ഇന്ത്യന്‍ ടീമില്‍ മടങ്ങിവരാനാവും, പക്ഷേ അത് സംഭവിക്കരുത്? നിലപാടറിയിച്ച് രഹാനെ

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനത്തിനുവേണ്ടിയുള്ള പോര് മുറുകുകയാണ്. യുവരാജ് സിങിന് ശേഷം നാലാം നമ്പറില്‍ വിശ്വസ്തതയോടെ കളിക്കുന്ന മറ്റൊരു താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഒരുപാട് താരങ്ങളെ മാറി മാറി പരീക്ഷിച്ചെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകകപ്പ് അടുത്തിരിക്കെ നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ രഹാനെ ഏറെ നാളായി ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്താണ്. പരിചയസമ്പന്നായ രഹാനെയുടെ മടങ്ങിവരവ് ടീമിന് കരുത്താവുമെന്ന് പ്രമുഖര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. റിഷഭ് പന്ത്,അമ്പാട്ടി റായിഡു,ദിനേഷ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍ തുടങ്ങി നിരവധി താരങ്ങളെ മറികടന്നാല്‍ മാത്രമെ രഹാനെയുടെ മടങ്ങിവരവ് സാധ്യമാകൂ. ഐ.പി.എല്ലില്‍ രാജസ്ഥാന്റെ നായകനായ രഹാനെ മടങ്ങിവരുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ചില കാര്യങ്ങള്‍ക്കൂട് അനുകൂലമായാല്‍ മാത്രമെ ഇത് നടക്കുകയുള്ളൂവെന്നും അഭിപ്രായപ്പെട്ടു.

അനാവശ്യ സമ്മര്‍ദ്ദം അരുത്
നാലാം നമ്പറില്‍ കളിക്കുന്ന കാര്യം പറഞ്ഞ് അനാവശ്യമായി സമ്മര്‍ദ്ദം നല്‍കരുത്. തിരിച്ചുവരാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്. ഐ.പി.എല്ലിനെ മികച്ച അവസരമായാണ് കാണുന്നത്. എന്റെ കഴിവെന്തെന്ന് തെളിയിച്ചാല്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയും. അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രമെ മികവ് തെളിയിക്കാന്‍ സാധിക്കു. ഇത്തവണ എല്ലാം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഐ.പി.എല്ലിനെ ആത്മവിശ്വാസത്തോടെ കാണുന്നു. ഇത്രയും നാള്‍ അവസരങ്ങള്‍ നിഷേധിച്ചതില്‍ ആരോടും പരാതിയില്ല. വ്യക്തികളെക്കാള്‍ ഉപരി രാജ്യത്തിന്റെ നേട്ടത്തിലാണ് പ്രാധാന്യം നല്‍കേണ്ടത്. ഇന്ത്യ ജയിക്കുക എന്നതിലാണ് മറ്റെല്ലാത്തിനേക്കാളും വലുത്.

ദ്രാവിഡിന്റെ പിന്‍ഗാമി
നിലയുറപ്പിച്ച് ശേഷം റണ്‍നിരക്കുയര്‍ത്തുന്ന കളിശൈലിയാണ് അജിന്‍ക്യ രഹാനെയുടേത്. കൂറ്റന്‍ ഷോട്ടുകളെക്കാള്‍ ഉപരിയായി ക്ലാസിക് ബാറ്റിങ് കാഴ്ചവയ്ക്കുന്ന രഹാനയെ ഒരു കാലഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍മുറക്കാരനായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. എന്നാല്‍ പരിക്കും മോശം ഫോമും രഹാനെയുടെ ടീമിലെ സ്ഥാനം തെറിപ്പിച്ചു.
2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് രഹാനെ അവസാനമായി ഏകദിനം കളിച്ചത്. 2011ന് ശേഷം ദേശീയ ജഴ്‌സിയില്‍ ട്വന്റി20 കളിച്ചിട്ടേയില്ല.എന്നാല്‍ ടെസ്റ്റില്‍ വിരാട് കോലിക്കും ചേതേശ്വര്‍ പുജാരയ്ക്കുമൊപ്പം വിശ്വസ്തന്‍മാരുടെ പട്ടികയിലാണ് രഹാനെ.ഇന്ത്യക്കുവേണ്ടി 90 ഏകദിനം കളിച്ചിട്ടുള്ള രഹാനെ 35.26 ശരാശരിയില്‍ 2962 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 24 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഐ.പി.എല്ലില്‍ തരക്കേടില്ല
126 ഐ.പി.എല്‍ മത്സരങ്ങളാണ് രഹാനെ കളിച്ചിട്ടുള്ളത്.മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിസിനുവേണ്ടിയും കളിച്ചിട്ടുണ്ടെങ്കിലും തിളങ്ങിയത് രാജസ്ഥാനൊപ്പമാണ്. 32.95 ശരാശരിയില്‍ 3427 റണ്‍സ് നേടിയിട്ടുള്ള രഹാനെ ഒരു സെഞ്ച്വറിയും ഐ.പി.എല്ലില്‍ നേടിയിട്ടുണ്ട്. 26 അര്‍ദ്ധ സെഞ്ച്വറിയും രഹാനെയുടെ പേരിലുണ്ട്. അവസാന സീസണില്‍ പ്ലേ ഓഫ് കളിച്ച രാജസ്ഥാന്‍ ഇത്തവണ രഹാനെയുടെ കീഴില്‍ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications