For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ഹീറോ പുജാര മാത്രമല്ല, ഇവര്‍ക്കും കൊടുക്കാം അതേ കൈയടി, ചരിത്ര ജയത്തിനു പിന്നില്‍...

ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് തന്നെ ഇന്ത്യ ജയിക്കുന്നത്

By Manu

അഡ്‌ലെയ്ഡ്: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി പരാജയപ്പെട്ടതിനാല്‍ ഓസ്ട്രലിയയില്‍ ടീം ഇന്ത്യക്ക് ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പേസര്‍മാര്‍ വാഴുന്ന ഓസീസ് പിച്ചില്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പലരും പ്രവചിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയം കൊയ്തത്.

31 റണ്‍സിന്റെ മികച്ച ജയമാണ് കോലിയും സംഘവും സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ടെസ്റ്റ് പരമ്പരയിലെ ആദ്യ കളി തന്ന ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

രക്ഷകനായി പുജാര

രക്ഷകനായി പുജാര

ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയുടെ അവിസ്മരണീയ പ്രകടനമാണ് അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. രണ്ടിന്നിങ്‌സിലും ടീമിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് കാഴ്ചവച്ചതെന്ന് നിസംശയം പറയാം.
ആദ്യ ഇന്നിങ്‌സില്‍ ഓസീസ് പേസാക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിപ്പോയപ്പോള്‍ പുജാര മാത്രം കുലുങ്ങിയില്ല. ക്ഷമാപൂര്‍വ്വം ഇന്നിങ്‌സ് പടുത്തുയര്‍ത്ത അദ്ദേഹം 123 റണ്‍സ് നേടി ടീമിനെ 250 റണ്‍സ് വരെയെത്തിക്കുകയും ചെയ്തു.
രണ്ടാമിന്നിങ്‌സിലും പുജാര മോശമാക്കിയില്ല. 71 റണ്‍സോടെ അദ്ദേഹം ഇത്തവണയും ടീമിന്റെ അരക്കാരനായി. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യന്‍ താന്‍ തന്നെയാണെന്ന് പുജാര തെളിയിക്കുകയും ചെയ്തു.

പ്രതീക്ഷ കാത്ത് അശ്വിന്‍

പ്രതീക്ഷ കാത്ത് അശ്വിന്‍

മികച്ച ഫോമിലുള്ള കുല്‍ദീപ് യാദവിനെ പിന്തള്ളിയാണ് ആര്‍ അശ്വിന്‍ ഒന്നാം ടെസ്റ്റിനുള്ള ടീമിലെത്തിയത്. കുല്‍ദീപിന് പകരം അശ്വിനെ കളിപ്പിച്ചത് പലരുടെയും നെറ്റി ചുളിക്കുകയും ചെയ്തിരുന്നു. ബാറ്റിങിലെ കൂടി മികവ് കണക്കിലെടുത്താണ് അദ്ദേഹം പ്ലെയിങ് ഇലവനിലെത്തിയത്. ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും തന്റെ കരുത്തായ ബൗളിങില്‍ അശ്വിന്‍ മികച്ച പ്രകടനം നടത്തി. 70ല്‍ കൂടുതല്‍ ഓവറുകളാണ് രണ്ടിന്നിങ്‌സുകളിലായി താരം ബൗള്‍ ചെയ്തത്. രണ്ടിന്നിങ്‌സുകളിലായി അശ്വിന്‍ ആറു വിക്കറ്റെടുക്കുകയും ചെയ്തു.
കരിയറിലെ മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനം കളിക്കുന്നതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിന് ഇത്തവണ തുണയാവുകയായിരുന്നു. റണ്‍സ് വിട്ടുകൊടുത്താതെ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കി ഷോട്ട് കളിപ്പിക്കാന്‍ പ്രേരിപ്പിച്ചാണ് വിക്കറ്റെടുത്ത് അശ്വിന്‍ ഇന്ത്യക്കു നിര്‍ണായക ബ്രേക്ത്രൂകള്‍ നല്‍കിയത്.

കരുത്തുറ്റ പേസ് ബൗളിങ്

കരുത്തുറ്റ പേസ് ബൗളിങ്

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ പേസ് ബൗളിങ് ആക്രമണമത്തിന് മൂര്‍ച്ച കൂടിയിട്ടുണ്ടെന്ന് കാണാം. പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍ അവിശ്വസനീയ പ്രകടനമാണ് പേസര്‍മാര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും പേസര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയിരുന്നു. അന്ന് ബാറ്റിങ്‌നിരയാണ ദുരന്തമായി മാറിയത്.
ഇഷാന്ത് ശര്‍മയുടെ കീഴില്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെട്ട പേസ് ത്രയം അഡ്‌ലെയ്ഡില്‍ ഗംഭീരമായാണ് പന്തെറിഞ്ഞത്. രണ്ടിന്നിങ്‌സുകളിലായി പിഴുത 20 വിക്കറ്റുകളില്‍ 14ഉം പേസര്‍മാര്‍ക്കാണ് ലഭിച്ചത്. ബുംറ ആറും ഷമി അഞ്ചും ഇഷാന്ത് മൂന്നും വിക്കറ്റ് വീഴ്ത്തുകയായിരുന്നു.

രണ്ടാമിന്നിങ്‌സിലെ വിജയ്-രാഹുല്‍ കൂട്ടുകെട്ട്

രണ്ടാമിന്നിങ്‌സിലെ വിജയ്-രാഹുല്‍ കൂട്ടുകെട്ട്

രണ്ടാമിന്നിങ്‌സില്‍ ഓപ്പണര്‍മാരായ മുരളി വിജയ്- ലോകേഷ് രാഹുല്‍ എന്നിവരുടെ മികച്ച കൂട്ടുകെട്ടും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ഇന്ത്യക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഓസീസിന് വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കാന്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കേണ്ടിയിരുന്നു. പ്രതീക്ഷയ്‌ക്കൊത്തുര്‍ന്ന വിജയ്-രാഹുല്‍ ജോടി 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു മേല്‍ക്കൈ നല്‍കുകയായിരുന്നു.
ഒന്നാം വിക്കറ്റിലെ ഈ പ്രകടനം തന്നെയാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. ആദ്യ ഇന്നിങ്‌സിലെ പിഴവുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഇരുവരും മികച്ച പ്രകടനത്തോടെ അതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

Story first published: Monday, December 10, 2018, 12:28 [IST]
Other articles published on Dec 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+