ഡിവില്ലിയേഴ്‌സ് വീണ്ടും: 66 പന്തില്‍ 162 നോട്ടൗട്ട്!!!
സിഡ്‌നി: എ ബി ഡിവില്ലിയേഴ്‌സ് ഒരുമ്പെട്ടാല്‍ എന്നൊരു ചൊല്ല് തന്നെ ക്രിക്കറ്റില്‍ ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തവണ വെസ്റ്റ് ഇന്‍ഡിസിനെതിരെയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ താണ്ഡവം. 66 പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അടിച്ചത് 162 റണ്‍സ്. 17 ഫോര്‍, എട്ട് സിക്‌സ്. സ്‌ട്രൈക്ക് റേറ്റ് 245 ന് മുകളില്‍.
ഡിവില്ലിയേഴ്‌സിന്റെ മാരക ബാറ്റിംഗിന്റെ സഹായത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 408 റണ്‍സ്. 30 ഓവറില്‍ കഷ്ടി 150 റണ്‍സ് അടിച്ച ദക്ഷിണാഫ്രിക്ക ബാക്കി ഇരുപതോവറില്‍ നേടിയത് 250 റണ്‍സില്‍ കൂടുതല്‍. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ തന്റെ അവസാനത്തെ മൂന്നോവറില്‍ കൊടുത്തത് 75 റണ്‍സ്.

ഹമ്മേ ഇതെന്തൊരടി
ക്രിസ് ഗെയ്‌ലിന്റെ ബാറ്റിംഗ് കണ്ട് മോഹാലസ്യപ്പെട്ടവര്‍ എണീറ്റ് വരുന്നതേ ഉള്ളൂ, ഇതാ ഗെയ്‌ലിന്റെ ടീമിനെതിരെ ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട്. വെറും 66 പന്തിലാണ് ഡിവില്ലിയേഴ്‌സ് 162 റണ്‍സിലെത്തിയത്.

വേഗതയേറിയ 150
ഫാസ്റ്റസ്റ്റ് 50, 100 എന്നീ റെക്കോര്‍ഡുകള്‍ക്ക് ഉടമയായ ഡിവില്ലിയേഴ്‌സിന്റെ അടുത്ത റെക്കോര്‍ഡാണിത്. വേഗതയേറിയ 150.

സിക്‌സ് ഫോര്‍ സിക്‌സ് ഫോര്‍
അവസാനത്തെ ഓരോ ഓവറിലും സിക്‌സിന്റെയും ഫോറിന്റെയും പെരുമഴയായിരുന്നു. അഞ്ചോവറില്‍ മാത്രം ദക്ഷിണാഫ്രിക്ക വാരിയത് 95 റണ്‍സാണ്.

പാവം ക്യാപ്റ്റന്‍
ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഇങ്ങനെ അടിച്ചുതകര്‍ത്തപ്പോള്‍ ഏറ്റവും പരിക്കേറ്റത് വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറിന്. ആദ്യത്തെ അഞ്ചോവറില്‍ 9 റണ്‍സ് വഴങ്ങിയ ഹോള്‍ഡര്‍ പത്തോവറില്‍ കൊടുത്തത് 104 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications