വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ധവാനെ തഴഞ്ഞത് ഏറ്റവും വലിയ വിഡ്ഢിത്തം! കാരണങ്ങളറിയാം

18 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ചില പ്രധാനപ്പെട്ട താരങ്ങളുടെ അസാന്നിധ്യം ടീമില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളയാളാണ് ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. അദ്ദേഹത്തിനു ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനമുണ്ടാവുമോയെന്ന കാര്യത്തില്‍ നേരത്തേ സംശയമുണ്ടായിരുന്നു. എങ്കിലും സ്റ്റാന്റ്‌ബൈ താരങ്ങളിലൊരാളായെങ്കിലും ടീമിലെത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ സ്റ്റാന്റ്‌ബൈ ആയിപ്പോലുംധവാനെ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല.

Reasons why Shikhar Dhawan should've been picked in India's T20 World Cup squad

ഇഷാന്‍ കിഷന്‍, രാഹുല്‍ ചാഹര്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കു അവസരം നല്‍കിയ സെലക്ഷന്‍ കമ്മിറ്റി പക്ഷെ ഏറെ അനുഭവസമ്പത്തുള്ള ധവാനെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലോകകപ്പ് സംഘത്തില്‍ ഇന്ത്യ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടിയിരുന്ന താരമാണ് അദ്ദേഹം. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 സമീപകാലത്തെ മികച്ച ഫോം

സമീപകാലത്തെ മികച്ച ഫോം

സമീപകാലത്തെ മികച്ച ഫോം പരിഗണിക്കുമ്പോള്‍ ധവാനെ ഇന്ത്യക്കു എങ്ങനെ തഴയാന്‍ കഴിയുമെന്നതാണ് ആദ്യത്തെ ചോദ്യം? ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ ഘട്ട മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്നു അദ്ദേഹം. എട്ടു മല്‍സരങ്ങളില്‍ നിന്നും 54.28 ശരാശരിയില്‍ 134.27 സ്‌ട്രൈക്ക് റേറ്റോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി 380 റണ്‍സ് ധവാന്‍ സ്‌കോര്‍ ചെയ്തിരുന്നു. ഡിസിയെ പോയിന്റ് പട്ടികയില്‍ തലപ്പത്ത് എത്തിക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കു വഹിക്കുകയും ചെയ്തു.
അടുത്തിടെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാനുള്ള അവസരവും ധവാനു ലഭിച്ചിരുന്നു. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിച്ചപ്പോള്‍ നയിച്ചത് അദ്ദേഹമായിരുന്നു. ഏകദിന പരമ്പരയില്‍ ധവാന്‍ ടീമിനെ ജേതാക്കളാക്കുകയും ചെയ്തു. കൊവിഡ് കാരണം ടീമിലെ ഒരുപിടി താരങ്ങളെ പിന്നീട് നഷ്ടമായെങ്കിലും ടി20 പരമ്പരയില്‍ ഇന്ത്യ പൊരുതി കീഴടങ്ങുകയായിരുന്നു.
ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ഈ മാസം യുഎഇയില്‍ ആരംഭിക്കുകയാണ്. ഇവിട തന്നെയാണ് ടി20 ലോകകപ്പു നടക്കുന്നത്. യുഎഇയില്‍ ധവാന്റെ ഐപിഎല്‍ റെക്കോര്‍ഡ് മികച്ചതാണ്. 2020ലെ കഴിഞ്ഞ ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. 44.14 ശരാശരിയില്‍ 144.73 സ്‌ട്രൈക്ക് റേറ്റോടെ 618 റണ്‍സ് ധവാന്‍ അടിച്ചെടുത്തിരുന്നു. ചരിത്രത്തിലാദ്യമായി ഡിസി ഫൈനലിലെത്തുകയും ചെയ്തു. കലാശക്കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു ഡിസി തോല്‍ക്കുകയായിരുന്നു.

 ഐസിസി ടൂര്‍ണമെന്റുകളിലെ റെക്കോര്‍ഡ്

ഐസിസി ടൂര്‍ണമെന്റുകളിലെ റെക്കോര്‍ഡ്

ഐസിസി ടൂര്‍ണമെന്റുകളില്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ ഏറ്റവും മികച്ച റെക്കോര്‍ഡാണ് ധവാനുള്ളത്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി മുതല്‍ കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും അദ്ദേഹം ബാറ്റിങില്‍ കസറിയിരുന്നു. എംഎസ് ധോണിക്കു കീഴില്‍ 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ധവാന്‍.
20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലടക്കം അദ്ദേഹം ടീമിനു വേണ്ടി റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട് 50നടുത്ത് ശരാശരിയിലാണിത്. ഇത്രയും മികച്ച റെക്കോര്‍ഡ് ഐസിസി ടൂര്‍ണമെന്റുകളില്‍ മുമ്പുണ്ടായിട്ടും ധവാനെ എന്തുകൊണ്ട് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ലെന്നതാണ് ആശ്ചര്യം. വരാനിരിക്കുന്ന ടി20 ലോകകപ്പിലും തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു.

 അനുഭവസമ്പത്തും നേതൃമികവും

അനുഭവസമ്പത്തും നേതൃമികവും

ടി20 ലോകകപ്പില്‍ യുവത്വത്തിനാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നു നമുക്കു കാണാന്‍ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം അരങ്ങേറിയ ചുരുക്കം ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ മാത്രം കളിച്ചിട്ടുള്ള ഇഷാന്‍ കിഷനെ ടീമിലുള്‍പ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. ബാക്കപ്പ് ഓപ്പണറുടെ സ്ഥാനം കൂടി താരത്തിനുണ്ട്. ഇന്ത്യക്കു വേണ്ടി മുന്‍നിരയിലാണ് ഇഷാന്‍ ഇതുവരെ കളിച്ചിട്ടുള്ളതെങ്കിലും ഐസിസി ടൂര്‍ണമെന്റിലെ സമ്മര്‍ദ്ദം താരത്തിനു താങ്ങാന്‍ കഴിയുമോയെന്നു കണ്ടു തന്നെ അറിയണം.
അവിടെയാണ് ധവാന്റെ അസാന്നിധ്യം പ്രകടമാവുക. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹം ഏതു സമ്മര്‍ദ്ദഘട്ടത്തിലും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാന്‍ കെല്‍പ്പുള്ള താരമാണ്. കൂടാതെ ധവാന്റെ നേതൃമികവും ലോകകപ്പില്‍ ടീമിനു മുതല്‍ക്കൂട്ടാവുമായിരുന്നു. രോഹിത്തും ധവാനും വര്‍ഷങ്ങളായി ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്യുന്നവരാണ്. ഇരുവരും തമ്മില്‍ മികച്ച ധാരണയും ഒത്തിണക്കവും അതുകൊണ്ടു തന്നെയുണ്ട്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം കെഎല്‍ രാഹുല്‍ ലോകകപ്പില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

Story first published: Thursday, September 9, 2021, 11:04 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X