Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലിലും യുവി മാസ്സാണ്!! റിയല്‍ കിങ്, നിരവധി റെക്കോര്‍ഡുകള്‍

IPLലെ യുവിയുടെ മരണമാസ് റെക്കോഡുകൾ | #YuvrajSingh | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ പോസ്റ്റര്‍ ബോയിയും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലിലും അവിസ്മരണീയ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള താരമാണ്. രണ്ടു തവണ ഇന്ത്യ ലോകകിരീടമുയര്‍ത്തിയപ്പോഴും ടീമിന്റെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണെങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടനം നടത്തി തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ് യുവി.

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. ഇതിനകം പല റെക്കോര്‍ഡുകളും യുവി സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

രണ്ട് ഹാട്രിക്കുകള്‍

രണ്ട് ഹാട്രിക്കുകള്‍

ഐപിഎല്ലിന്റെ ഒരു സസീണില്‍ രണ്ടു തവണ ഹാട്രിക്ക് നേട്ടത്തിന് അവകാശിയായ ഏക താരമെന്ന റെക്കോര്‍ഡ് യുവിയുടെ പേരിലാണ്. 2009 സീസണിലായിരുന്നു താരത്തിന്റെ രണ്ടു ഹാട്രിക്കുകളും പിറന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയായിരുന്നു യുവിയുടെ ഹാട്രിക് പ്രകടനം. ദക്ഷിണാഫ്രിക്കയാണ് 2009ലെ ഐപിഎല്ലിനു വേദിയായത്.
ഡര്‍ബനില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയിയാരുന്നു അന്ന് യുവിയുടെ ആദ്യ ഹാട്രിക്ക്. റോബിന്‍ ഉത്തപ്പ, ജാക്വസ് കാലിസ്, മാര്‍ക്ക് ബൗച്ചര്‍ തുടങ്ങിയ അപകടകാരികളായ താരങ്ങളാണ് യുവിക്കു മുന്നില്‍ വീണത്.
ജൊഹാന്നസ്ബര്‍ഗില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയും യുവി ഹാട്രിക്ക് കുറിച്ചു. ഇത്തവണ ഹെര്‍ഷല്‍ ഗിബ്‌സ്, ആന്‍ഡ്രു സൈമണ്ട്‌സ്, വേണുഗോപാല്‍ റാവു എന്നിവരായിരുന്നു ഇരകള്‍.

വില കൂടിയ താരം

വില കൂടിയ താരം

ഐപിഎല്ലിന്റെ ഇതുവരെ നടന്ന 12 സീസണുകളിലേക്കുള്ള ലേലത്തില്‍ ഏറ്റവും വില പിടിപ്പുള്ള താരമെന്ന താരമെന്ന റെക്കോര്‍ഡും യുവരാജിന്റെ പേരിലാണ്. 2014ലെ ഐപിഎല്‍ ലേലത്തിലാണ് 14 കോടി രൂപ വാരിയെറിഞ്ഞ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. 2014 സീസണില്‍ ആര്‍സിബിക്കു വേണ്ടി 376 റണ്‍സും അഞ്ചു വിക്കറ്റുകളും യുവി നേടിയെങ്കിലും സീസണിനു ശേഷം ഒഴിവാക്കപ്പെടുകയായിരുന്നു.
2015ലെ ലേലത്തില്‍ 16 കോടി ചെലവിട്ട് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവിയെ ടീമിലേക്കു കൊണ്ടു വന്നു. ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു താരത്തിന് ലേലത്തില്‍ ലഭിച്ച ഏറ്റവുമുയര്‍ന്ന തുകയാണിത്.

 അഞ്ചു ടീമുകള്‍ക്കായി ഫിഫ്റ്റി

അഞ്ചു ടീമുകള്‍ക്കായി ഫിഫ്റ്റി

ഐപിഎല്ലില്‍ അഞ്ചു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഫിഫ്റ്റി നേടിയിട്ടുള്ള ഏക താരം കൂടിയാണ് യുവരാജ്. 2008ല്‍ തന്റെ ഹോം ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് യുവിയുടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2008 മുതല്‍ 10 വരെയുള്ള സീസണില്‍ മൂന്നു ഫിഫ്റ്റികളാണ് അദ്ദേഹം നേടിയത്.
2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനു വേണ്ടി രണ്ടു ഫിഫ്റ്റകള്‍ യുവി നേടി.
2014ല്‍ ആര്‍സിബി ജഴ്‌സിയില്‍ മൂന്നു ഫിഫ്റ്റികളാണ് യുവി കണ്ടെത്തിയത്. റെക്കോര്‍ഡ് തുകയ്ക്ക് തൊട്ടടുത്ത സീസണില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ രണ്ടു ഫിഫ്റ്റികളാണ് യുവിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജഴ്‌സിയിലും യുവി നേടി രണ്ടു ഫിഫ്റ്റികള്‍.

Story first published: Friday, February 15, 2019, 15:04 [IST]
Other articles published on Feb 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+