വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനുഷ്‌ക, കോലിയുടെ ഭാഗ്യനക്ഷത്രം... വിവാഹശേഷം തകര്‍ത്ത റെക്കോര്‍ഡുകള്‍ തെളിവ്!! അവിശ്വസനീയം

2018ലാണ് കോലി അനുഷ്‌കയെ മിന്നുകെട്ടിയത്

By Manu
1

മുംബൈ: റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി കുതിക്കുകയാണ്. കാമുകിയും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌കാ ശര്‍മയെ മിന്നുകെട്ടിയ ശേഷം കോലിയുടെ സമയം ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണ്.

പെര്‍ത്തില്‍ സ്റ്റാര്‍ക്ക് പഴയ സ്റ്റാര്‍ക്കാവും!! സഹായിക്കാന്‍ മുന്‍ ഇതിഹാസം... ഭീതിയില്‍ ടീം ഇന്ത്യപെര്‍ത്തില്‍ സ്റ്റാര്‍ക്ക് പഴയ സ്റ്റാര്‍ക്കാവും!! സഹായിക്കാന്‍ മുന്‍ ഇതിഹാസം... ഭീതിയില്‍ ടീം ഇന്ത്യ

ന്യൂസിലാന്‍ഡിനെ നാണംകെടുത്തി പാണ്ഡെയുടെ ഇന്ത്യ... സമ്പൂര്‍ണ ജയം, ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡിനെ നാണംകെടുത്തി പാണ്ഡെയുടെ ഇന്ത്യ... സമ്പൂര്‍ണ ജയം, ഏകദിന പരമ്പര തൂത്തുവാരി

നേരത്തേ വിവാഹത്തിനു മുമ്പ് താരം ഇടയ്ക്കു അല്‍പ്പം നിറമങ്ങിയപ്പോള്‍ പഴി കൂടുതലും കേട്ടത് അനുഷ്‌കയായിരുന്നു. എന്നാല്‍ വിവാഹത്തോടെ കോലി കത്തിക്കയറിയപ്പോള്‍ പലരും അനുഷ്‌കയെ പ്രശംസിക്കുകയാണ്. 2018ലാണ് ഇന്ത്യന്‍ നായകന്‍ ബോളിവുഡ് താരറാണിയെ ജീവിതസഖിയാക്കിയത്. വിവാഹത്തിനു ശേഷം നിരവധി റെക്കോര്‍ഡുകളാണ് കോലി തകര്‍ത്തത്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ്

ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ്

ഒരു ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് ഈ വര്‍ഷമാദ്യമാണ് കോലി തന്റെ പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ആറു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 558 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ വാരിക്കൂട്ടിയത്.
ആദ്യ ഏകദിനത്തില്‍ 112 റണ്‍സുമായി തുടങ്ങിയ കോലി തൊട്ടടുത്ത കളിയില്‍ 46ഉം മൂന്നാം ഏകദിനത്തില്‍ 160 റണ്‍സും അടിച്ചെടുത്തു. നാലാം ഏകദിനത്തില്‍ 75 റണ്‍സെടുത്ത താരം അഞ്ചാമത്തെ കളിയില്‍ 36 റണ്‍സും അവസാന മല്‍സരത്തില്‍ 129ഉം റണ്‍സടുത്തിരുന്നു.

ടെസ്റ്റ് ക്യാപ്റ്റനായി 4000 റണ്‍സ്

ടെസ്റ്റ് ക്യാപ്റ്റനായി 4000 റണ്‍സ്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ഗംഭീര പ്രകടനമാണ് വിവാഹ ശേഷം കോലി കാഴ്ചവച്ചത്. ഇംഗ്ലണ്ട് പര്യടനത്തില്‍ 59.3 ശരാശരിയില്‍ 593 റണ്‍സെടുക്കാന്‍ ഇന്ത്യന്‍ നായകനായിരുന്നു. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളം ഇതിലുള്‍പ്പെടുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ വേഗത്തില്‍ 4000 റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡും കോലി തന്റെ പേരില്‍ കുറിച്ചു. 65 ഇന്നിങ്‌സുകളില്‍ നിന്നു നാഴികക്കല്ല് പിന്നിട്ട അദ്ദേഹം വിന്‍ീഡിസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ് (91) പിന്തള്ളിയത്.

അതിവേഗം 24 സെഞ്ച്വറികള്‍

അതിവേഗം 24 സെഞ്ച്വറികള്‍

ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ശേഷം വേഗത്തില്‍ 24 അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികച്ച താരമെന്ന റെക്കോര്‍ഡും കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. വെറും 123 ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിന്റെ നേട്ടം.
ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറിയുമായാണ് കോലി തുടങ്ങിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരേ തുടരെ രണ്ടു സെഞ്ച്വറികളും വെസ്റ്റ് ഇന്‍ഡീസിനെതിരേ വീണ്ടുമൊരു സെഞ്ച്വറിയും കോലി തന്റെ പേരില്‍ കുറിച്ചു.

സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു

സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ കോലി അംഗമായതും വിവാഹശേഷമായിരുന്നു. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടല്‍ക്കറിനെയാണ് അദ്ദേഹം പിന്തള്ളിയത്. 205 ഇന്നിങ്‌സുകളിലാണ് കോലി 10,000 കടന്നത്. 59.54 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ സച്ചിന് 10,000 റണ്‍സ് പിന്നിടാന്‍ 259 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.
വിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പര തുടങ്ങുമ്പോള്‍ 10,000 തികയ്ക്കാന്‍ കോലിക്കു 221 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. വെറും രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും താരം ഇതു കടക്കുകയും ചെയ്തു. അമ്പരപ്പിക്കുന്ന കാര്യം വെറും 11 ഇന്നിങ്‌സുകളിലാണ് കോലി 1000 റണ്‍സ് തികച്ചത് എന്നതാണ്.

Story first published: Wednesday, December 12, 2018, 15:48 [IST]
Other articles published on Dec 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X