For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ചവിട്ടി പുറത്താക്കിയവരാവും അടുത്ത താരം!! വില കുറച്ച് കാണേണ്ട, ലേലത്തില്‍ ഞെട്ടിക്കും

ചില പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയിരുന്നു

By Manu

മുംബൈ: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനു മുന്നോടിയായി എട്ടു ഫ്രാഞ്ചൈസികളും താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിച്ചിരുന്നു. ചില വമ്പന്‍ താരങ്ങളെയാണ് ഒരു സീസണ്‍ മാത്രം നിലനിര്‍ത്തിയ ശേഷം ടീമുകള്‍ ചവിട്ടി പുറത്താക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പായിട്ടും മറ്റു ചിലരെ നിലനിര്‍ത്തുകയും ചെയ്തു.

എന്നാല്‍ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയതു കൊണ്ടു മാത്രം ചില താരങ്ങളുടെ കരിയര്‍ അവസാനിച്ചെന്നു പറയാനാവില്ല. അടുത്ത ലേലത്തില്‍ ഒരുപക്ഷെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഇവരിലൊരാള്‍ മാറാന്‍ സാധ്യതയുണ്ട്. ലേലത്തില്‍ ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

 അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ് പുതിയ സീസണിനു മുമ്പ് ടീമില്‍ നിന്നൊഴിവാക്കിയ താരമാണ് സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍. മുന്‍ വര്‍ഷങ്ങളിലെ ഐപിഎല്ലില്‍ പഞ്ചാബിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു അദ്ദേഹം. എന്നാല്‍ പരിക്കുകളും മോശം ഫോമും കാരണം അടുത്തിടെയായി തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട അക്ഷറിനെ പുതിയ സീസണില്‍ തങ്ങള്‍ക്കു വേണ്ടെന്ന് പഞ്ചാബ് തീരുമാനിക്കുകയായിരുന്നു.
എങ്കിലും ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ലേലത്തില്‍ അക്ഷറിനായി ഇത്തവണ ഒന്നിലേറെ ഫ്രാഞ്ചൈസികള്‍ രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ലോക ക്രിക്കറ്റിലെ മുന്‍ ഡെയ്ഞ്ചര്‍ മാനും പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ സെഞ്ച്വറിക്കുടമയുമായ ന്യൂസിലാന്‍ഡ് സ്റ്റാര്‍ ബ്രെന്‍ഡന്‍ മക്കുല്ലത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ ഒഴിവാക്കിയിരുന്നു. ഐപിഎല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും കളിച്ച ചുരുക്കം വിദേശ താരങ്ങളിലൊരാളാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മക്കുല്ലത്തിന് പഴയ മാജിക്ക് നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി ആറു മല്‍സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് വെറും 127 റണ്‍സാണ് നേടാനായത്.
അടുത്തിടെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റണ്‍വേട്ടക്കാരില്‍ മക്കുല്ലം അഞ്ചാമതെത്തിയിരുന്നു. ഈ പ്രകടനം ഐപിഎല്‍ ലേലത്തിലും അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും.

ജയദേവ് ഉനാട്കട്ട്

ജയദേവ് ഉനാട്കട്ട്

കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ പേസറായ ജയദേവ് ഉനാട്കട്ട്. കഴിഞ്ഞ ലോലത്തില്‍ 11.5 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരവും ഉനാട്കട്ടായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ഇടംകൈയന്‍ പേസര്‍ ഫ്‌ളോപ്പായി മാറി. 15 മല്‍സരങ്ങളില്‍ നിന്നും 10ന് അടുത്ത് റണ്‍സ് ദാനം ചെയ്ത് വെറും 11 വിക്കറ്റുകളാണ് ഉനാട്കട്ടിനു ലഭിച്ചത്. ഇതേ തുടര്‍ന്ന് പുതിയ സീസണിനു മുന്നോടിയായി രാജസ്ഥാന്‍ താരത്തെ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ പിച്ചുകളില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുള്ള ഉനാട്കട്ടിനെ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിടുമെന്ന കാര്യമുറപ്പമാണ്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ എട്ടു കളികളില്‍ നിന്നും 16 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കിയിരുന്നു.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നാല്‍ ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ മാക്‌സ്‌വെല്ലിനെ എഴുതിത്തള്ളാനാവില്ല. ഫോമിലേക്കുയര്‍ന്നാന്‍ അദ്ദേഹത്തേക്കാള്‍ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാര്‍ കുറവാണ്.
ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പ്രമുഖ ഫ്രാഞ്ചൈസികളെല്ലാം മാക്‌സ്‌വെല്ലിനായി വല വീശാനുള്ള സാധ്യത കൂടുതലാണ്.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

മാക്‌സ് വെല്ലിനെപ്പോലെ തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മറ്റൊരു അപകടകാരിയായ ബാറ്റ്‌സ്മാനാണ് നാട്ടുകാരന്‍ കൂടിയായ ആരോണ്‍ ഫിഞ്ച്. നിലവില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു ഫിഞ്ച്. പക്ഷെ പഞ്ചാബ് ജഴ്‌സിയില്‍ താരം തീര്‍ത്തും നിറംമങ്ങി. ഇതോടെയാണ് ഫിഞ്ചിനെ പഞ്ചാബ് പുതിയ സീസണില്‍ ഒഴിവാക്കിയത്.
പഞ്ചാബില്‍ തന്റെ സ്ഥിരം പൊസിഷനായ
ഓപ്പണിങില്‍ നിന്നും മാറ്റി മധ്യനിരയിലേക്കു ഇറക്കിയതാണ് ഫിഞ്ച് ഫോമൗട്ടാവാന്‍ കാരണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും ലേലത്തില്‍ ഫിഞ്ചിനെയും പ്രമുഖ ടീമുകള്‍ നോട്ടമിടുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Monday, November 19, 2018, 16:37 [IST]
Other articles published on Nov 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+