Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡുകള്‍ കട പുഴകിയ സിഡ്‌നി... വീരനായകരായി പന്തും പുജാരയും, ധോണിയും ദ്രാവിഡും വഴിമാറി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ മേല്‍ക്കൈ നേടിക്കഴിഞ്ഞു. 600നു മുകളില്‍ റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്നിങ്‌സ് ജയം നേടുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ചേതേശ്വര്‍ പുജാരയും റിഷഭ് പന്തുമാണ് തകര്‍പ്പന്‍ സെഞ്ച്വറികളിലൂടെ ടീമിനെ ഭദ്രമായ നിലയിലെത്തിച്ചത്.

പുജാര ഇരട്ടസെഞ്ച്വറിക്ക് ഏഴു റണ്‍സ് അകലെ പുറത്തായപ്പോള്‍ പന്ത് 159 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. രണ്ടാംദിനം പല റെക്കോര്‍ഡുകളും സിഡ്‌നിയില്‍ തിരുത്തിക്കുറിക്കപ്പെട്ടിരുന്നു. ഇവ എന്തൊക്കെയെന്നു നോക്കാം.

വിദേശത്ത് ഉയര്‍ന്ന സ്‌കോര്‍

വിദേശത്ത് ഉയര്‍ന്ന സ്‌കോര്‍

വിദേശത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് പന്ത് തകര്‍ത്തത്. 2006ല്‍ ഫൈസലാബാദില്‍ നടന്ന ടെസ്റ്റില്‍ പാകിസ്താനെതിരേ ധോണി നേടിയ 148 റണ്‍സെന്ന റെക്കോര്‍ഡ് പന്തിനു മുന്നില്‍ വഴി മാറുകയായിരുന്നു.

ഏഴാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട്

ഏഴാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട്

റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 204 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതും പുതിയ റെക്കോര്‍ഡാണ്. ഏഴാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടാണ് ഇതോടെ ഇവരുടെ പേരിലായത്. 2017ല്‍ റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ വൃധിമാന്‍ സാഹയും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് സ്ഥാപിച്ച 199 റണ്‍സെന്ന റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.

രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍

രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണ് സിഡ്‌നിയില്‍ പിറന്നത്. ഏഴു വിക്കറ്റിന് 622 റണ്‍സിനാണ് ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തത്. 2003-04ല്‍ ഇതേ ഗ്രൗണ്ടില്‍ നേടിയ ഏഴു വിക്കറ്റിന് 705 റണ്‍സെന്നതാണ് ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

കൂടുതല്‍ പന്തുകള്‍ നേരിട്ട താരം

കൂടുതല്‍ പന്തുകള്‍ നേരിട്ട താരം

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരമെന്ന റെക്കോര്‍ഡ് പുജാര സിഡ്‌നിയില്‍ തന്റെ പേരിലാക്കി. ഇതുവരെ 1258 പന്തുകളാണ് പുജാര ഈ പരമ്പരയില്‍ നേരിട്ടത്.
2003-04ലെ പര്യടനത്തില്‍ ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് നേരിട്ട 1203 പന്തുകളെന്ന റെക്കോര്‍ഡാണ് പിന്തള്ളപ്പെട്ടത്.

എറിഞ്ഞു തളര്‍ന്ന് ലിയോണ്‍

എറിഞ്ഞു തളര്‍ന്ന് ലിയോണ്‍

ഓസ്‌ട്രേലിയന്‍ സ്പിന്നറായ നതാന്‍ ലിയോണ്‍ കരിയറില്‍ ഏറ്റവുമധികം ഓവറുകള്‍ ബൗള്‍ ചെയ്ത ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. 57.2 ഓവറുകളാണ് ലിയോണ്‍ ബൗള്‍ ചെയ്തത്. നാലു വിക്കറ്റുകളും താരം വീഴ്ത്തി. 52 ഓവറുകളെന്ന തന്റെ പഴയ റെക്കോര്‍ഡ് ലിയോണ്‍ തിരുത്തുകയായിരുന്നു.

Story first published: Friday, January 4, 2019, 16:34 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+