Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ മാറ്റി കോലിയെ ക്യാപ്റ്റനാക്കുന്നത് വന്‍ മണ്ടത്തരം.. ഗാരി കിര്‍സ്റ്റന്റെ താക്കീത്!

മുംബൈ: ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ എം എസ് ധോണിയെ മാറ്റി വിരാട് കോലിയെ ക്യാപ്റ്റനാക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്റ്റണ്‍. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ കിര്‍സ്റ്റനായിരുന്നു കോച്ച്. അത് മാത്രമല്ല, തിളക്കമാര്‍ന്ന ഒരു പിടി വിജയങ്ങള്‍ ഇന്ത്യയ്ക്ക് നേടിത്തന്ന കോച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന ഗാരി കിര്‍സ്റ്റന്‍.

ഏകദിനത്തിലും ട്വന്റി 20യിലും വിരാട് കോലിയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ സമയമായോ എന്ന ചോദ്യത്തിന് അത്ര അനുകൂലമായ മറുപടിയല്ല കിര്‍സ്റ്റണ്‍ പറഞ്ഞത്. എന്റെ പക്കല്‍ നിന്നും നിങ്ങള്‍ക്ക് ഒരു മറുപടി കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ ധോണിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല. മഹാന്മാരായ കളിക്കാര്‍ കരിയറിന്റെ അവസാനം വരെ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടേയിരിക്കും

dhoni

എം എസ് ധോണിയെ പോകാന്‍ അനുവദിക്കുന്നത് 2019 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ ദോഷമാകുമെന്നാണ് കിര്‍സ്റ്റണ്‍ പറയുന്നത്. 2019 ലോകകപ്പില്‍ ധോണി പങ്കെടുക്കുമോ എന്ന കാര്യം തനിക്കറിയില്ലെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഗാരി കിര്‍സ്റ്റന്‍ ഇത് പറഞ്ഞത്. ധോണിയെ മഹാനായ കളിക്കാരന്‍ എന്നാണ് കിര്‍സ്റ്റണ്‍ വിളിക്കുന്നത്. ധോണിയുടെ കഴിവില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ ചെയ്യുന്നത് തെറ്റാണെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.

Story first published: Thursday, November 3, 2016, 17:04 [IST]
Other articles published on Nov 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+