വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി റണ്‍ചേസ് കിങായത് എങ്ങനെ? എല്ലാവര്‍ക്കുമാവില്ല!! കാരണങ്ങള്‍ ഒന്നിലേറെ...

നിരവധി റണ്‍ചേസുകളില്‍ അദ്ദേഹം ടീമിന്റെ ഹീറോയായിട്ടുണ്ട്

By Manu
കോലി റണ്‍ചേസ് കിങായത് എങ്ങനെ? | Oneindia Malayalam

മുംബൈ: ആധുനിക ക്രിക്കറ്റില്‍ റണ്‍ചേസിങിലെ രാജാവെന്നാണ് ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. പല ഇതിഹാസ താരങ്ങളും റണ്‍ചേസില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് മോശം പ്രകടനം നടത്തിയപ്പോള്‍ ഇവരില്‍ നിന്നും വ്യത്യസ്തനാണ് കോലി. എത്ര വലിയ സ്‌കോര്‍ പിന്തുടരുമ്പോഴും വളരെ കൂളായി ടീമിനെ മുന്നില്‍ നിന്നു നയിച്ച് വിജയിപ്പിച്ച കോലിയെ പല തവണ ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞു.

സിംഗിള്‍ വിവാദം... ക്രുനാലിന് സ്ട്രൈക്ക് നല്‍കാത്തത്തിന് കാരണമുണ്ട്!! വെളിപ്പെടുത്തി കാര്‍ത്തിക് സിംഗിള്‍ വിവാദം... ക്രുനാലിന് സ്ട്രൈക്ക് നല്‍കാത്തത്തിന് കാരണമുണ്ട്!! വെളിപ്പെടുത്തി കാര്‍ത്തിക്

ഏകദിനത്തില്‍ ഇന്ത്യ റണ്‍ചേസ് നടത്തിയപ്പോള്‍ 6430 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. 123 മല്‍സരങ്ങളില്‍ നിന്നും 68.40 എന്ന ഞെട്ടിക്കുന്ന ശരാശരിയിലായിരുന്നു ഇത്. 24 സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ടി20യിലും സ്ഥിതി വ്യത്യസ്തമല്ല. 27 ഇന്നിങ്‌സുകളില്‍ നിന്നും 82 ശരാശരിയില്‍ 1231 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കോലിയെ ലോകത്തിലെ ഏറ്റവും മികച്ച റണ്‍ചേസറാക്കി മാറ്റിയ കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

അപാരമായ മാച്ച് ഫിറ്റ്‌നസ്

അപാരമായ മാച്ച് ഫിറ്റ്‌നസ്

മാച്ച് ഫിറ്റ്‌നസ് തന്നെയാണ് ഇതില്‍ ആദ്യത്തെ വിജയരഹസ്യം. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച മാച്ച് ഫിറ്റ്‌നസുള്ള താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ശാരീരികമായി മാത്രമല്ല മാനസികമായും കോലി വളരെ കരുത്തുറ്റ താരമാണ്. കഠിനാധ്വാനം തന്നെയാണ് അദ്ദേഹത്തെ ഇതിനു പ്രാപ്തനാക്കിയത്.
കളിക്കളത്തില്‍ പലപ്പോഴും സിംഗിള്‍ നേടേണ്ടയിടത്ത് ഡബിളും ഡബിള്‍ എടുക്കേണ്ടയിടത്ത് മൂന്നു റണ്‍സും നേടാന്‍ കോലിയെ സഹായിക്കുന്നത് ഈ മാച്ച് ഫിറ്റ്‌നസ് തന്നെയാണ്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിന്റെ കാര്യത്തില്‍ കോലിയും ധോണിയുമാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും കേമന്‍മാര്‍. മാച്ച് ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതു മൂലം വലിയ പരിക്കുകളേല്‍ക്കാതെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കാനും കോലിക്കാവുന്നു.

റണ്‍റേറ്റ് കാത്തുസൂക്ഷിക്കും

റണ്‍റേറ്റ് കാത്തുസൂക്ഷിക്കും

എല്ലായ്‌പ്പോഴും ജയിക്കാന്‍ ആവശ്യപ്പെടുന്ന റണ്‍റേറ്റ് കാത്ത് സൂക്ഷിക്കുന്ന താരമാണ് കോലി. ബൗണ്ടറികളും സിക്‌സറുകളും നേടാന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി റണ്‍സ് ഓടിയെടുത്ത് റണ്‍റേറ്റ് തങ്ങളുടെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോവാതിരിക്കാന്‍ കോലി ശ്രമിക്കാറുണ്ട്. വലിയ വിജയലക്ഷ്യം പോലും അനായാസം മറികടക്കാന്‍ കോലിയെ സഹായിക്കുന്നത് ഇതുതന്നെയാണ്.
കളിക്കിടെ എല്ലായ്‌പ്പോഴും സ്‌കോര്‍ബോര്‍ഡിലും റണ്‍റേറ്റിലുമെല്ലാമായിരിക്കും കോലിയുടെ കണ്ണ്. റണ്‍റേറ്റ് കുറഞ്ഞാല്‍ ഉടന്‍ ബൗണ്ടറിയോ സിക്‌സറോ നേടി ഇത് തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരാനും കോലി ശ്രമിച്ചു കൊണ്ടിരിക്കും.

ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് നേരിടും

ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് നേരിടും

എതിര്‍ ടീമിന്റെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരേ പരമാവധി ക്ഷമയോടെ കളിക്കുന്നതാണ് കോലിയുടെ രീതി. വലിയ ഷോട്ടുകള്‍ കളിക്കാതെ പ്രതിരോധിച്ച് കളിച്ച് അവസരം ലഭിച്ചാല്‍ സിംഗിലും ഡബിളുമെടുത്ത് അദ്ദേഹം സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്യും. അവരുടെ ബൗളിങ് നിരയില ദുര്‍ബലരായ താരങ്ങളെ കണ്ടെത്തി അവര്‍ക്കെതിരേ പരമാവധി റണ്‍സ് വാരിക്കൂട്ടാനും ഇന്ത്യന്‍ നായകന്‍ മടിക്കാറില്ല.
ഇതു കാരണമാണ് പലപ്പോഴും റണ്‍റേറ്റ് താഴാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോവാന്‍ കോലിയെ സഹായിക്കാറുള്ളത്.

വെല്ലുവിളികള്‍ ഇഷ്ടം

വെല്ലുവിളികള്‍ ഇഷ്ടം

ഏതു വെല്ലുവിളികളും നേരിടാന്‍ ഇഷ്ടപ്പെടുന്ന താരമാണ് കോലി. വെല്ലുവിളി എത്രത്തോളം വലുതാണോ അതു മറികടക്കാന്‍ കോലിക്കുള്ള ആഗ്രഹം അതിനും മുകളിലാണെന്ന് കാണാം. കളിക്കളത്തിലെ വലിയ സമ്മര്‍ദ്ദങ്ങളെപ്പോലും അദ്ദേഹം നേരിടുന്നത് ഈ വിജയതൃഷ്ണ കൊണ്ട് തന്നെയാണ്. ഏതു തരത്തിലുള്ള ഷോട്ടും എത്ര മികച്ച ബൗളര്‍ക്കെതിരേയും കളിക്കാനാവുമെന്ന ഉറച്ച ആത്മവിശ്വാസമാണ് കോലിക്കുള്ളത്.
2015ല്‍ അഡ്‌ലെയ്ഡില്‍ ഓസീസ് പേസര്‍ മിച്ചെല്‍ ജോണ്‍സന്റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ പതിച്ചപ്പോഴും ജെയിംസ് ഫോക്‌നര്‍ തന്നെ സ്ലെഡ്ജ് ചെയ്തപ്പോഴുമെല്ലാം കോലി നേരിട്ടത് തകര്‍പ്പന്‍ ബാറ്റിങിലൂടെയായിരുന്നു.

Story first published: Thursday, February 14, 2019, 12:25 [IST]
Other articles published on Feb 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X