ലോകകപ്പ്: ദുരന്തമായി ദക്ഷിണാഫ്രിക്ക... ഡുപ്ലെസിക്കും സംഘത്തിനു പിഴച്ചതെവിടെ? ഇവ തന്നെ കാരണം
ലണ്ടന്‍: ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ സാധ്യതയുള്ളവരെന്നു വിലയിരുത്തപ്പെട്ട ദക്ഷിണാഫ്രിക്ക ഇപ്പോള്‍ പ്രാഥമിക റൗണ്ടില്‍ തന്നെ നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ്. ആറു മല്‍സരങ്ങളില്‍ കളിച്ച ഫഫ് ഡുപ്ലെസിക്കും സംഘത്തിനും ജയിക്കാനായത് ഒരേയൊരു മല്‍സരം മാത്രം. നാലു മല്‍സരങ്ങളില്‍ പരാജയം നേരിട്ടപ്പോള്‍ ഒന്നു മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ശേഷിച്ച മൂന്നു കളികളിലും ജയിച്ചാലും ദക്ഷിണാഫ്രിക്കയ്ക്കു സെമിയിലെത്താനാവുമോയെന്ന കാര്യം സംശയത്തിലാണ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അസാന്നിധ്യം
മികച്ച ബാറ്റ്‌സ്മാന്‍മാരുടെം അസാന്നിധ്യമാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ തിരിച്ചടികള്‍ക്കു പ്രധാന കാരണം. മുമ്പ് ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്‌സ്, ഗ്രേയം സ്മിത്ത്, ഹെര്‍ഷല്‍ ഗിബ്‌സ് എന്നിവരടക്കം നിരവധി പ്രതിഭാശാലികളായ താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുപോലെ എടുത്തു കാണിക്കാവുന്ന മികച്ചൊരു ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കയ്ക്കില്ല.
മുന്‍ നായകന്‍ കൂടിയായ സൂപ്പര്‍ താരം എബിഡിയുടെ അഭാവം ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വന്‍ തിരിച്ചടിയാണ് നല്‍കിയത്. ലോകകപ്പിന് ഒരു വര്‍ഷം ശേഷിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

എബിഡിയും തിരിച്ചുവരവും
വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് എബിഡി ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്‌മെന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ കോച്ച് ഓട്ടിസ് ഗിബ്‌സണ്‍, ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി എന്നിവരടക്കം ആരും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഞെട്ടലോടെയാണ് ഈ റിപ്പോര്‍ട്ട് ക്രിക്കറ്റ് പ്രേമികള്‍ ഉള്‍ക്കൊണ്ടത്. എബിഡിയെപ്പോലൊരു ഇതിഹാസ താരത്തെ ടീമിലുള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്ന് പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എബിഡിയുടെ അഭാവത്തില്‍ ടീമിനെ രൂപീകരിച്ചു കഴിഞ്ഞിരുന്നതായും അതുകൊണ്ടു തന്നെ പെട്ടെന്ന് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയാല്‍ അത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ വിശദീകരണം. മാത്രമല്ല എബിഡിക്കു പകരം കളിക്കുന് വാന്‍ഡര്‍ ഡ്യുസെന്റെ ആത്മവിശ്വാസത്തെ അതു തകര്‍ക്കുമെന്നും ടീം മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.

കോപ്ലക്ക് കരാര്‍
കുറച്ചു വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് കോപ്ലക്ക് കരാറാണ്. ഇത് രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ ഭാവി അരക്ഷിതാവസ്ഥയിലാക്കുകയും ചെയ്തിട്ടുണ്ട്. കോപ്ലക് കരാറിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനായി പോവുന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ പിന്നീട് ദേശീയ ടീമിലേക്കു പരിഗണിക്കില്ല.
പേസര്‍ മോര്‍നെ മോര്‍ക്കല്‍, കൈല്‍ അബോട്ട്, ബാറ്റ്‌സ്മാന്‍ റിലീ റോസ്സോ, ഓള്‍റൗണ്ടര്‍ ഡേവിഡ് വിയെസ് എന്നിവരടക്കമുള്ള കളിക്കാര്‍ കോപ്ലക്ക് കരാര്‍ കാരണം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മികച്ച താരങ്ങള്‍ കോപ്ലക് കരാറിന്റെ ഭാഗമായി ഇതുപോലെ അയോഗ്യരാക്കപ്പെടുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications