വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനു തകര്‍ക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡുകളറിയാമോ?

24 വര്‍ഷം നീണ്ടതാണ് ഇതിഹാസത്തിന്റെ കരിയര്‍

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്ററെന്നാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിക്കപ്പെടുന്നത്. 24 വര്‍ഷം നീണ്ട കരിയറില്‍ റെക്കോര്‍ഡുകളുടെ ചാകര തീര്‍ക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കായിരുന്നു. നിലവില്‍ ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സച്ചിന് അവകാശപ്പെട്ടതാണ്.

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

1

100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയിട്ടുള്ള ലോകത്തിലെ ഒരേയൊരു താരം സച്ചിനാണ്. അദ്ദേഹത്തിന്റെ ഈ ലോക റെക്കോര്‍ഡിനൊപ്പം ഇനിയാരും എത്താനും സാധ്യതയില്ല. 1989 നവംബര്‍ 15ന് അരങ്ങേറിയ സച്ചിന്‍ പാഡഴിച്ചത് 2013 നവംബര്‍ 16നായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും കൈടക്കി വച്ചിട്ടും അദ്ദേഹത്തിനു തിരുത്താന്‍ സാധിക്കാതെ പോയ ചില റെക്കോര്‍ഡുകളുണ്ട്. ഇവ ഏതൊക്കെയാണെന്നറിയം.

ടെസ്റ്റില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ട താരം

ടെസ്റ്റില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ട താരം

ഇന്ത്യക്കു വേണ്ടി 200 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇത്രയും ടെസ്റ്റുകള്‍ കളിച്ച വേറെയൊരു താരമില്ല. എന്നിട്ടും ടെസ്റ്റിലെ ഒരു റെക്കോര്‍ഡ് തിരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ടെസ്റ്റില്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ട ബാറ്ററെന്ന റെക്കോര്‍ഡാണ് സച്ചിനു മിസ്സായത്.

3

ഈ റെക്കോര്‍ഡ് ഇന്ത്യയുടെ തന്നെ മറ്റൊരു ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡിനു അവകാശപ്പെട്ടതാണ്. 164 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേരിട്ടത് 31,258 ബോളുകളാണ്. സച്ചിനാവട്ടെ 200 ടെസ്റ്റുകളില്‍ നിന്നും കളിച്ചത് 29,437 ബേളുകളുമാണ്.

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

ലോകകപ്പില്‍ കൂടുതല്‍ മല്‍സരങ്ങള്‍

ലോകകപ്പില്‍ കൂടുതല്‍ മല്‍സരങ്ങള്‍

ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ആറു ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. 2011ലെ ലോകകപ്പിലെ ഫൈനലില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം അദ്ദേഹം വീണ്ടുമൊരു ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ല.

5

1989ല്‍ അരങ്ങേറിയ സച്ചിന്‍ 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളിലെല്ലാം ഇന്ത്യന്‍ കുപ്പായമണിഞ്ഞു. പക്ഷെ ആറു ലോകകപ്പുകളില്‍ കളിച്ചിട്ടും ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഇറങ്ങിയ താരമായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 45 ലോകകപ്പ് മല്‍സരങ്ങളാണ് സച്ചിന്‍ കളിച്ചത്. പക്ഷെ ഓള്‍ടൈം റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനു അവകാശപ്പെട്ടതാണ്. 46 മല്‍സരങ്ങളിലാണ് പോണ്ടിങ് ഓസീസിനായി ഇറങ്ങിയത്.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറി

ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറി

ഇന്ത്യക്കു വേണ്ടി 200 ടെസ്റ്റുകള്‍ കളിച്ചിട്ടും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സാധിക്കാതെ പോയ ഒരു കാര്യമുണ്ട്. ടെസ്റ്റില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയെന്ന സ്വപ്‌നമാണ് സച്ചിനു യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാതെ പോയത്. അദ്ദേഹത്തെ സംബന്ധിച്ചു ഇതു വലിയൊരു നിരാശ തന്നെയായിരിക്കും.
ടെസ്റ്റില്‍ സച്ചിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 248 റണ്‍സാണ്. 2004ല്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലായിരുന്നു അദ്ദേഹം പുറത്താവാതെ 248 റണ്‍സെടുത്തത്.

ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി

ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി

ലോക ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ഇംംഗ്ലണ്ടിലെ പ്രശസ്തമായ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഒരു ടെസ്റ്റ് സെഞ്ച്വറിയെന്ന മോഹവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു യാഥാര്‍ഥ്യമാക്കാനായില്ല. ഇന്ത്യയുടെ 10 താരങ്ങള്‍ ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി കുറിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍ പോലുമുണ്ടായിട്ടും സച്ചിനു സാധിച്ചില്ലെന്നത് ആരാധകരെ സംബന്ധിച്ച് വലിയ നിരാശ തന്നെയാണ്.
ടെസ്റ്റ് കരിയറെടുത്താല്‍ 51 സെഞ്ച്വറികള്‍ നേടി ലോക റെക്കോര്‍ഡ് കുറിച്ച താരമാണ് അദ്ദേഹം. പക്ഷെ ഒന്നും ലോര്‍ഡ്‌സില്‍ പിറന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നതില്‍ സംശയമില്ല.

Story first published: Monday, August 15, 2022, 17:44 [IST]
Other articles published on Aug 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X