വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി കിങ് തന്നെ, പക്ഷെ ഇന്ത്യന്‍ നായകന് കഴിയാത്ത ചിലതുണ്ട്!! തകര്‍ക്കാനാവാത്ത റെക്കോര്‍ഡുകള്‍...

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സ്ഥാനം. രാജ്യത്തിനകത്തും വിദേശത്തും തന്റെ ബാറ്റിങ് വൈഭവം കൊണ്ട് റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് അദ്ദേഹം. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നു പോലും ക്രിക്കറ്റ് പ്രേമികള്‍ കോലിയെ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പല റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയെങ്കിലും കോലിക്ക് ഒരിക്കലും തര്‍ക്കാന്‍ പറ്റാത്ത ചില റെക്കോര്‍ഡുകളുണ്ട്.

ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്

ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തുക കോലിക്ക് ദുഷ്‌കരമാവും. 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.
29 കാരനായ കോലി 211 ഏകദിനങ്ങളില്‍ നിന്നും 9779 റണ്‍സ് ഇതു വരെ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയൊരു എട്ടു വര്‍ഷം കൂടി കളിക്കാനായാലും സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കുകയെന്നത് കോലിക്ക് അസാധ്യമാവും.

ഡോണ്‍ ബ്രാഡ്മാന്റെ ശരാശരി (99.94)

ഡോണ്‍ ബ്രാഡ്മാന്റെ ശരാശരി (99.94)

കോലിക്കെന്നല്ല ലോക ക്രിക്കറ്റില്‍ ഇനിയൊരു താരത്തിനും മറികടക്കാന്‍ കഴിയാത്ത റെക്കോര്‍ഡാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമായ ഡോണ്‍ ബ്രാഡ്മാന്‍ കുറിച്ചത്. ടെസ്റ്റില്‍ 99.94 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിക്ക് ഉടമയായിരുന്നു ബ്രാഡ്മാന്‍.
ടെസ്റ്റില്‍ കോലി മികച്ച ഫോമിലാണെങ്കിലും 53.4 ശരാശരി മാത്രമേയുള്ളൂ. കരിയറില്‍ ഒരിക്കലും ബ്രാഡ്മാന്റെ റെക്കോര്‍ഡിന് അരികില്‍ പോലുമെത്താന്‍ കോലിക്കാവില്ലെന്നുറപ്പാണ്.

ഏറ്റവുമധികം സിക്‌സറുകള്‍

ഏറ്റവുമധികം സിക്‌സറുകള്‍

സിക്‌സറുകളേക്കാളുപരി ബൗണ്ടറികള്‍ നേടിയും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും കളിക്കുന്ന താരമാണ് കോലി. അതുകൊണ്ടു തന്നെ പാകിസ്താന്റെ ഇതിഹാസ താരമായ ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡും ഇന്ത്യന്‍ നായകന്‍ സ്വപ്‌നം കാണേണ്ട.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയത് അഫ്രീഡിയാണ് (476). അതേസമയം, വെറും 168 സിക്‌സറുകള്‍ മാത്രമേ കോലി ഇതുവരെ നേടിയിട്ടുള്ളൂ.

വേഗമേറിയ ഏകദിന സെഞ്ച്വറി

വേഗമേറിയ ഏകദിന സെഞ്ച്വറി

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. വെറും 31 പന്തിലാണ് അദ്ദേഹം 100 റണ്‍സ് തികച്ചത്. ഈ റെക്കോര്‍ഡും കോലിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും എത്തിപ്പിടിക്കാനാവാത്തതാണ്.
കണ്ണുംപൂട്ടി ബൗളര്‍മാരെ പ്രഹരിക്കുന്നതിനു പകരം ഇന്നിങ്‌സുകള്‍ കെട്ടിപ്പെടുക്കുന്നതിന് ഇഷ്ടപ്പെടുന്ന താരമാണ് കോലി.

 ഏറ്റവുമധികം ടെസ്റ്റ് മല്‍സരങ്ങള്‍

ഏറ്റവുമധികം ടെസ്റ്റ് മല്‍സരങ്ങള്‍

ഏറ്റവുമധികം ടെസ്റ്റ് മല്‍സരങ്ങളെന്ന സച്ചിന്റെ റെക്കോര്‍ഡും കോലിക്ക് തിരുത്തുക അസാധ്യമാവും. 200 ടെസ്റ്റുകളിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 20 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവവുമായിരുന്നു.
എന്നാല്‍ ട്വന്റി20, ഐപിഎല്‍ പോലുള്ളവയുള്ള അതിപ്രസരത്തിനിടയില്‍ 200 ടെസ്റ്റുകളില്‍ രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് കോലിക്ക് ഒരിക്കലും സാധിക്കില്ലെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

പുലിക്ക് പിറന്നത് പുലിക്കുട്ടി തന്നെ!! ജൂനിയര്‍ ദ്രാവിഡിന്റെ മിന്നും പ്രകടനം... ടീമിന്റെ ഹീറോപുലിക്ക് പിറന്നത് പുലിക്കുട്ടി തന്നെ!! ജൂനിയര്‍ ദ്രാവിഡിന്റെ മിന്നും പ്രകടനം... ടീമിന്റെ ഹീറോ

ഏഷ്യാ കപ്പ് കിടുക്കും, ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് ഒരു തവണയല്ല, മൂന്നു തവണ!! ഏഷ്യാ കപ്പ് കിടുക്കും, ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് ഒരു തവണയല്ല, മൂന്നു തവണ!!

Story first published: Thursday, July 26, 2018, 15:24 [IST]
Other articles published on Jul 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X