അര്‍ധസെഞ്ച്വറി സച്ചിനു സമര്‍പ്പിക്കുന്നുവെന്ന് കോഹ്ലി
കൊല്‍കത്ത: ശനിയാഴ്ച നടന്ന ഇന്ത്യ-പാക് മത്സരത്തില്‍ കൊഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് നിര്‍ണ്ണായകമായത്. തന്റെ അര്‍ധ സെഞ്ച്വറി സച്ചിന് സമര്‍പ്പിക്കുന്നുവെന്ന് കൊഹ്ലി പറഞ്ഞു. ടി20 ലോകകപ്പില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തത്.
മവമൂലം 18 ഓവറായി കുറച്ച മത്സരത്തില്‍ 119 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം. 37 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത കോഹ്ലിയും 24 പന്തില്‍ 23 റണ്‍സെടുത്ത യുവരാജ് സിങുമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്.

അര്‍ധസെഞ്ച്വറി
മത്സരത്തില്‍ 37 പ്തില്‍ 55 റണ്‍സാണ് കോഹ്ലി നേടിയത്. തന്റെ അര്‍ധ സെഞ്ച്വറി സച്ചിന് സമര്‍പ്പിക്കുന്നുവെന്ന് കോഹ്ലി പറഞ്ഞു.

വിജയലക്ഷ്യം
മഴകാരണം 18 ഓവറായി കുറച്ച മത്സരത്തില്‍ 119 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.

വെല്ലുവിളി
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനൊരുക്കിയ പിച്ച് വെല്ലുവിളി ഉര്‍ത്തുന്നതായിരുനെന്ന് കോഹ്ലി പറഞ്ഞു. അവസാന മത്സരത്തില്‍ താന്‍ നിരാശനായിരുനെന്നും അദ്ദേഹം പറഞ്ഞു. ക്രീസില്‍ നിന്ന് പുറത്തിറങ്ങി കളിക്കില്ലെന്ന് ബാറ്റിങ്ങ് കോച്ചിനോട് പറഞ്ഞതായും കോഹ്ലി കൂട്ടി ചേര്‍ത്തു.

റെക്കോര്‍ഡ്
പാകിസ്താനെതിരെ ഇത് മൂന്നാം തവണയായണ് കോഹ്ലി മാന്‍ ഓഫ് ദ മാച്ച് ആകുന്നത്. ഇതോടെ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്തി കോഹ്ലി. കോഹ്ലിയുടെ പതിനാലാം ടി20 അര്‍ധ സെഞ്ച്വറിയാണ് പാകിസ്താനെതിരെ പിറന്നത്. ഇതും ഒരു ടി20 റെക്കോര്‍ഡാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications