വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: കോലിപ്പട എന്ത് കൊണ്ട് ചെന്നൈയില്‍ നാണം കെട്ടു? കാരണങ്ങള്‍ തിരയേണ്ട, ഇവ തന്നെ

എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി

Why did India lose the match? Match Review | Oneindia Malayalam

ചെന്നൈ: അനായാസ വിജയം തേടിയിറങ്ങിയ ടീം ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കാണ് ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസ് നല്‍കിയത്. റാങ്കിങിലും കണക്കുകളിലുമെല്ലാം കോലിപ്പട വിന്‍ഡീസിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ചെന്നൈയില്‍ കണ്ടത് കരീബിയന്‍ ഷോയായിരുന്നു. എട്ടു വിക്കറ്റിന്റെ ഞെട്ടിക്കുന്ന പരാജയമാണ് ഇന്ത്യക്കു നേരിട്ടത്.

ജഡേജയുടെ റണ്ണൗട്ട്... പൊള്ളാര്‍ഡിന് പറയാനുള്ളത്, ഏറ്റവും പ്രധാനം അതു തന്നെജഡേജയുടെ റണ്ണൗട്ട്... പൊള്ളാര്‍ഡിന് പറയാനുള്ളത്, ഏറ്റവും പ്രധാനം അതു തന്നെ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു 287 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ നേടാനായിട്ടും അത് വിന്‍ഡീസിന് വെല്ലുവിളിയുയര്‍ത്തിയില്ല. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. എന്തൊക്കെ ആയിരിക്കാം ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണങ്ങളെന്നു പരിശോധിക്കാം.

തുടക്കം പാളി

തുടക്കം പാളി

മുംബൈയിലെ വാംഖഡെയില്‍ നടന്ന മൂന്നാം ടി20യില്‍ ലഭിച്ചതു പോലൊരു സ്വപ്‌നതുല്യമായ തുടക്കം ഇന്ത്യക്കു ചെപ്പോക്കില്‍ ലഭിച്ചില്ല. ലോകേഷ് രാഹുല്‍ (6) പട്ടെന്ന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (4) തൊട്ടു പിന്നാലെ ക്രീസ് വിട്ടു. രോഹിത് ശര്‍മയും (36) അധികം വൈകാതെ പുറത്തായത് ഇന്ത്യയുടെ തുടക്കം മോശമാക്കുകയും ചെയ്തു.
ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി പിന്നീട് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നെങ്കിലും തുടക്കത്തിലെ തകര്‍ച്ച ഇന്ത്യയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടയുകയായിരുന്നു.

ചഹലിന്റെ അഭാവം

ചഹലിന്റെ അഭാവം

മുന്‍നിര സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. ഇതോടെ കോലിക്കു അ്ഞ്ചാം ബൗളറായി ശിവം ദുബെ, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ് എന്നിവരെയെല്ലാം പരീക്ഷിക്കേണ്ടി വന്നു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച വിന്‍ഡീസിന്റെ ഹെറ്റ്‌മെയര്‍- ഹോപ്പ് സഖ്യത്തിന് ഭീഷണിയുയര്‍ത്താന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ല. ഈ സഖ്യത്തെ വേര്‍പിരിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു പറ്റിയ പിഴവാണ് പരാജയത്തിനു മുഖ്യ കാരണം. ടീമിനു ബ്രേക്ക്ത്രൂ നല്‍കാന്‍ ശേഷിയുള്ള അംഗീകൃത സ്പിന്നര്‍ കൂടിയായ ചഹല്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സഖ്യത്തിന് കൂടുതല്‍ വെല്ലുവിളിയുര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.

മല്‍സരപരിചയം കുറവ്

മല്‍സരപരിചയം കുറവ്

തുടക്കം പാളിയ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത് ശ്രേയസിന്റെയും പന്തിന്റെയും ഫിഫ്റ്റികളായിരുന്നു. എന്നാല്‍ ഇരുവരുടെയും അടുത്തടുത്ത ഓവറുകളിലെ പുറത്താവല്‍ ഇന്ത്യയെ പ്രതീക്ഷിച്ച സ്‌കോര്‍ നേടുന്നതില്‍ തടയുകയും ചെയ്തു. ലോഫ്റ്റഡ് ഷോട്ട് കളിച്ചാണ് ഇരുവരും പുറത്തായത്.
ഇന്ത്യന്‍ നിരയില്‍ മല്‍സര പരിചയം കുറഞ്ഞ താരങ്ങളാണ് ഇരുവരും. ഇതാവാം ഏറെക്കുറെ സമാനമായ രീതിയില്‍ ഇരുവരും പുറത്തായതിന്റെ കാരണമെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. 40 ഓവറിന് മുമ്പാണ് പന്തും ശ്രേയസും ക്രീസ് വിട്ടത്. ഇരുവരും റിസ്‌കെടുക്കാതെ കുറച്ചു കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇന്ത്യക്കു വലിയ വിജയലക്ഷ്യം തന്നെ വിന്‍ഡീസിന് മുന്നില്‍ വയ്ക്കാമായിരുന്നു. അവസാന 10 ഓവറില്‍ 71 റണ്‍സ് മാത്രമാണ് ഇന്ത്യക്കു നേടാനായത്.

Story first published: Monday, December 16, 2019, 12:22 [IST]
Other articles published on Dec 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X