ടി20 ലോകകപ്പ് ഇന്ത്യ നേടിയാല്‍ രവി ശാസ്ത്രിയെ മാറ്റാന്‍ ആര്‍ക്കുമാവില്ല: രീതീന്ദര്‍ സിങ് സോധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന ടി20 ലോകകപ്പ്. ബിസിസി ഐയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി യുഎഇയിലാവും നടക്കുക. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും നായകന്‍ വിരാട് കോലിക്കും ഒരുപോലെ നിര്‍ണ്ണായകമായിരിക്കുകയാണ് ഈ ലോകകപ്പ്. ഇതുവരെ ഒരു ഐസിസി കിരീടം പോലും ഇരുവര്‍ക്കും നേടാനായിട്ടില്ല.
അതിനാല്‍ത്തന്നെ ഇന്ത്യ കിരീടം നേടാത്ത പക്ഷം വിരാട് കോലിക്കും രവി ശാസ്ത്രിക്കും സ്ഥാന നഷ്ടമുണ്ടായേക്കും. ടി20 നായകസ്ഥാനത്ത് രോഹിത് ശര്‍മയെത്താന്‍ സാധ്യത ഏറുമ്പോള്‍ പുതിയ പരിശീലകനെയും ഇന്ത്യ തേടിയേക്കും. എന്നാല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയാല്‍ രവി ശാസ്ത്രിയെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കുക ആര് വിചാരിച്ചാലും നടക്കാത്ത കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രിതീന്ദര്‍ സിങ് സോധി.
'ഒരു പരിശീലകന്റെ മികവ് അളക്കാന്‍ ഐസിസി കിരീടം മാത്രമല്ല പരിഗണിക്കേണ്ടത്. രവി ശാസ്ത്രി നല്ല പരിശീലകനല്ലെന്ന് പറയാന്‍ സാധിക്കില്ല. മികച്ച നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എന്നാല്‍ എല്ലാവരും പരിഗണിക്കുന്നത് അതല്ല ഐസിസി ട്രോഫികളാണ്. എന്നാല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയാല്‍ രവി ശാസ്ത്രിയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആര്‍ക്കുമാവില്ല'-ഇന്ത്യ ന്യൂസീനോട് സോധി പറഞ്ഞു.

ഇന്ത്യ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോഴും പരിശീലകസ്ഥാനത്ത് രവി ശാസ്ത്രിയായിരുന്നു. എന്നാല്‍ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം പടിക്കല്‍ ഇന്ത്യ കലമുടക്കുന്നു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ തോറ്റ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ പുറത്തായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും പടിക്കല്‍ കലമുടച്ചു.
'പരിശീലകനെന്ന നിലയില്‍ നിരവധി ട്രോഫികള്‍ രവി നേടിയിട്ടുണ്ട്. എന്നാല്‍ നമ്മള്‍ എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. രാഹുല്‍ ഭായി ശ്രീലങ്കന്‍ പര്യടനത്തില്‍ പരിശീലകനായി പോയതും ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് അധിക ബാറ്റ്‌സ്മാനെ നല്‍കണമെന്ന ടീം മാനേജ്‌മെന്റിന്റെ ആവിശ്യം നിരസിച്ചതും വ്യത്യസ്തമായ എന്തോ ഒന്നാണ് സൂചിപ്പിക്കുന്നത്. രവിക്ക് മുന്നില്‍ വലിയ സമ്മര്‍ദ്ദമുണ്ട്'-സോധി പറഞ്ഞു.
രവി ശാസ്ത്രിയെ പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ സ്വീകാര്യതയില്ല. കണ്ണാടിവെച്ച് രവി ശാസ്ത്രി ഉറങ്ങുകയാണെന്ന തരത്തിലും രവി ശാസ്ത്രിയുടെ കുടവയറിന്റെ പേരിലുമെല്ലാം നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. 2021ലെ ടി20 ലോകകപ്പോടെ രവിയുടെ കരാര്‍ അവസാനിച്ചേക്കും. ഒരു തവണ കരാര്‍ നീട്ടിനല്‍കിയതിനാല്‍ ഇന്ത്യക്ക് പുതിയ പരിശീലകനെത്താനാണ് കൂടുതല്‍ സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications