വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിക്ക് സ്വന്തമാക്കാന്‍ 37 റണ്‍സ് അകലെ ഒരു റെക്കോഡ്; മറികടക്കാനുള്ളത് സച്ചിനെയും ലാറയെയും

37 റണ്‍സ് കൂടി നേടിയാല്‍ ആ ചരിത്രം സൃഷ്ടിക്കും

ലണ്ടന്‍: ലോകകപ്പില്‍ അജയ്യരായി ഇന്ത്യ കുതിക്കുമ്പോള്‍ നായകന്‍ വിരാട് കോലിയെ കാത്ത് ഒരു വമ്പന്‍ ലോക റെക്കോഡ് കൂടി. ലോകകപ്പിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ റെക്കോഡ് നേട്ടത്തിലെത്താന്‍ കോലിക്ക് വേണ്ടത് വെറും 37 റണ്‍സ്. ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്.

virat

ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയുമാണ് കോലിക്ക് മറികടക്കാനുള്ളത്. 453 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിനും ലാറയും 20,000 റണ്‍സെടുത്തത്. കോലി ഇതുവരെ കളിച്ചത് 416 ഇന്നിങ്‌സാണ്. 131 ടെസ്റ്റുകളും 223 ഏകദിനങ്ങളും 62 ട്വന്റി ട്വന്റിയും.

19,963 റണ്‍സ് സമ്പാദ്യമുള്ള കോലി വെസ്റ്റ് ഇന്‍ഡീസിനെതിരെ 37 റണ്‍സ് കൂടിയെടുത്താല്‍ 20,000 റണ്‍സ് ക്ലബ്ബിലെത്തുന്ന 12-ാമത്തെ ബാറ്റ്‌സ്മാനും മൂന്നാമത്തെ ഇന്ത്യക്കാരനുമാവും. 34,357 റണ്‍സ് സമ്പാദ്യമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കൂടാതെ 24,208 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡാണ് നേട്ടം കൈവരിച്ച മറ്റൊരു ഇന്ത്യന്‍ താരം.

എന്തൊരു പന്തായിരുന്നു അത്; ഈ ലോകകപ്പിലെ ഏറ്റവും മികച്ച പന്തെറിഞ്ഞ് സ്റ്റാര്‍ക്എന്തൊരു പന്തായിരുന്നു അത്; ഈ ലോകകപ്പിലെ ഏറ്റവും മികച്ച പന്തെറിഞ്ഞ് സ്റ്റാര്‍ക്

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സെടുത്ത താരമെന്ന റെക്കോഡിന് ഈ ലോകകപ്പില്‍ കോലി അര്‍ഹനായിരുന്നു. ഏകദിനത്തില്‍ 11087, ടെസ്റ്റില്‍ 6613, ട്വന്റി ട്വന്റിയില്‍ 2263 എന്നിങ്ങനെയാണ് കോലിയുടെ റണ്‍സ് നേട്ടം.

ലോകകപ്പില്‍ മികച്ച ഫോമില്‍ തുടരുന്ന കോലി ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളുമാണ് ഇതുവരെ നേടിയത്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

Story first published: Wednesday, June 26, 2019, 12:19 [IST]
Other articles published on Jun 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X