മര്‍ക്കാണ്ഡെ ചില്ലറക്കാരനല്ല!! കുല്‍ദീപിനും ചഹലിനും ഭീഷണി, ഇന്ത്യന്‍ ടീമിലെത്താന്‍ കാരണങ്ങളുണ്ട്...
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലാണ് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ താരോദയമായിരുന്നു ഈ 21കാരന്‍. ഐപിഎല്ലിന്റെ അടുത്ത സീസണ്‍ നടക്കാനിരിക്കെ ഇതാദ്യമായി ഇന്ത്യന്‍ ദേശീയ ടീമിലും മര്‍ക്കാണ്ഡെ എത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സ്പിന്നര്‍ ഇടം നേടിയത്.
കുല്‍ദീപ് യാദവിന് വിശ്രമം നല്‍കിയാണ് പകരം പുതുമുഖമായ മര്‍ക്കാണ്ഡെയ്ക്കു അവസരം നല്‍കിയത്. ഇന്ത്യന്‍ ടീമിലേക്ക് മര്‍ക്കാണ്ഡെയെ സെലക്ടര്‍മാര്‍ പരിഗണിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഐപിഎല്ലിലും ഇന്ത്യന്‍ എ ടീമിലും തിളങ്ങി
തീര്‍ച്ചയായും കഴിഞ്ഞ സീസണിലെ ഐപിഎല്‍ തന്നെയാണ് മര്‍ക്കാണ്ഡെയുടെ കരിയറിലെ വഴിത്തിരിവായി മാറിയത്. സീസണിന്‍റെ ആദ്യപകുതിയിലായിരുന്നു താരത്തിന്റെ ഗംഭീര പ്രകടനങ്ങള്‍. ചെന്നൈ സൂപ്പര്‍കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേയുള്ള പ്രകടനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ എ ടീമിലും മര്‍ക്കാണ്ഡെയെ എത്തിച്ചു. അവിടെയും താരം നിരാശപ്പെടുത്തിയില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത്. താരത്തിന്റെ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു. ഇതു മാത്രമല്ല കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തതും മര്‍ക്കാണ്ഡെയാണ്.

കുല്‍ദീപിന് വിശ്രമം അനിവാര്യം
വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടുകളില്‍ ഒരാളാണ് കുല്‍ദീപ്. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുല്‍ദീപിന് ലോകകപ്പിന് മുമ്പ് വിശ്രമം അനിവാര്യമായിരുന്നു. ഇതേ തുടര്‍ന്നാണ് പകരക്കാരമായി മര്‍ക്കാണ്ഡെയെ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്.
ലോകകപ്പിനു മുമ്പ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയും കുല്‍ദീപ് കളിക്കുന്നുണ്ട്. ഇവയെല്ലാം മുന്നില്‍ കണ്ടാണ് താരത്തിന് സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയത്.

ലോകകപ്പിലെ മൂന്നാം സ്പിന്നര്‍?
നിലവില്‍ ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുക കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമായിരിക്കുമെന്നുറപ്പാണ്. എന്നാല്‍ അപ്രതീക്ഷിതമായി ലോകകപ്പിന് മുമ്പോ, ടൂര്‍ണമെന്റിന് ഇടെയോ ഇവരിലൊരാള്‍ക്കു പരിക്കേറ്റാല്‍ പകരമാര് എന്നത് ചോദ്യചിഹ്നമാണ്. ഇതു കൂടി മൂന്നില്‍ കണ്ടാണ് മര്‍ക്കാണ്ഡെയെ ഓസീസിനെതിരേ ടീമിലുള്‍പ്പെടുത്തിയത്. കുല്‍ദീപ്, ചഹല്‍ എന്നിവരുടെ ബാക്ക്അപ്പായി മര്‍ക്കാണ്ഡെയെ കളിപ്പിക്കാമോയെന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് താരത്തിന് അവസരം നല്‍കിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications