ഇന്ത്യയോട് കളി തോറ്റു; പാക് ക്രിക്കറ്റില്‍ വിപ്ലവം
ലാഹോര്‍: മറ്റെന്തും സഹിക്കാം. ഇന്ത്യയോട് കളി തോല്‍ക്കുകയോ. അത് മാത്രം പാക് ആരാധകര്‍ക്ക് സഹിക്കില്ല. ഇതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ പോലും ഇന്ത്യയോട് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഓരോ തോല്‍വിയും പാകിസ്താന് സഹിക്കാവുന്നതിലും അപ്പുറത്താണ്. ലോകകപ്പ് ട്വന്റി - 20 യുടെ ഉദ്ഘാടന മത്സരത്തില്‍ പാക് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് പറഞ്ഞതും ഇത്തവണയെങ്കിലും ചരിത്രം തിരുത്തും എന്നാണ്.
എന്നാല്‍ ഒന്നും സംഭവിച്ചില്ല. പതിവുപോലെ ഇത്തവണയും പാകിസ്താന്‍ തന്നെ തോറ്റു. ഇന്ത്യയ്‌ക്കെതിരെ തോറ്റ ക്യാപ്റ്റന്‍ മുഹമ്മ് ഹഫീഫിനെ മാറ്റണമെന്ന് ആവശ്യവും ഉയര്‍ന്നുതുടങ്ങി. ഹഫീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടവരില്‍ മുന്‍ ക്യാപ്റ്റനും കോച്ചുമായ ജാവേദ് മിയാന്‍ദാദാണ് മുമ്പന്‍.

ഹഫീസിനെ മാറ്റി ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയെ ക്യാപ്റ്റനാക്കണം എന്നാണ് മിയാന്‍ദാദിന്റെ ആവശ്യം. വെറും 130 റണ്‍സ് മാത്രം ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോള്‍ പാകിസ്താന്റെ ബൗളിംഗും ഫീല്‍ഡിംഗും വേണ്ടത്ര ഉയര്‍ന്നില്ല എന്നാണ് മിയാന്‍ദാദിന്റെ പരാതി. ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ പോരായിരുന്നു. ഹഫീസ് കുറച്ചുകൂടി ആക്രമണാത്മകമായി കളിക്കണമായിരുന്നു.
ഹഫീസ് ബൗളര്‍മാരെ വേണ്ടപോലെ ഉപയോഗിച്ചില്ല എന്നും മിയാന്‍ദാദ് കുറ്റപ്പെടുത്തി. മറ്റൊരു മുന്‍ ക്യാപ്റ്റനായ മുഹമ്മദ് യൂസഫും മുഹമ്മദ് ഹഫീസിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. മുന്‍ കോച്ച് മൊഹ്‌സീന്‍ ഖാന്‍, ക്യാപ്റ്റന്‍ ബാസിത് അലി എന്നിവരും ഹഫീസിനെ മാറ്റി ഷാഹിദ് അഫ്രീദിയെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications