വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വില്ല്യംസണ്‍ ബ്രില്ല്യന്‍സ്... റാഷിദിന്റെ സൂപ്പര്‍ ബൗളിങ്, മുംബൈയുടെ വീഴ്ചയ്ക്കു പിന്നില്‍

വെറും 87 റണ്‍സിനാണ് മുംബൈ ഓള്‍ഔട്ടായത്

മുംബൈ: ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ആരാധകര്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ ദയനീയ തോല്‍വിയോടെയാണ് ആരാധകരുടെ പ്രതീക്ഷ കുറഞ്ഞ തുടങ്ങിയത്. ജയിക്കാന്‍ 119 റണ്‍സെന്ന കുറഞ്ഞ സ്‌കോര്‍ മതിയായിരുന്നിട്ടും അതു പോലും നേടാന്‍ മുംബൈക്കായിരുന്നില്ല. വെറും 87 റണ്‍സിനാണ് മുംബൈയുടെ ഇന്നിങ്‌സ് അവസാനിച്ചത്.

ബൗളര്‍മാര്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം തന്നെ നടത്തിയെങ്കിലും ബാറ്റിങ് നിരയുടെ ദയനീയ പരാജയം മുംബൈയുടെ തകര്‍ച്ചയ്ക്കു കാരണമാവുകയായിരുന്നു. ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ നിന്നും മുംബൈയുടെ അഞ്ചാം തോല്‍വിയായിരുന്നു ഇത്. മുംബൈയുടെ ദയനീയ പരാജയത്തിനു വഴിവച്ച അഞ്ചു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഹൈദരാബാദിന്റെ തകര്‍പ്പന്‍ ബൗളിങ്

ഹൈദരാബാദിന്റെ തകര്‍പ്പന്‍ ബൗളിങ്

118 റണ്‍സെന്ന ചെറിയ സ്‌കോര്‍ പ്രതിരോധിച്ചതിനാല്‍ ബൗളര്‍മാര്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഹൈദരാബാദിനു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. ആദ്യ ആറോവര്‍ ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനു പകരം ന്യൂബോള്‍ എറിഞ്ഞ സന്ദീപ് ശര്‍മ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.
റണ്‍സ് വിട്ടുകൊടുക്കാതിരിക്കുക മാത്രമല്ല അപകടകാരിയായ എവിന്‍ ലൂയിസിനെ പുറത്താക്കി ഹൈദരാബാദിനു സന്ദീപ് നിര്‍ണായക ബ്രേക് ത്രൂ നല്‍കുകയും ചെയ്തു.
പവര്‍പ്ലേ അവസാനിച്ചപ്പോള്‍ തന്നെ മുംബൈയുടെ നില പരുങ്ങലിലായിരുന്നു. മൂന്നു വിക്കറ്റിന് 22 റണ്‍സെന്ന പരിതാപകരമായ നിലയിലായിരുന്നു ചാംപ്യന്‍മാര്‍. ഈ തകര്‍ച്ചയില്‍ നിന്നും പിന്നീടൊരിക്കലും കരകയറാന്‍ മുംബൈക്കായില്ല. സ്പിന്നര്‍മാര്‍ കൂടി രംഗത്തുവന്നത്തോടെ മുംബൈ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീഴുകയായിരുന്നു.

വൗ... വില്ല്യംസണ്‍

വൗ... വില്ല്യംസണ്‍

ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ കൂടിയായ വില്ല്യംസണ്‍ ഗംഭീരമായാണ് ഹൈദരാബാദിനെ ഈ മല്‍സരത്തില്‍ നയിച്ചത്. തന്റെ ക്യാപ്റ്റന്‍സി മിടുക്ക് മുഴുവന്‍ അദ്ദേഹം പുറത്തെടുത്ത മല്‍സരം കൂടിയായിരുന്നു ഇത്. കുറഞ്ഞ സ്‌കോര്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂവെന്നതിനാല്‍ അതു പ്രതിരോധിക്കുകയെന്നത് വളരെ ദുഷ്‌കരമായിരുന്നു.
പക്ഷെ വില്ല്യംസണ്‍ പതറിയില്ല. ഉചിതമായ തീരുമാനങ്ങളെടുത്ത അദ്ദേഹം മുംബൈയെ കൡയുടെ ഒരു ഘട്ടത്തിലും കയറൂരിവിട്ടില്ല. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ച വില്ല്യംസണ്‍ ഓരോ ബാറ്റ്‌സ്മാനെയും നിരീക്ഷിച്ച് ഫീല്‍ഡിങിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. കിരോണ്‍ പൊള്ളാര്‍ഡും കാണ്‍ ശര്‍മയും ബാറ്റ് ചെയ്യുമ്പോള്‍ സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ നിയോഗിക്കാനുള്ള വില്ല്യംസണിന്റെ നീക്കവും വിജയം കണ്ടു.

റാഷിദിന്റെ സൂപ്പര്‍ സ്‌പെല്‍

റാഷിദിന്റെ സൂപ്പര്‍ സ്‌പെല്‍

അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ അവിസ്മരണീയ സ്‌പെല്ലും മുംബൈയുടെ തോല്‍വിയുടെ വേഗം കൂട്ടി. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും നിരാശപ്പെടുത്തിയ റാഷിദ് മുംബൈക്കെതിരേ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഓരോ ബാറ്റ്‌സ്മാനെതിരേയും വ്യത്യസ്തമായ ലൈനിലും ലെങ്തിലുമാണ് താരം പന്തെറിഞ്ഞത്. ഇതു പലപ്പോഴും ബാറ്റ്‌സ്മാന്‍മാരുടെ താളം തെറ്റിക്കുകയും ചെയ്തു.
റണ്‍സ് വഴങ്ങാതിരിക്കുക മാത്രമല്ല ടീമിന് നിര്‍ണായക ബ്രേക്ത്രൂ നല്‍കിയും റാഷിദ് ഹൈദരാബാദിന്റെ ഹീറോയായി മാറി. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം രണ്ടു വിക്കറ്റെടുത്തിരുന്നു.
അപകടകാരികളായ ക്രുനാല്‍ പാണ്ഡ്യയെയും കിരോണ്‍ പൊള്ളാര്‍ഡിനെയുമാണ് റാഷിദ് പുറത്താക്കിയത്.

മുംബൈയുടെ ദയനീയ ബാറ്റിങ്

മുംബൈയുടെ ദയനീയ ബാറ്റിങ്

ഏതെങ്കിലുമൊരു താരം ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്താല്‍ അനായാസം മറികടക്കാവുന്ന ലക്ഷ്യമായിരുന്നു 119 റണ്‍സ്. പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ടീമിലെ മുഴുവന്‍ പേരും ഒരുപോലെ നിരാശപ്പെടുത്തിയപ്പോള്‍ മുംബൈ പരാജയത്തിലേക്കു കൂപ്പുകുത്തി.
ജയിക്കാന്‍ ഒരോവറില്‍ ആറില്‍ താഴെ റണ്‍സ് മാത്രം മതിയായിരുന്നിട്ടും അത് എത്തിപ്പിടിക്കാന്‍ കഴിയാതെയാണ് മുംബൈ ദയനീയമായി കീഴടങ്ങിയത്. 34 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായസൂര്യകുമാര്‍ യാദവിന് ടീമിലെ മറ്റൊരാള്‍ കൂടി മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.
ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ മിടുക്കുള്ള ഒന്നിലേറെ താരങ്ങള്‍ ടീമിലുണ്ടായിട്ടും നിരുത്തരവാദിത്തപരമായ ബാറ്റിങിലൂടെ അവര്‍ വിക്കറ്റ് ദാനം ചെയ്ത് ക്രീസ് വിടുകയായിരുന്നു.

ഒരുപഴുതും നല്‍കിയില്ല

ഒരുപഴുതും നല്‍കിയില്ല

ആദ്യ പത്തോവറില്‍ മാത്രമല്ല അവസാന പത്തോവറിലും മുംബൈക്ക് ഒരും പഴുതും നല്‍കാത്ത ബൗളിങാണ് ഹൈദരാബാദ് കാഴ്ചവച്ചത്. അനാവശ്യമായി ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് സിദ്ദാര്‍ഥ് കൗളും മലയാളി പേസര്‍ ബേസില്‍ തമ്പിയുമായിരുന്നു. ഈ സീസണിലെ ആദ്യ മല്‍സരം കളിക്കുന്നതിന്റെ യാതൊരു പോരായ്മയും പുറത്തുകാണിക്കാത്ത തരത്തില്‍ ഉജ്ജ്വലമായിരുന്നു ബേസിലിന്റെ ബൗളിങ്. കൗളും തകര്‍പ്പന്‍ പ്രകടനം നടത്തി.
തന്റെ ആദ്യ ഓവറില്‍ തന്നെ മുംബൈയുടെ ടോപ്‌സ്‌കോററായ സൂര്യകുമാര്‍ യാദവിനെ ബേസില്‍ പുറത്താക്കിയിരുന്നു. മല്‍സരത്തില്‍ കൗള്‍ മൂന്നും ബേസില്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഐപിഎല്‍: ധോണിയോ, കോലിയോ? ക്യാപ്റ്റന്‍മാരില്‍ കേമനാര്? ചിന്നസ്വാമി നല്‍കും ഉത്തരം ഐപിഎല്‍: ധോണിയോ, കോലിയോ? ക്യാപ്റ്റന്‍മാരില്‍ കേമനാര്? ചിന്നസ്വാമി നല്‍കും ഉത്തരം

ചാംപ്യന്‍സ് ലീഗ്: സലാ മാജിക്കല്‍ ലിവര്‍പൂര്‍ ഫൈനലിനരികെ; തോല്‍വിയിലും എഴുതി തള്ളാനാവാതെ റോമചാംപ്യന്‍സ് ലീഗ്: സലാ മാജിക്കല്‍ ലിവര്‍പൂര്‍ ഫൈനലിനരികെ; തോല്‍വിയിലും എഴുതി തള്ളാനാവാതെ റോമ

Story first published: Wednesday, April 25, 2018, 10:58 [IST]
Other articles published on Apr 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X