ഈ കപ്പും ഓസ്‌ട്രേലിയക്ക്? കംഗാരുപ്പട ആറാം കിരീടവും സഞ്ചിയിലാക്കും!! ഇതാ കാരണങ്ങള്‍...
ലണ്ടന്‍: ആവേശകരമായ പോരാട്ടങ്ങളും മഴയുടെ മോഷണവുമെല്ലാം കാണികള്‍ക്കു സമ്മാനിച്ച് ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടില്‍ പുരോഗമിക്കുകയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ നാലു ടീമുകളാണ് ഇതുവരെയുള്ള മല്‍സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ചുനിന്നത്. സെമി ഫൈനല്‍ ബെര്‍ത്ത് തീര്‍ച്ചയായും അര്‍ഹിക്കുന്ന ടീമുകളും ഇവര്‍ തന്നെയാണ്.
നിലവിലെ ചാംപ്യന്‍മാരായ ഓസീസ് ഇത്തവണയും കിരീട ഫേവറിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു. ലോകകപ്പിനു രണ്ടു മാസം മുമ്പ് വരെ ഓസീസിന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് ഓസീസ് തങ്ങളുടെ യഥാര്‍ഥ മികവിലേക്കുയരുന്നതാണ് കണ്ടത്. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ 11ലും ഓസീസ് തോറ്റിരുന്നു. എന്നാല്‍ ഈ വര്‍ഷം ശക്തമായ തിരിച്ചുവരവാണ് കംഗാരുപ്പട നടത്തിയത്. ഇത്തവണ തങ്ങളുടെ ആറാം ലോകകകപ്പും സഞ്ചിയിലാക്കി കംഗാരുക്കൂട്ടം നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയേറെയാണ്. എന്തൊക്കെയാണ് കാരണങ്ങളെന്നു നോക്കാം.

ചരിത്രവും ചങ്കുറപ്പും
ലോകകപ്പിലെ ഇതുവരെയുള്ള ചരിത്രവും ലവലിയ മല്‍സരങ്ങളെ നേരിടാനുള്ള ചങ്കുറപ്പും ഓസീസിനെപ്പോലെ മറ്റൊരു ടീമിനുമില്ലെന്നു കാണാം. അഞ്ചു തവണ ഓസീസ് ലോകകപ്പ് നേടിയതു തന്നെ ഇത് അടിവരയിടുന്നു. 1987, 99, 2003, 07, 2015 വര്‍ഷങ്ങളിലായിരുന്നു ഓസീസിന്റെ വിശ്വ വിജയങ്ങള്‍. 1999 മുതല്‍ 2007വരെ ഏകദിനത്തില്‍ കംഗാരക്കളുടെ പടയോട്ടമായിരുന്നു.
നോക്കൗട്ട് റൗണ്ടിലും ഫൈനലിലുമെല്ലാം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള പ്രത്യേക കഴിവ് തന്നെ ഓസീസിനുണ്ട്. കളിച്ച ഏഴു ലോകകപ്പ് ഫൈനലുകൡ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ തോറ്റിട്ടുള്ളൂവെന്നത് ഇതിനു തെളിവാണ്.

ശക്തമായ ബാറ്റിങ് നിര
മുന്‍ ലോകകപ്പുകളെപ്പോലെ തന്നെ ഇത്തവണയും ശക്തമായ ബാറ്റിങ് നിരയാണ് ഓസീസിനുള്ളത്. ഈ ടൂര്‍ണമെന്റില്‍ ഇതിനകം മൂന്നു മല്‍സരങ്ങളില്‍ 300ന് മുകളില്‍ റണ്‍സ് ഓസീസ് അടിച്ചെടുത്തു കഴിഞ്ഞു. ഒന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഓസീസിനുണ്ടെന്നതാണ് ശ്രദ്ധേയം.
വിലക്ക് കഴിഞ്ഞ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറു തിരിച്ചെത്തിയതോടെയാണ് ഓസീസ് കൂടുതല്‍ കരുത്താര്‍ജിച്ചത്. ഓപ്പണര്‍മാരായ വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും മികച്ച ഫോമിലാണ്. 343 റണ്‍സ് ഫിഞ്ച് ഇതിനകം നേടിക്കഴിഞ്ഞു.
മൂന്നാമനായെത്തുന്ന സ്മിത്ത് ക്ലാസ് ബാറ്റ്‌സ്മാനാണ്. നാലാമനായ ഷോണ്‍ മാര്‍ഷാവട്ടെ സാങ്കേതികത്തികവിന്റെ കാര്യത്തില്‍ മുന്നിലാണ്. അഞ്ചാമന്‍ ഉസ്മാന്‍ കവാജയും കഴിവുള്ള താരമാണ്. ആറും ഏഴും സ്ഥാനങ്ങളില്‍ കളിക്കുന്ന മാക്‌സ്‌വെല്ലും അലെക്‌സ് കാരിയും അതിവേഗം റണ്‍സെടുക്കാന്‍ ശേഷിയുള്ളവരാണ്.

സ്റ്റാര്‍ക്കും കമ്മിന്‍സുമുള്‍പ്പെടുന്ന ബൗളിങ് നിര
ബാറ്റിങ് മാത്രമല്ല, ഓസീസിന്റെ ബൗളിങും തട്ടുപൊളിപ്പനാണ്. അപകടകാരികളായ പേസര്‍മാരായ മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും നയിക്കുന്ന മൂര്‍ച്ചയേറിയ ബൗളിങ് നിര ഏതു ടീമിന്റെയും കഥ കഴിക്കും. ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സ്റ്റാര്‍ക്ക്. ലോകകപ്പില്‍ ഇതുവരെ 35 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റെടുത്തത് സ്റ്റാര്‍ക്കായിരുന്നു (22 വിക്കറ്റ്).
ഈ ടൂര്‍ണമെന്റില്‍ സ്റ്റാര്‍ക്ക്- കമ്മിന്‍സ് സഖ്യം വലിയ വിജയമായി മാറിക്കഴിഞ്ഞു. രണ്ടു പേരും കൂടി 24 വിക്കറ്റുകളാണ് ഇതിനകം പങ്കിട്ടത്. വിന്‍ഡീസിനെതിരേ 46 റണ്‍സിനും ശ്രീലങ്കയ്‌ക്കെതിരേ 55 റണ്‍സിനും സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications