വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുതിച്ചുയര്‍ന്നു, പിന്നെ കിതച്ചുവീണ് കരീബിയന്‍സ്... വിന്‍ഡീസ് ദുരന്തത്തിന് കാരണം ഒന്നിലേറെ

ഒരു മല്‍സരം മാത്രമാണ് വിന്‍ഡീസിന് ജയിക്കാനായത്

By Manu
West Indies Inconsistent Under-pressure With Flashes of Brilliance

ലണ്ടന്‍: ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് വിലയിരുത്തപ്പെട്ട ടീമായിരുന്നു മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ആദ്യ കളിയില്‍ പാകിസ്താനെ തകര്‍ത്ത് ഗംഭീരമായി തന്നെ അവര്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിന്‍ഡീസ് അവിശ്വസസനീയമാം വിധം ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇന്ത്യക്കെതിരേയുള്ള കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയാണ് ഇതില്‍ അവസാനത്തേത്. ഇതോടെ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു.

ബംഗ്ലാദേശിനോടും ലങ്കയോടും ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കും!! ലക്ഷ്യം അതുതന്നെ... കടുത്ത ആരോപണം ബംഗ്ലാദേശിനോടും ലങ്കയോടും ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കും!! ലക്ഷ്യം അതുതന്നെ... കടുത്ത ആരോപണം

ക്രിസ് ഗെയ്‌ലുള്‍പ്പെടെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരും മികച്ച പേസ് ബൗളിങ് നിരയുമുണ്ടായിട്ടും വിന്‍ഡീസ് ഇത്ര വലിയൊരു തിരിച്ചടി നേരിട്ടത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ വിന്‍ഡീസിന്റെ മോശം പ്രകടനത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഒത്തൊരുമയില്ലാത്ത ടീം

ഒത്തൊരുമയില്ലാത്ത ടീം

പ്രതിഭകളുടെ കാര്യത്തില്‍ വിന്‍ഡീസ് ടീമിന് ഒരു കുറലുമില്ല. പരിചയസമ്പത്തുള്ള ഗെയ്‌ലിനെപ്പോലുള്ളര്‍ മാത്രമല്ല ഷിംറോണ്‍ ഹെറ്റ്‌മെയറടക്കമുള്ള ഭാവി സൂപ്പര്‍ താരങ്ങളും ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ അവര്‍ക്കായില്ലെന്നു കാണാം. ഒരു ടീമായി കളിക്കാതെ ഓരോ താരവും സ്വന്തം പ്രകടനത്തില്‍ മാത്രമാണ് പലപ്പോഴും കൂടുതല്‍ ശ്രദ്ധിച്ചത്. ബാറ്റിങില്‍ പരസ്പരം അഭിനന്ദിക്കാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ മികച്ച സ്‌കോറിലെത്തിക്കാനോ താരങ്ങളുടെ ഭാഗത്തു നിന്നും ഒരു ശ്രമവും ഉണ്ടായില്ല.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ വിന്‍ഡീസിന് ജയിക്കാന്‍ കഴിയുന്നവയായിരുന്നു. എന്നാല്‍ ഒരു ടീമായി കളിക്കുന്നതില്‍ പരാജയപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയായി മാറി.

ക്ഷമയില്ലാത്ത ബാറ്റിങ്

ക്ഷമയില്ലാത്ത ബാറ്റിങ്

ഒട്ടും തന്നെ ക്ഷമയില്ലാത്ത പ്രകടനമാണ് വിന്‍ഡീസ് ബാറ്റിങ് നിരയുടെ ഭാഗത്തു നിന്നും കഴിഞ്ഞ മല്‍സരങ്ങളെല്ലാം കണ്ടത്. ക്രീസിലെത്തി ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ കളിക്കാനായിരുന്നു പലരുടെയും ശ്രമം. മല്‍സരം 50 ഓവറുണ്ടെന്നും ക്രീസില്‍ നിലയുറപ്പിച്ച ശേഷം പിന്നീട് അവസരം ലഭിക്കുമ്പോള്‍ മാത്രം അപകടകരമായ ഷോട്ടുകള്‍ കളിക്കാമെന്നുമുള്ള അടിസ്ഥാന പാഠം പോലും വിന്‍ഡീസ് മറന്നു.
കന്നി ലോകകപ്പ് കളിക്കുന്ന യുവതാരങ്ങളോട് അമിതാവേശം കാണിക്കാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവാനുള്ള ഉപദേശങ്ങള്‍ കോച്ചിന്റെയോ ക്യാപ്റ്റന്റെയോ ഭാഗത്തു നിന്നുമുണ്ടായിലെന്ന് തന്നെയാണ് ഓരോ മല്‍സരവും തെളിയിക്കുന്നത്.

മുനയൊടിഞ്ഞ ബൗളിങ്

മുനയൊടിഞ്ഞ ബൗളിങ്

ബാറ്റിങ് നിരയുടെ പ്രകടനം മാത്രമല്ല ബൗളര്‍മാരുടെ പ്രകടനവും വിന്‍ഡീസിന്റെ പതനത്തിന് മറ്റൊരു കാരണമായി മാറി. പാകിസ്താനെതിരായ ആദ്യ കളിയിലെ ഗംഭീര പ്രകടനം മാറ്റിനിര്‍ത്തിയാല്‍ പല മല്‍സരങ്ങളിലും ബൗളിങ് നിര നനഞ്ഞ പടക്കമായി മാറി. ഓസീസ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ മോശമല്ലാത്ത പ്രകടനം ബൗളര്‍മാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.
അവസാന മല്‍സരത്തില്‍ ആദ്യത്തെ അഞ്ചു പേരെയും പുറത്താക്കിയിട്ടും ഇന്ത്യന്‍ സ്‌കോര്‍ 250നുള്ളില്‍ ഒതുക്കാന്‍ കഴിയാതിരുന്നതും വിന്‍ഡീസ് ബൗളര്‍മാരുടെ വീഴ്ചയാണ്. ബംഗ്ലാദേശിനെതിരേ 320 റണ്‍സ് നേടിയിട്ടും വിന്‍ഡീസിന് കളി കൈവിടേണ്ടിവന്നു. അതും 10 ഓവറോളം ബാക്കിനില്‍ക്കെയായിരുന്നു തോല്‍വി. ഷെല്‍ഡണ്‍ കോട്രെലൊഴികെ മറ്റൊര വിന്‍ഡീസ് ബൗളറും പത്തോ അതിലധികമോ വിക്കറ്റ് ടൂര്‍മെന്റില്‍ വീഴ്ത്തിയിട്ടില്ല.

റസ്സലിന്റെ മോശം ഫോം

റസ്സലിന്റെ മോശം ഫോം

കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസ്സല്‍ തീര്‍ത്തും നിരാശപ്പെടുത്തിയതാണ് വിന്‍ഡീസിന്റെ മോശം പ്രകടനത്തിന് മറ്റൊരു കാരണം. റസ്സല്‍ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നുവെന്ന കാര്യം പോലും പലരും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പാകിസ്താനെതിരായ ആദ്യ കളിയില്‍ നാലു റണ്‍സിന് രണ്ടു വിക്കറ്റുമായി കസറിയ റസ്സല്‍ പിന്നീട് ചിത്രത്തില്‍ പോലുമില്ലായിരുന്നു. ഇതിനിടെ കാല്‍മുട്ടിനേറ്റ പരിക്കുകാരണം അദ്ദേഹത്തിന് ലോകകപ്പില്‍ നിന്നും പിന്മാറേണ്ടി വരികയും ചെയ്തു. കളിച്ച നാലു മല്‍സരങ്ങളില്‍ വെറും 36 റണ്‍സാണ് റസ്സലിന്റെ സമ്പാദ്യം. അഞ്ചു വിക്കറ്റും ഓള്‍റൗണ്ടര്‍ നേടി.

Story first published: Friday, June 28, 2019, 13:44 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X