വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സച്ചിന്‍ തല കുനിക്കുമോ? ഹിറ്റ്മാന്‍ അരികിലുണ്ട്!! മഗ്രാത്തും സൂക്ഷിച്ചോ...

നോക്കൗട്ട് റൗണ്ടില്‍ ചില റെക്കോര്‍ഡുകള്‍ വഴി മാറിയേക്കും

ചരിത്രം സ്യഷ്ടിക്കാൻ ഹിറ്റ്മാൻ ഈ ലോകകപ്പിൽ വഴിമാറാനിടയുള്ള റെക്കോർഡുകൾ ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ ഇനി ശേഷിക്കുന്നത് മൂന്നു പോരാട്ടങ്ങള്‍ മാത്രം. ഡു ഓര്‍ ഡൈ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു സെമി ഫൈനലുകളും കലാശപ്പോരാട്ടവുമാണ് ഇനി ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. ചൊവാഴ്ച ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി അങ്കം കുറിക്കുമ്പോള്‍ വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.

ലോകകപ്പ്: സെമി റെക്കോര്‍ഡ്... ഇവരെ കടത്തിവെട്ടാന്‍ മറ്റൊരു ടീമില്ല!! ഇന്ത്യക്ക് ഫിഫ്റ്റി ഫിഫ്റ്റി ലോകകപ്പ്: സെമി റെക്കോര്‍ഡ്... ഇവരെ കടത്തിവെട്ടാന്‍ മറ്റൊരു ടീമില്ല!! ഇന്ത്യക്ക് ഫിഫ്റ്റി ഫിഫ്റ്റി

പ്രാഥമിക റൗണ്ടില്‍ പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെടുന്നതിന് ലോകകപ്പ് സാക്ഷിയായിരുന്നു. ഇനി നോക്കൗട്ട് റൗണ്ടിലും ചില റെക്കോര്‍ഡുകള്‍ വഴി മാറാനിടയുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

കൂടുതല്‍ റണ്‍സ് - സച്ചിന്‍ (673 റണ്‍സ്)

കൂടുതല്‍ റണ്‍സ് - സച്ചിന്‍ (673 റണ്‍സ്)

ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഭീഷണിയിലാണ്. 2003ലെ ലോകകപ്പിലാണ് 673 റണ്‍സ് വാരിക്കൂട്ടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചരിത്രം കുറിച്ചത്.
സച്ചിന്റെ ഈ റെക്കോര്‍ഡിന് രണ്ടു പേരാണ് ഇത്തവണ വെല്ലുവിളിയുയര്‍ത്തുന്നത്. ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായി രോഹിത് ശര്‍മ 647ഉം ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 638ഉം റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.
സെമി ഫൈനലില്‍ തന്നെ സച്ചിന്റെ എവര്‍ ഗ്രീന്‍ റെക്കോര്‍ഡ് ഇവരിലൊരാള്‍ തകര്‍ക്കാന്‍ സാധ്യത കൂടുതലാണ്.

കൂടുതല്‍ വിക്കറ്റുകള്‍- മഗ്രാത്ത് (26 വിക്കറ്റ്)

കൂടുതല്‍ വിക്കറ്റുകള്‍- മഗ്രാത്ത് (26 വിക്കറ്റ്)

ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡിനും ഇത്തവണ വെല്ലുവിളിയുയര്‍ന്നു കഴിഞ്ഞു. നിലവില്‍ 26 വിക്കറ്റുകളെന്ന മഗ്രാത്തിന്റെ റെക്കോര്‍ഡ് പങ്കിടുകയാണ് നാട്ടുകാരന്‍ കൂടിയായ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്.
2015ലെ കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത അദ്ദേഹം ഇത്തവണയും നേട്ടമാവര്‍ത്തിക്കുകയാണ്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഈ ലോകകപ്പില്‍ 26 വിക്കറ്റുകള്‍ കൊയ്തത്. ഒന്നു കൂടി നേടിയാല്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകളെന്ന മഗ്രാത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും.

കൂടുതല്‍ സെഞ്ച്വറികള്‍- സച്ചിന്‍ (ആറ്)

കൂടുതല്‍ സെഞ്ച്വറികള്‍- സച്ചിന്‍ (ആറ്)

സച്ചിന്റെ മറ്റൊരു ലോകകപ്പ് റെക്കോര്‍ഡ് കൂടി ഇത്തവണ തകര്‍ക്കപ്പെട്ടേക്കും. ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന അദ്ദേഹത്തിന്റെ റെക്കോര്‍ഡിനാണ് രോഹിത് ശര്‍മ വെല്ലുവിളിയുയര്‍ത്തുന്നത്. നിലവില്‍ ആറു സെഞ്ച്വറികളാണ് ലോകകപ്പില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയത്.
ഈ ലോകകപ്പില്‍ തന്നെ രോഹിത് ഇതിനകം അഞ്ചു സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നാലു സെഞ്ച്വറികളെന്ന ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡും ഇതോടെ പഴങ്കഥയായിരുന്നു. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയാണ് രോഹിത് സെഞ്ച്വറികള്‍ നേടിയത്.

Story first published: Monday, July 8, 2019, 10:53 [IST]
Other articles published on Jul 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X