For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ'- രിതീന്ദര്‍ സിങ് സോധി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓപ്പണറാണ് രോഹിത് ശര്‍മ. 2019ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ ടെസ്റ്റ് ഓപ്പണറായും സ്ഥാനം ഉറപ്പിച്ച അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിറ സാന്നിധ്യമാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള അദ്ദേഹം 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം ലോക റെക്കോഡ് പ്രകടനമാണ് നടത്തിയത്.

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ നിഴലായ് പലപ്പോഴും ഒതുങ്ങിപ്പോവുന്ന താരമാണ് രോഹിത്. നായകനെന്ന നിലയില്‍ ഐപിഎല്ലില്‍ പല തവണ മികവ് കാട്ടിയിട്ടുണ്ടെങ്കിലും ഒരു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രിതീന്ദര്‍ സിങ് സോധി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കോലിക്കും പുജാരക്കുമൊപ്പം നിര്‍ണ്ണായക പങ്കുവഹിക്കുന്ന താരമാണ് രോഹിത് ശര്‍മയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

rohitshrama

'രോഹിത് ശര്‍മയെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നു. വരാനിരിക്കുന്ന പരമ്പരയില്‍ പുജാര, കോലി, രോഹിത് എന്നിവര്‍ എങ്ങനെയാണ് കളിക്കുകയെന്നറിയാന്‍ ആകാംക്ഷയുണ്ട്. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മയാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. കുറച്ച് മുന്നെ പറയുകയായിരുന്നെങ്കില്‍ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ പതറുമെന്ന് നമ്മള്‍ പറയുമായിരുന്നു. എന്നാല്‍ ഇന്ന് ടെസ്റ്റിലും അവന്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. സവിശേഷമായ കഴിവുള്ള താരമാണവന്‍. തിളങ്ങാന്‍ കഴിയുന്ന ദിവസം എതിരാളികളുടെ കൈയില്‍ നിന്ന് മത്സരം പിടിച്ചുവാങ്ങാന്‍ അവന് സാധിക്കും'-രീതീന്ദര്‍ സിങ് പറഞ്ഞു.

ടെസ്റ്റില്‍ പലപ്പോഴും ടീമിന് പുറത്തായിരുന്നു രോഹിത് ഉണ്ടായിരുന്നത്. എന്നാല്‍ സമീപകാലത്തായി ഇന്ത്യയുടെ പ്രധാന താരമായി അദ്ദേഹം മാറി. 39 ടെസ്റ്റില്‍ നിന്ന് 46.19 ശരാശരിയില്‍ 2679 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്.ഇതില്‍ ഏഴ് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യയിലും വിദേശത്തും ഒരുപോലെ തിളങ്ങാന്‍ രോഹിതിന് സാധിക്കുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.

ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ സീസണില്‍ ഇന്ത്യക്കായി രോഹിത് ഗംഭീര പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററും ഓപ്പണര്‍മാരിലെ ടോപ് സ്‌കോററുമാണ് രോഹിത് ശര്‍മ. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലും രോഹിതില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. രോഹിത് നല്‍കുന്ന മികച്ച തുടക്കം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

Story first published: Sunday, July 11, 2021, 16:35 [IST]
Other articles published on Jul 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+