ലെന്‍ഡ്ല്‍ സിമ്മണ്‍സ് വന്നത് വഴിത്തിരിവായി മാറി.
ഓപ്പണറായി പരീക്ഷിക്കപ്പെട്ട താരം ഗംഭീര പ്രകടനമാണ് നടത്തിയത്. പഞ്ചാബിനെതിരായ കളിയില്‍ സെഞ്ച്വറിയോടെയാണ് താരം ടീമിന്റെ ഹീറോയായത്. സീസണില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ നിന്നും 394 റണ്‍സാണ് സിമ്മണ്‍സ് നേടിയത്.

ഡ്വയ്ന്‍ സ്മിത്ത് (2012, മുംബൈ)
2012ല്‍ മറ്റൊരു വിന്‍ഡീസ് താരവും മുംബൈയുടെ അപ്രതീക്ഷിത ഹീറോയായിട്ടുണ്ട്. പരിക്കു മൂലം പിന്‍മാറിയ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ ജോണ്‍സനു പകരമാണ് സ്മിത്ത് മുംബൈക്കൊപ്പം ചേര്‍ന്നത്. ആദ്യ കൡയില്‍ തന്നെ മൂന്നു പന്തില്‍ 14 റണ്‍സ് അടിച്ചെടുത്ത് സ്മിത്ത് ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു.
പിന്നീട് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം മുംബൈയുടെ ഓപ്പണറായി സ്മിത്ത് മാറിയതാണ് കണ്ടത്. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനും ഈ ജോടിക്കു കഴിഞ്ഞു.
2013ല്‍ മുംബൈ കന്നി ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ നാലു ഫിഫ്റ്റിയുള്‍പ്പെടെ 418 റണ്‍സുമായി സ്മിത്ത് നിര്‍ണായക സാന്നിധ്യമായി മാറി. സീസണില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

ഇമ്രാന്‍ താഹിര്‍ (2017, പൂനെ)
ഐപിഎല്ലിലെ മുന്‍ ടീമായ പൂനെ വാരിയേഴ്‌സിന് 2017ല്‍ ഒരു അപ്രതീക്ഷിത ഹീറോയുണ്ടായിരുന്നു. പകരക്കാരനായെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറായിരുന്നു ഇത്. പരിക്കു മൂലം പിന്മാറിയ ഓസീസ് താരം മിച്ചെല്‍ മാര്‍ഷിനു പകരമാണ് താഹിറിനെ പൂനെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നത്.
പൂനെ ബൗളിങ് നിരയിലെ തുറുപ്പുചീട്ടായി അദ്ദേഹം മാറുന്നതാണ് പിന്നീട് കണ്ടത്. സീസണില്‍ 18 വിക്കറ്റുകളാണ് താഹിര്‍ കൊയ്തത്. ഇതോടെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത സ്പിന്നറായി അദ്ദേഹം മാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications