For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വീണ്ടും കിങ് കോലി... സച്ചിന് പോലുമില്ല!! പോണ്ടിങിനെയും പിന്നിലാക്കി

കരിയറിലെ 40ാം സെഞ്ച്വറിയാണ് കോലി നേടിയത്

By Manu
റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വീണ്ടും കിങ് കോലി | Oneindia Malayalam

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് നായകന്‍ വിരാട് കോലിയാണ്. 116 റണ്‍സാണ് കളിയില്‍ അദ്ദേഹം നേടിയത്. ഇന്ത്യയെ 250 റണ്‍സ് തികയ്ക്കാന്‍ സഹായിച്ചതും കോലിയുടെ വണ്‍മാന്‍ ഷോയായിരുന്നു. 120 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

കരിയറിലെ 40ാം ഏകദിന സെഞ്ച്വറിയാണ് കോലി തന്റെ പേരില്‍ കുറിച്ചത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡിന് ഒരുപടി കൂടി അടുക്കുകയും ചെയ്തു. ഈ സെഞ്ച്വറി നേട്ടത്തിലൂടെ ചില റെക്കോര്‍ഡുകള്‍ കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. ഇവ ഏതൊക്കെയാണെന്നു നോക്കാം.

 ഏഴിലധികം സെഞ്ച്വറികള്‍

ഏഴിലധികം സെഞ്ച്വറികള്‍

ഏകദിനത്തില്‍ മൂന്നു വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഏഴോ അതില്‍ കൂടുതലോ സെഞ്ച്വറികള്‍ നേടിയ ഏക താരമെന്ന റെക്കോര്‍ഡിന് കോലി അവകാശിയായി. ഓസീസിനെതിരേ കോലിയുടെ ഏഴാം സെഞ്ച്വറിയാണ് നാഗ്പൂരില്‍ പിറന്നത്. രോഹിത് ശര്‍മയും ഇത്ര തന്നെ സെഞ്ച്വറികള്‍ ഓസീസിനെതിരേ നേടിയിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളുമായി സച്ചിനാണ് തലപ്പത്ത്.
ശ്രീലങ്കയ്‌ക്കെതിരേയാണ് കോലി കൂടുതല്‍ സെഞ്ച്വറികള്‍ അടിച്ചിട്ടുള്ളത് (എട്ട്). ഓസീസിനെതിരേ മാത്രമല്ല വിന്‍ഡീസിനെതിരേയും അദ്ദേഹം ഏഴു സെഞ്ച്വറികള്‍ കുറിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. സച്ചിന്‍ പോലും രണ്ടു ടീമുകള്‍ക്കെതിരേ മാത്രമേ ഏഴില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളൂ.

പ്രായം കുറഞ്ഞ താരം

പ്രായം കുറഞ്ഞ താരം

ഏകദിനത്തില്‍ 40 സെഞ്ച്വികള്‍ നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനും കോലി അര്‍ഹനായി. സച്ചിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. സച്ചിന്‍ 40 സെഞ്ച്വറികള്‍ തികച്ചത് 33 വയസ്സും 142 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു. എന്നാല്‍ 30 വയസ്സും 121 ദിവസവും പ്രായമുള്ളപ്പോഴാണ് കോലി ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
224 ഏകദിനങ്ങളില്‍ നിന്നും 59.74 ശരാശരിയില്‍ 10,500 റണ്‍സ് കോലി ഇതിനകം നേടിക്കഴിഞ്ഞു. 40 സെഞ്ച്വറികള്‍ മാത്രമല്ല 49 ഫിഫ്റ്റികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

വേഗത്തില്‍ 9000 റണ്‍സ്

വേഗത്തില്‍ 9000 റണ്‍സ്

ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ വേഗത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും കോലി തന്റെ പേരിലേക്കു മാറ്റി. ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡാണ് കോലി തകര്‍ത്തത്. കോലിക്ക് 9000 റണ്‍സ് തികയ്ക്കാന്‍ 159 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. എന്നാല്‍ പോണ്ടിങ് 204 ഇന്നിങ്‌സുകളിലാണ് ഇത്രയും റണ്‍സെടുത്തത്.
ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് (220), എംഎസ് ധോണി (253), ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ (257), ന്യൂസിലാന്‍ഡ് ഇതിഹാസം സ്റ്റീഫന്‍ ഫ്‌ളെമിങ് (272) എന്നിവരാണ് എലൈറ്റ് ലിസ്റ്റിലെ മറ്റു ക്യാപ്റ്റന്‍മാര്‍.

Story first published: Wednesday, March 6, 2019, 11:19 [IST]
Other articles published on Mar 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+