പത്തര മാറ്റോടെ ടീം ഇന്ത്യ... 10ല്‍ ഹാട്രിക്ക്!! ടെസ്റ്റില്‍ കുറിച്ചത് അവിസ്മരണീയ നേട്ടം

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയ ടീം ഇനി നിശ്ചിത ഓവര്‍ പരമ്പരയിലും വെന്നിക്കൊടി പാറിക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും അതിനു ശേഷം മൂന്നു കളികളുള്‍പ്പെട്ട ട്വന്റി20 പരമ്പരയുമാണ് ഇന്ത്യക്കു മുന്നിലുള്ളത്.
ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസിനെ നിലം തൊടീക്കാതെയാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. രണ്ടു ടെസ്റ്റുകളും അഞ്ചു ദിവസം പോലും നീണ്ടുനിന്നില്ല. ഈ പരമ്പരയും 10നും തമ്മില്‍ രസകരമായ ചില സാമ്യതകളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

10 വിക്കറ്റിന്റെ വിജയം
രണ്ടാം ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് പത്ത് വിക്കറ്റിന് വിന്‍ഡീസിനെ ഇന്ത്യ കശാപ്പ് ചെയ്തത്. രണ്ടിന്നിങ്‌സുകളിലുമായി പത്ത് വിക്കറ്റെടുത്ത പേസര്‍ ഉമേഷ് യാദവാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. വിന്‍ഡീസിനെതിരേ ടെസ്റ്റില്‍ ഇതാദ്യമായാണ് ഇന്ത്യ പത്ത് വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൈക്കലാക്കുന്നത്.
ടെസ്റ്റില്‍ പത്ത് വിക്കറ്റിന് ഏഴു തവണ ഇതിനു മുമ്പ് ഇന്ത്യ ജയം കൊയ്തിട്ടുണ്ട്. 1952ല്‍ ചിരവൈരികളായ പാകിസ്താനെയാണ് ടെസ്റ്റില്‍ ഇന്ത്യ ആദ്യമായി പത്ത് വിക്കറ്റിന് തകര്‍ത്തുവിട്ടിട്ടുള്ളത്.

ഇന്ത്യന്‍ പേസര്‍ക്ക് 10 വിക്കറ്റ്
ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് രണ്ടിന്നിങ്‌സുകളിലുമായി ഇന്ത്യക്കായി പത്ത് വിക്കറ്റെടുത്തിരുന്നു. 133 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം പത്ത് പേരെ പുറത്താക്കിയത്. കരിയറില്‍ ഉമേഷിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. കരിയറില്‍ ആദ്യമായി ഈ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേ്ടിയെത്തി.
1999നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പേസര്‍ നാട്ടില്‍ വച്ച് ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചത്. നേരത്തേ ഇതിഹാസ താരം കപില്‍ ദേവ് രണ്ടു തവണയും ജവഗല്‍ ശ്രീനാഥ് ഒരു തവണയും പത്ത് വിക്കറ്റ് പോക്കറ്റിലാക്കിയിട്ടുണ്ട്.

നാട്ടില്‍ തുടരെ 10ാം പരമ്പര വിജയം
നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താമത്തെ ടെസ്റ്റ് പരമ്പര നേട്ടമെന്ന പ്രത്യേകത കൂടി വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുണ്ട്. 2013നു ശേഷം നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല. തുടര്‍ച്ചയായ പത്താമത്തെ പരമ്പര വിജയത്തോടെ ഓസ്‌ട്രേലിയയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കു സാധിച്ചു.
രണ്ടു തവണ കംഗാരുക്കള്‍ ഈ റെക്കോര്‍ഡിട്ടിട്ടുണ്ട്.
1994 മുതല്‍ 2000 വരെ ഓസീസ് ആദ്യമായി തുടരെ 10 ടെസ്റ്റ് പരമ്പരകള്‍ നേടിയത്. പിന്നീട് 2004 മുതല്‍ 2009 വരെയും തുടര്‍ച്ചയായി പത്ത് ടെസ്റ്റ് പരമ്പരകളില്‍ വെന്നിക്കൊടി പാറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications