പരിമിത ഓവറില്‍ കോലിയെക്കാള്‍ മികച്ചവന്‍ രോഹിത്ത്; ക്യാപ്റ്റനെ മാറ്റുമോ?; ഇതാ മൂന്ന് കാരണങ്ങള്‍
ദുബായ്: യുഎഇയില്‍ നടന്നുവരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. സൂപ്പര്‍താരം വിരാട് കോലിയുടെ അഭാവത്തിലും ഇന്ത്യ മികച്ച പ്രകടനം നടത്തുന്നത് ആരാധകര്‍ക്ക് ആശ്വാസകരമാണ്. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അസാന്നിധ്യം നികത്താന്‍ രോഹിത് ശര്‍മയ്ക്ക് കഴിയുന്നുമുണ്ട്.
മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. കോലിക്ക് വിശ്രമം നല്‍കിയതോടെയാണ് രോഹിത്ത് ഏഷ്യാ കപ്പില്‍ പദവി ഏറ്റെടുക്കുന്നതും ടീമിനെ മുന്നില്‍നിന്നും നയിക്കുന്നതും. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ആക്രമണാത്മക ക്രിക്കറ്റ് പുറത്തെടുക്കുന്ന കോലി സമീപകാലത്ത് ഇന്ത്യ നേടിയ വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും രോഹിത്തിന് കോലിയേക്കാള്‍ മികവുണ്ടെന്നാണ് ചിലരുടെ വാദം.

മുന്നില്‍നിന്നും നയിക്കാനുള്ള കഴിവ്
ടീമിനെ മുന്നില്‍നിന്നും നയിക്കാനുള്ള കഴിവാണ് രോഹിത്തിന് എടുത്തുപറയേണ്ടത്. ക്യാപ്റ്റനെന്ന നിലയില്‍ ഉത്തരവാദിത്വം കൂടുമ്പോഴും സമ്മര്‍ദ്ദത്തിനടിപ്പെടാതെ ബാറ്റുവീശാന്‍ രോഹിത്തിന് കഴിയുന്നു. ക്യാപ്റ്റന്‍ പദവിയില്‍ ഇരട്ട സെഞ്ച്വറി നേടിയ രോഹിത്തിന്റെ ശരാശരി 73 റണ്‍സാണെന്നത് ടീമിനെ ഏത് പ്രതിസന്ധിയും ഏറ്റെടുക്കാനുള്ള കഴിവ് വിളിച്ചോതുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി 2634 റണ്‍സാണ് രോഹിത്ത് ഇതുവരെ സ്‌കോര്‍ ചെയ്തത്.

കളിയെ വിലയിരുത്താനുള്ള ബുദ്ധി
കളിയെ വിലയിരുത്താനുള്ള രോഹിത്തിന്റെ കഴിവും അപാരമാണ്. മികച്ച ക്യാപ്റ്റന്മാര്‍ക്ക് മാത്രം കൈമുതലായിട്ടുള്ള കഴിവാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഉറപ്പിക്കുന്ന മറ്റൊരുകാര്യം. എംഎസ് ധോണി, റിക്കി പോണ്ടിങ്, ഇമ്രാന്‍ ഖാന്‍, സ്റ്റീവ് വോ എന്നിവരുടെ ഗണത്തില്‍ പെടുത്താവുന്ന ക്രിക്കറ്റ് ബ്രെയിന്‍ രോഹിത്തിനുണ്ട്. കളിയെ നിരീക്ഷിക്കാനും അതനുസരിച്ച് പ്രതികരിക്കാനുമുള്ള കഴിവ് ഐപിഎല്ലില്‍ അംഗീകരിക്കപ്പെട്ടതാണ്. ഫീല്‍ഡിലും ബൗളിങ്ങിലും രോഹിത്ത് പൊടുന്നനെ വരുത്തുന്ന മാറ്റം കമന്റേറ്റര്‍മാരുടെ പുകഴ്ത്തലുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ വിജയ റെക്കോര്‍ഡ്
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് മികച്ച വിജയറെക്കോര്‍ഡും കൂടെയുണ്ട്. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ രോഹിത്ത് ഇതുവരെ 94 മത്സരങ്ങളില്‍ ടീമിനെ ജയിപ്പിച്ചപ്പോള്‍ വിജയ ശതമാനം 59 ആണ്. മൂന്ന് ഐപിഎല്‍ കിരീടം, ഒരു ചാമ്പ്യന്‍സ് ലീഗ് ടി20 എന്നിവയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിലിയൂടെ മുംബൈ ഇന്ത്യന്‍സിലെത്തി. അടുത്തിടെ നടന്ന നിദാഹാസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ച രോഹിത്ത് കിരീടവുമായാണ് ശ്രീലങ്കയില്‍നിന്നും മടങ്ങിയത്.

ഏഷ്യാ കപ്പിലെ പ്രകടനം
ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്താനായാല്‍ രോഹിത്തിന്റെ നായകസ്ഥാനം ഒന്നുകൂടി ചര്‍ച്ചയാകും. വിരാട് കോലി ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും പിന്നിലല്ലെങ്കിലും രോഹിത്താണ് നായകസ്ഥാനം കൂടുതല്‍ അര്‍ഹിക്കുന്നതെന്ന് ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയാല്‍ മൂന്നു മത്സരങ്ങള്‍ കൂടി രോഹിത്ത് ഇന്ത്യയെ നയിക്കും. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്ത് ഒരിക്കല്‍ക്കൂടി തിളങ്ങിയാല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടാകും ഇന്ത്യ മടങ്ങുകയെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications