ഇന്ത്യ ലോകകിരീടം നേടില്ല? വിരാട് കോലിയും സംഘവും പതറും!! ഇതാ കാരണങ്ങള്‍...

മുംബൈ: ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലാണ് മുന്‍ ചാംപ്യന്‍മാരായ ടീം ഇന്ത്യ. ആതിഥേയരായ ഇംഗ്ലണ്ടിനെക്കൂടാതെ ലോക രണ്ടാം റാങ്കുകാര്‍ കൂടിയാ ഇന്ത്യക്കാണ് ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ കിരീട ഫേവറിറ്റുകളില്‍ മുന്നിലെത്തിച്ചത്. നാട്ടിലും വിദേശത്തുമെല്ലാം ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇന്ത്യയുടെ ചില വീക്ക്‌നെസുകള്‍ ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ലോകകപ്പില്‍ ഒരുപക്ഷെ ഈ പോരായ്മകള്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കാനും സാധ്യതയുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

സ്ഥിരതയില്ലാത്ത മധ്യനിര
മധ്യനിര ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കാവുന്ന ഒരു കാര്യം. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷമാണ് ഇന്ത്യയുടെ മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്. നാലാം നമ്പര്‍ പൊസിഷനില്‍ ലോകേഷ് രാഹുല്‍, യുവരാജ് സിങ്, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായുഡു എന്നിവരെയെല്ലാം ഇന്ത്യ ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു.
നിലവില്‍ റായുഡുവാണ് ഏകദിനത്തില്‍ ഇന്ത്യക്കായി നാലാമനായി ഇറങ്ങുന്നത്. ധോണിയെയും അടുത്തിടെ ഈ പൊസിഷനില്‍ ഇന്ത്യ ഇറക്കി. എന്നാല്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഏറെ പന്തുകള്‍ നേരിടുന്ന താരങ്ങളാണ് റായുഡുവും ധോണിയും. ഹൈ സ്‌കോറിങ് മല്‍സരങ്ങളില്‍ ഈ മെല്ലെപ്പോക്ക് രീതി ടീമിന് തിരിച്ചടിയാവാന്‍ സാധ്യത കൂടുതലാണ്. അതിവേഗം സിംഗിളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് റണ്‍സെടുക്കുന്ന താരങ്ങളെയാണ് മധ്യനിരയില്‍ ഇന്ത്യക്ക് ആവശ്യമുള്ളത്.

സ്വിങ് ബൗളിങില്‍ പതറുന്ന ഓപ്പണര്‍മാര്‍
നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം എന്നതില്‍ സംശയമില്ല. എന്നാല്‍ പന്ത് നന്നായി സ്വിങ് ചെയ്യുന്ന പിച്ചുകളില്‍ ഇവരുടെ പ്രകടനം അത്ര ആശ്വസിക്കാവുന്നതല്ല. അടുത്ത കാലത്ത് ധര്‍മശാലയില്‍ ശ്രീലങ്കയ്‌ക്കെതിരേയും ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേയും ഹാമില്‍റ്റണില്‍ ന്യൂസിലാന്‍ഡിനെതിരേയും ന്യൂബോള്‍ ബൗളര്‍മാരുടെ സ്വിങിന് മുന്നില്‍ എളുപ്പം പുറത്തായിരുന്നു. ഇതേ തുടര്‍ന്ന് കളിയില്‍ നേരത്തേ തന്നെ മധ്യനിര പരീക്ഷിക്കപ്പെടുകയും ചെയ്തു.
ഇംഗ്ലണ്ടിലെ പച്ചപ്പുള്ള പിച്ചില്‍ എതിര്‍ ടീമിന്റെ ന്യൂ ബൗളര്‍മാരുടെ സ്വിങിനെതിരേ പിടിച്ചുനിന്ന് രോഹിത്തും ധവാനം മികച്ച തുടക്കം നല്‍കിയില്ലെങ്കില്‍ ഇന്ത്യക്കു തിരിച്ചടികള്‍ നേരിടാന്‍ സാധ്യതയുണ്ട്.

അഞ്ചാം ബൗളറുടെ ഫോം
സമീപകാലത്ത് ഇന്ത്യ നേടിയ പരമ്പര വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമായിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് ബൗളിങില്‍ ഇന്ത്യയുടെ നട്ടെല്ല്. അഞ്ചാം ബൗളറുടെ കാര്യത്തിലാണ് ലോകകപ്പില്‍ ഇന്ത്യക്കു ആശങ്കയുള്ളത്. ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരാണ് നിലവില്‍ ഈ റോളില്‍ കളിക്കാന്‍ സാധ്യതയുള്ളവര്‍. കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതില്‍ മിടുക്കരാണെങ്കിലും ഇരുവരും ഒട്ടേറെ റണ്‍സ് വിട്ടുകൊടുക്കുന്നുവെന്നതാണ് ഇന്ത്യയുടെ തലവേദന. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ പരമ്പരയില്‍ പാണ്ഡ്യ യാതൊരു പിശുക്കുമില്ലാതെ റണ്‍സ് ദാനം ചെയ്തിരുന്നു.
റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമേ ലോകകപ്പില്‍ അഞ്ചാം ബൗളറെക്കൊണ്ട് ഇന്ത്യക്കു ഗുണമുണ്ടാവുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications