
കൂടുതല്‍ ബൗണ്ടറികളും സിക്‌സറും
ഏകദിനത്തില്‍ ഏറ്റവുമധികം ബൗണ്ടറികളുംസിക്‌സറുകളും നേടിയ താരമെന്ന റെക്കോര്‍ഡാണ് ഇവയില്‍ ആദ്യത്തേത്. നിലവില്‍ ബൗണ്ടറികളുടെ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 2016 ബൗണ്ടറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അക്കൗണ്ടിലുള്ളത്. സിക്‌സറില്‍ കേമന്‍ പാക് മുന്‍ ഇതിഹാസം ഷാഹിദ് അഫ്രീഡിയാണ്. 351 സിക്‌സറുകളാണ് അഫ്രീഡി വാരിക്കൂട്ടിയത്.
നിലവില്‍ 30 കാരനായ കോലിയുടെ അക്കൗണ്ടില്‍ 967 ബൗണ്ടറികളും 114 സിക്‌സറുകളുമാണുള്ളത്. വെറും 210 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. നിലവിലെ ഫോമില്‍ അഞ്ചു വര്‍ഷം കൂടി കളിക്കാനായാല്‍ സച്ചിന്റെയും അഫ്രീഡിയുടെയും റെക്കോര്‍ഡുകള്‍ പഴങ്കഥയായേക്കും.

കൂടുതല്‍ നോട്ടൗട്ടുകള്‍
ഏകദിനത്തില്‍ കൂടുതല്‍ തവണ നോട്ടൗട്ടാവാതെ നിന്ന താരമെന്ന റെക്കോര്‍ഡാണ് രണ്ടാമത്തേത്. നിലവില്‍ ഈ റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. ഏകദിനത്തില്‍ 79 തവണയാണ് അദ്ദേഹം ഔട്ടാവാതെ ക്രീസില്‍ നിന്നത്.
കോലി 37 തവണ ഏകദിനത്തില്‍ കരിയറില്‍ പുറത്താവാതെ നിന്നിട്ടുണ്ട്.
റണ്‍ ചേസില്‍ പല തവണ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ കോലിക്ക് ഈ ധോണിയുടെ റെക്കോര്‍ഡ് മറികടക്കുക അത്ര ദുഷ്‌കരമാവില്ല.

കൂടുതല്‍ 150ന് മുകളില്‍ സ്‌കോര്‍
ഏകദിനത്തില്‍ കൂടുതല്‍ തവണ 150ന് മുകൡ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡും കോലിക്ക് എത്തിപ്പിടിക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. ഏഴു തവണയാണ് ഏകദിനത്തില്‍ ഹിറ്റ്മാന്‍ 150നു മുകളില്‍ അടിച്ചെടുത്തത്.
എന്നാല്‍ ഇക്കാര്യത്തില്‍ രോഹിത്തിനേക്കാള്‍ ഏറെ പിന്നിലാണ് കോലി. ഏകദിനത്തില്‍ 39 സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയെങ്കിലും ഇന്ത്യന്‍ നായകന് മൂന്നു തവണ മാത്രമേ 150ന് മുകൡ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ.

ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്
ഇതിഹാസ താരം സച്ചിന്‍ കരിയറില്‍ ആറു ലോകകപ്പുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനും അദ്ദേഹം തന്നെയാണ്. ലോകകപ്പില്‍ 45 മല്‍സരങ്ങളില്‍ നിന്നായി 56.95 ശരാശരിയില്‍ 2278 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. ആറു സെഞ്ച്വറികളും 15 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
എന്നാല്‍ രണ്ട് ഏകദിന ലോകകപ്പുകളില്‍ മാത്രമേ കോലിക്കു കളിക്കാനായിട്ടുള്ളൂ. രണ്ടു സെഞ്ച്വറികളുള്‍പ്പെടെ 586 റണ്‍സാണ് അദ്ദേഹം നേടിയത്. അടുത്ത രണ്ടു ലോകകപ്പുകളില്‍ കൂടി കളിക്കാനായാല്‍ ഒരുപക്ഷെ കോലി സച്ചിനെ മറികടന്നേക്കും.

ജയിച്ച മല്‍സരങ്ങളില്‍ കൂടുതല്‍ റണ്‍സ്
ഏകദിനത്തില്‍ ഇന്ത്യ ജയം കൊയ്ത മല്‍സരങ്ങളില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡാണ് മറ്റൊന്ന്. ഈ റെക്കോര്‍ഡും സച്ചിന്‍ കൈയടക്കിവച്ചിരിക്കുകയാണ്. 11157 റണ്‍സാണ് ഇന്ത്യ ജയിച്ച മല്‍സരങ്ങളില്‍ നിന്നു മാത്രം അദ്ദേഹത്തിന്റെ സമ്പാദ്യം. സച്ചിന്‍ നേടിയ 49 സെഞ്ച്വറികളില്‍ 33ലും ഇന്ത്യ ജയം കൊയ്തിട്ടുണ്ട്.
അതേസമയം, കോലിയുടെ ഇതുവരെയുള്ള 39 ഏകദിന സെഞ്ച്വറികളില്‍ 32ലും ഇന്ത്യക്കായിരുന്നു വിജയം. റണ്‍ചേസില്‍ മാത്രം 24 സെഞ്ച്വറികള്‍ അദ്ദേഹം അടിച്ചെടുത്തു. ഇതില്‍ 20ലും ജയം ഇന്ത്യക്കായിരുന്നു.


Click it and Unblock the Notifications












