വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാണ് ഐപിഎല്‍, 13 ദിവസം കൊണ്ട് ഏഴു റെക്കോര്‍ഡുകള്‍!! ഗെയ്ല്‍, റസ്സല്‍, മുംബൈ...

ടീമുകളില്‍ മുംബൈ ഇന്ത്യന്‍സാണ് റെക്കോര്‍ഡിട്ടത്

By Manu

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ വളരെയധികം ആവേശകരമായാണ് മുന്നേറുന്നത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്റ് ഐപിഎല്‍ തന്നെയാണെന്ന് തെളിയിക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കണ്ടത്. ടൈയും തുടര്‍ന്നുള്ള സൂപ്പര്‍ ഓവര്‍ ത്രില്ലറും മങ്കാദിങ് ഔട്ടും അവിശ്വസനനീയ തകര്‍ച്ചയും തിരിച്ചവരവുകളുമെല്ലാം ഇതിനകം കണ്ടു കഴിഞ്ഞു.

ചിന്നസ്വാമിയല്ല, ഒരു ഗ്രൗണ്ടും വെല്ലുവിളിയല്ല!! ഫോമിന്റെ രഹസ്യം വെളിപ്പെടുത്തി കെകെആര്‍ ഹീറോ റസ്സല്‍ ചിന്നസ്വാമിയല്ല, ഒരു ഗ്രൗണ്ടും വെല്ലുവിളിയല്ല!! ഫോമിന്റെ രഹസ്യം വെളിപ്പെടുത്തി കെകെആര്‍ ഹീറോ റസ്സല്‍

ഈ സീസണില്‍ ഇതിനകം തന്നെ ഏഴു റെക്കോര്‍ഡുകളാണ് തിരുത്തിക്കുറിക്കപ്പെട്ടത്. വിദേശ താരങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടുനിന്നതെങ്കില്‍ ടീമുകളില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു നേട്ടം.

300 സിക്‌സറുകള്‍ തികച്ച് ഗെയ്ല്‍

300 സിക്‌സറുകള്‍ തികച്ച് ഗെയ്ല്‍

ഐപിഎല്ലില്‍ 300 സിക്‌സറുകളെന്ന റെക്കോര്‍ഡ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സൂപ്പര്‍ താരമായ ക്രിസ് ഗെയ്ല്‍ കുറിച്ചത് ഈ സീസണിലായിരുന്നു. 302 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ഗെയ്‌ലിന് അരികില്‍പ്പോലും ആരുമില്ലെന്നത് ശ്രദ്ധയമാണ്.
192 സിക്‌സറുകളുമായി ചെന്നെ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി രണ്ടാസ്ഥാനത്തു നില്‍ക്കുമ്പോള്‍ 191 സിക്‌സറുകളുമായി ആര്‍സിബി ഹീറോ എബി ഡിവില്ലിയേഴ്‌സാണ് മൂന്നാംസ്ഥാനത്ത്. സിഎസ്‌കെയുടെ സുരേഷ് റെയ്‌ന (188), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (185) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

5000 റണ്‍സ് ക്ലബ്ബില്‍ കോലിയും റെയ്‌നയും

5000 റണ്‍സ് ക്ലബ്ബില്‍ കോലിയും റെയ്‌നയും

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും സിഎസ്‌കെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയും ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായതും ഈ സീസണിലായിരുന്നു.
റെയ്‌ന 4985ഉം കോലി 4948ഉം റണ്‍സുമായാണ് ഈ സീസണിലെ ഐപിഎല്ലില്‍ ഇറങ്ങിയത്. ആര്‍സിബിക്കെതിരായ സീസണിലെ ആദ്യ കളിയില്‍ തന്നെ റെയ്‌ന 5000 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈക്കെതിരായ കളിയില്‍ 46 റണ്‍സെടുത്തതോടെ കോലിയും എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറി. ഐപിഎല്ലില്‍ ഒരൊറ്റ ഫ്രാഞ്ചൈസിക്കു വേണ്ടി 5000 റണ്‍സെടുത്ത ഏക താരം കൂടിയാണ് കോലി.

അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ്

അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ്

ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേട് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പേരിലായി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് തന്റെ ആദ്യ ഓവറില്‍ 25 റണ്‍സ് വരുണ്‍ വഴങ്ങിയത്. 1,6,2,4,6,6 എന്നിങ്ങനെയാണ് താരം റണ്‍സ് വിട്ടുകൊടുത്തത്.
ഇത്തവണ ലേലത്തില്‍ 8.4 കോടി രൂപയ്ക്കാണ് വരുണ്‍ പഞ്ചാബ് ടീമിലെത്തിയത്. അടിസ്ഥാന വിലയേക്കാള്‍ 42 മടങ്ങ് അധികം നേടിയതോടെ വാര്‍ത്തകളില്‍ താരം നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു.

വാര്‍ണര്‍- ബെയര്‍സ്‌റ്റോ താണ്ഡവം

വാര്‍ണര്‍- ബെയര്‍സ്‌റ്റോ താണ്ഡവം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണിങ് ജോടികളായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് പുതിയൊരു റെക്കോര്‍ഡ് തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. ആദ്യ വിക്കറ്റിന് 185 റണ്‍സെടുത്താണ് ഇവര്‍ പുതിയ റെക്കോര്‍ഡിട്ടത്. ആര്‍സിബിക്കെതിരായ കളിയിലായിരുന്നു ഇവരുടെ റെക്കോര്‍ഡ് പ്രകടനം. മല്‍സരത്തില്‍ വാര്‍ണറും ബെയര്‍‌സ്റ്റോയും സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
2017 സീസണില്‍ കെകെആറിന്റെ ഗൗതം ഗംഭീറും ക്രിസ് ലിന്നും ചേര്‍ന്നെടുത്ത 184 റണ്‍സെന്ന റെക്കോര്‍ഡാണ് വാര്‍ണര്‍- ബെര്‍‌സ്റ്റോ ജോടിക്കു മുന്നില്‍ വഴിമാറിയത്.

വിജയത്തില്‍ സെഞ്ച്വറി തികച്ച് മുംബൈ

വിജയത്തില്‍ സെഞ്ച്വറി തികച്ച് മുംബൈ

ഐപിഎല്ലിന്റെ വിജയങ്ങളുടെ എണ്ണത്തില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സെഞ്ച്വറി തികയ്ക്കുന്നതിനും ഈ സീസണ്‍ സാക്ഷിയായി. ഈ നേട്ടം കൈവരിച്ച ആദ്യ ടീമും മുംബൈ തന്നെ. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു മുംബൈയുടെ 100ാം വിജയം.
175 മല്‍സരങ്ങളില്‍ ഇതുവരെ കളിച്ച മുംബൈ 100 എണ്ണത്തിലും ജയം കൊയ്തു. വിജയങ്ങളുടെ കാര്യത്തില്‍ സിഎസ്‌കെയാണ് രണ്ടാമത്. 152 മല്‍സരങ്ങളില്‍ 93 എണ്ണത്തിലാണ് സിഎസ്‌കെയ്ക്കു ജയിക്കാനായത്. വിലക്കിനെ തുടര്‍ന്നു രണ്ടു സീസണുകള്‍ നഷ്ടമായിരുന്നില്ലെങ്കില്‍ വിജയങ്ങളുടെ കാര്യത്തില്‍ സിഎസ്‌കെ മുംബൈ കടത്തിവെട്ടുമായിരുന്നു.

പ്രായം കുറഞ്ഞ ഹാട്രിക്ക് കുറിച്ച് കറെന്‍

പ്രായം കുറഞ്ഞ ഹാട്രിക്ക് കുറിച്ച് കറെന്‍

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാട്രിക്കുകാരനെന്ന റെക്കോര്‍ഡ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ യുവ താരം സാം കറെന്‍ തന്റെ പേരിലാക്കിയിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കൡയിലാണ് 20കാരന്‍ ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റുകള്‍ കൊയ്ത്. ഈ സീസണിലെ ആദ്യ ഹാട്രിക്കും കറെന്റെ പേരിലാണ്.
ഡല്‍ഹിക്കെതിരായ കളിയില്‍ പഞ്ചാബ് നാടകീയ ജയം സ്വന്തമാക്കിയപ്പോള്‍ കറെനായിരുന്നു ഹീറോ. ഏഴു റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ കൈവിട്ട് ഡല്‍ഹി ഞെട്ടിക്കുന്ന തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

അതിവേഗം 1000 റണ്‍സുമായി റസ്സല്‍

അതിവേഗം 1000 റണ്‍സുമായി റസ്സല്‍

ഈ സീസണിലെ സൂപ്പര്‍ ഹീറോയായി മാറിയ കെകെആറിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സലും റെക്കോര്‍ഡ് കുറിച്ചവരുടെ കൂട്ടത്തിലുണ്ട്. ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. വെറും 53 മല്‍സരങ്ങളിലാണ് 185.33 സ്‌ട്രൈക്ക് റേറ്റില്‍ റസ്സല്‍ 1000 റണ്‍സെടുത്തത്.
തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇത്തവണ താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിനെതിരായ കളിയില്‍ 18 പന്തില്‍ 48ഉം പഞ്ചാബിനെതിരേ 17 പന്തില്‍ 48ഉം ഡല്‍ഹിക്കെതിരേ 28 പന്തില്‍ 62ഉം ആര്‍സിബിക്കെതിരേ 13 പന്തില്‍ 48ഉം റണ്‍സ് റസ്സല്‍ വാരിക്കൂട്ടിയിരുന്നു.

Story first published: Saturday, April 6, 2019, 14:02 [IST]
Other articles published on Apr 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X