വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെല്‍ബണില്‍ പിറക്കുമോ ചരിത്രം? വീണ്ടുമൊരു റെക്കോര്‍ഡിനരികെ കോലി... ലിയോണും പ്രതീക്ഷയില്‍

ചില റെക്കോര്‍ഡുകള്‍ മൂന്നാം ടെസ്റ്റില്‍ തിരുത്തപ്പെട്ടേക്കും

By Manu
വീണ്ടുമൊരു റെക്കോര്‍ഡിനരികെ കോലി | Oneindia Malayalam

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ ചില റെക്കോര്‍ഡുകള്‍ പിറക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

നാട്ടുകാരനായ രാഹുലിന്റെ ചീട്ട് കീറിയ മയാങ്ക്... കര്‍ണാടകയുടെ റണ്‍മെഷീന്‍, ഇനി ഇന്ത്യയുടെയുംനാട്ടുകാരനായ രാഹുലിന്റെ ചീട്ട് കീറിയ മയാങ്ക്... കര്‍ണാടകയുടെ റണ്‍മെഷീന്‍, ഇനി ഇന്ത്യയുടെയും

അരങ്ങേറ്റം ഗംഭീരം; മെല്‍ബണില്‍ പുതിയ ചരിത്രമെഴുതി മായങ്ക് അഗര്‍വാള്‍ അരങ്ങേറ്റം ഗംഭീരം; മെല്‍ബണില്‍ പുതിയ ചരിത്രമെഴുതി മായങ്ക് അഗര്‍വാള്‍

പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ മെല്‍ബണില്‍ പോരാട്ടം കൂടുതല്‍ ആവേശകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. മെല്‍ബണ്‍ ടെസ്റ്റില്‍ റെക്കോര്‍ഡ് കുറിക്കാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 വിരാട് കോലി

വിരാട് കോലി

റെക്കോര്‍ഡുകള്‍ തിരുത്തുന്നത് ശീലമാക്കി മാറ്റിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മെല്‍ബണില്‍ വീണ്ടും റെക്കോര്‍ഡിടാമെന്ന ശുഭപ്രതീക്ഷയിലാണ്. ഈ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലുമായി 2653 റണ്‍സ് അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.
216 റണ്‍സ് കൂടി നേടിയാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സെന്ന ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡ് തിരുത്താന്‍ കോലിക്കാവും.
ഇതു മാത്രമല്ല ഓസ്‌ട്രേലിയയില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് ഒരു സെഞ്ച്വറി കൂടി മതി. നിലവില്‍ 11 സെഞ്ച്വറികളാണ് ഇന്ത്യന്‍ നായകന്റെ അക്കൗണ്ടിലുള്ളത്.

നതാന്‍ ലിയോണ്‍

നതാന്‍ ലിയോണ്‍

ഈ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും ഓസീസ് ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു സ്പിന്നര്‍ നതാന്‍ ലിയോണ്‍. നാട്ടില്‍ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ സ്പിന്നറെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിന് 13 വിക്കറ്റുകള്‍ കൂടിയാണ് വേണ്ടത്. നിലവിലെ റെക്കോര്‍ഡ് റിച്ചി ബെനൗഡിന്റെ പേരിലാണ്.

മിച്ചെല്‍ സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്ക്

ഓസ്ട്രലിയയുടെ സ്റ്റാര്‍ പേസറായ മിച്ചെല്‍ സ്റ്റാര്‍ക്ക് ടെസ്റ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലിന് തൊട്ടരികിലാണ്. മെല്‍ബണില്‍ നാലു വിക്കറ്റുകള്‍ കൂടി നേടിയാല്‍ അദ്ദേഹത്തിന് 200 വിക്കറ്റ് ക്ലബ്ബില്‍ അംഗമാവാം. മെല്‍ബണില്‍ അതിനു കഴിഞ്ഞാല്‍ വേഗത്തില്‍ 200 വിക്കറ്റെടുത്ത ഏഴാമത്തെ ഓസീസ് പേസറായി സ്റ്റാര്‍ക്ക് മാറും.
മാത്രമല്ല കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോക ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികച്ച മൂന്നാമത്തെ താരമെന്ന നേട്ടത്തിനും അദ്ദേഹം അവകാശിയാവും. പാകിസ്താന്റെ യാസിര്‍ ഷാ, ഇന്ത്യയുടെ ആര്‍ അശ്വിന്‍ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

Story first published: Wednesday, December 26, 2018, 10:23 [IST]
Other articles published on Dec 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X