Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണ ഏഷ്യാ കപ്പ്... കുല്‍ദീപിന് അഭിമാനം, മലിങ്കയ്ക്ക് അപമാനം!!

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മറ്റൊരു എഡിഷന്‍ കൂടി ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. നിരവധി ആവേശകരമായ പോരാട്ടങ്ങള്‍ക്കു സാക്ഷിയായ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഗ്രൂപ്പുഘട്ടത്തെ അപേക്ഷിച്ച് സൂപ്പര്‍ ഫോറിലെ പല മല്‍സരങ്ങളും കാണികളെ ത്രില്ലടിപ്പിക്കുന്നതായിരുന്നു.

പുതിയ പല നാഴികക്കല്ലുകളും പിറന്ന ടൂര്‍ണമെന്റ് കൂടിയാണിത്. ചില താരങ്ങള്‍ മാസ്മരിക പ്രകടനത്തിലൂടെ റെക്കോര്‍ഡുകള്‍ കുറിച്ചപ്പോള്‍ മറ്റു ചിലര്‍ക്കാവട്ടെ നാണക്കേടിന്റെ റെക്കോര്‍ഡാണ് പേറേണ്ടിവന്നത്. ടൂര്‍ണമെന്റില്‍ പിറന്ന ചില പ്രധാനപ്പെട്ട റെക്കോര്‍ഡുകളിലേക്കു ഒന്നു കണ്ണോടിക്കാം.

കുല്‍ദീപ് യാദവ്- വേഗത്തില്‍ 50 വിക്കറ്റ്

കുല്‍ദീപ് യാദവ്- വേഗത്തില്‍ 50 വിക്കറ്റ്

ഇന്ത്യയുടെ സ്പിന്‍ സെന്‍സേഷനായ കുല്‍ദീപ് യാദവ് പുതിയൊരു നേട്ടത്തിന് അവകാശിയായി. ഏകദിനത്തില്‍ വേഗത്തില്‍ 50 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ സ്പിന്നറെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.
ഹോങ്കോങിനെതിരേ നടന്ന ടൂര്‍ണമെന്റിലെ ആദ്യ കളിയിലായിരുന്നു കുല്‍ദീപ് ചരിത്രം കുറിച്ചത്. കരിയറിലെ 24ാം ഏകദിനത്തിലാണ് താരം വിക്കറ്റ് വേട്ടയില്‍ അര്‍ധസെഞ്ച്വറി തികച്ചത്. കൂടാതെ ഏകദിനത്തില്‍ വേഗത്തില്‍ 50 വിക്കറ്റെടുത്ത ലോകത്തിലെ തന്നെ രണ്ടാമത്തെ സ്പിന്നറാലും കുല്‍ദീപ് മാറി.

ലസിത് മലിങ്ക - 60 റണ്‍സിലധികം റണ്‍സ് വഴങ്ങി

ലസിത് മലിങ്ക - 60 റണ്‍സിലധികം റണ്‍സ് വഴങ്ങി

ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക നാണക്കേടിന്റെ റെക്കോര്‍ഡാണ് ഏഷ്യാ കപ്പില്‍ കുറിച്ചത്. ഏകദിനത്തില്‍ ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ 60ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ ബൗളറെന്ന നാണക്കേട് മലിങ്കയുടെ പേരിലായി. ന്യൂസിലാന്‍ഡ് പേസര്‍ ടിം സോത്തിയുടെ പേരിലുള്ള നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം മലിങ്കയുമെത്തുകയായിരുന്നു.
ഗ്രൂപ്പുഘട്ടത്തില്‍ അഫ്ഗാനിസ്താനെതിരായ കളിയിലായിരുന്നു ഈ തിരിച്ചടി. മല്‍സരത്തില്‍ 10 ഓവറില്‍ 66 റണ്‍സാണ് മലിങ്ക വഴങ്ങിയത്. ഏകദിനത്തില്‍ 29ാം തവണയണ് അദ്ദേഹം ഒരു കളിയില്‍ 60ല്‍ കൂടുതല്‍ റണ്‍സ് ദാനം ചെയ്യുന്നത്.

രോഹിത്- ധവാന്‍, റണ്‍ചേസില്‍ നമ്പര്‍ വണ്‍

രോഹിത്- ധവാന്‍, റണ്‍ചേസില്‍ നമ്പര്‍ വണ്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളിലൊന്നായ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം പുതിയൊരു റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കി. ഏകദിനത്തില്‍ റണ്‍ചേസില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ചിരവൈരികളായ പാകിസ്താനെതിരേ ഇവര്‍ പടുത്തുയര്‍ത്തിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്- ധവാന്‍ സഖ്യം 210 റണ്‍സ് അടിച്ചെടുത്തിരുന്നു.
2009ല്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ വീരേന്ദര്‍ സെവാഗ്- ഗൗതം ഗംഭീര്‍ സഖ്യം ഒന്നാം വിക്കറ്റില്‍ നേടിയ 201 റണ്‍സെന്ന റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്ന് പഴങ്കഥയാക്കിയത്.

എംഎസ് ധോണി- ഏറ്റവുമധികം ടൈ

എംഎസ് ധോണി- ഏറ്റവുമധികം ടൈ

അഫ്ഗാനിസ്താനെതിരായ അവസാന സൂപ്പര്‍ കപ്പ് മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത് ഇതിഹാസ താരം എംഎസ് ധോണിയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ക്കു വിശ്രമം നല്‍കിയതോടെയാണ് അദ്ദേഹം വീണ്ടും നായകനായത്. ഈ മല്‍സരത്തില്‍ അഫ്ഗാനുമായി ഇന്ത്യ ടൈ വഴങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഏകദിനത്തില്‍ ഏറ്റവുമധികം തവണ ടൈ വഴങ്ങിയ ക്യാപ്റ്റനായി ധോണി മാറി. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യയുടെ അഞ്ചാമത്തെ ടൈ ആയിരുന്നു ഇത്.
വെസ്റ്റ് ഇന്‍ഡീസിന്റെ റിച്ചി റിച്ചാര്‍ഡ്‌സണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോ, ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക് എന്നിവരാണ് ധോണിക്കു പിന്നിലുള്ള മറ്റു ക്യാപ്റ്റന്‍മാര്‍.

Story first published: Friday, September 28, 2018, 11:16 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+