വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ ഒഴിവാക്കി, അടുത്ത ഐപിഎല്ലില്‍ യുവരാജ് കളിക്കില്ല — കാരണമിതാണ്

IPL 2020: Yuvraj Singh Will Not Feature Next Season; Here's Why | Oneindia Malayalam

മുംബൈ: 2019 സീസണില്‍ യുവരാജ് സിങ് മുംബൈയിലെത്തിയപ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചു. പക്ഷെ പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തി കത്തിക്കയറാന്‍ യുവിക്കായില്ല. ഇതോടെ പ്ലേയിങ് ഇലവനില്‍ യുവരാജ് വേണ്ടെന്ന് നായകന്‍ രോഹിത് ശര്‍മ്മയും തീരുമാനിച്ചു. കിരീടമുയര്‍ത്തിയ ഫൈനലടക്കം മുംബൈയുടെ മിക്ക മത്സരങ്ങളും ഡഗ് ഔട്ടിലിരുന്ന് കളി കാണുകയായിരുന്നു യുവരാജ് സിങ്. എന്തായാലും പുതിയ സീസണില്‍ യുവിയെ മുംബൈ ഇന്ത്യൻസ് വേണ്ടെന്നു വെച്ചിട്ടുണ്ട്.

യുവിയെ ഒഴിവാക്കി

ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി യുവരാജ് ഉള്‍പ്പെടെ പത്തു താരങ്ങളെയാണ് മുംബൈ ഫ്രാഞ്ചൈസി ഒഴിവാക്കിയത്. ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ പുറത്താക്കിയ താരങ്ങളെ ഐപിഎല്‍ ഭരണസമിതി വില്‍പ്പനയ്ക്ക് വെയ്ക്കും. എന്നാല്‍ താരലേലത്തില്‍ യുവരാജിന്റെ പേരുമാത്രം അധികൃതര്‍ വെട്ടും.

ധോണിയെ വിടാതെ ഗംഭീര്‍... ലോകകപ്പ് ഫൈനലില്‍ തനിക്ക് സെഞ്ച്വറി നഷ്ടമാക്കി!! കാരണം ആ ഓര്‍മപ്പെടുത്തല്‍

അനുമതി വേണം

കാരണമെന്തെന്നോ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കരിയര്‍ ഉപേക്ഷിച്ചിട്ടാണ് താരം വിദേശ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തത്. ബിസിസിഐ ചട്ടം പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തു നിന്നും (ഐപിഎല്‍ ഉള്‍പ്പെടെ) പൂര്‍ണമായും വിരമിച്ചാല്‍ മാത്രമേ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. ബിസിസിഐയുടെ നിരാക്ഷേപസാക്ഷ്യപത്രമില്ലാതെ (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റു ലീഗുകളില്‍ കളിക്കാനുമാകില്ല.

ഭാജിയുടെ പിന്മാറ്റം

ഇതിന്‍ പ്രകാരം 2019 ജൂണില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു യുവരാജ് സിങ്. ശേഷമാണ് ഗ്ലോബല്‍ ട്വന്റി-20 കാനഡ ലീഗില്‍ താരം കളിച്ചത്. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന T10 ലീഗിലും യുവി പങ്കെടുക്കുന്നുണ്ട്.

നേരത്തെ, ഇംഗ്ലണ്ടില്‍ നടക്കുന്ന 'ദി ഹണ്‍ട്രഡ്' ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഹര്‍ഭജന്‍ സിങ് പേരുനല്‍കിയിരുന്നു. എന്നാല്‍ ഐപിഎല്‍ കളിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ ഇംഗ്ലീഷ് ടൂര്‍ണമെന്റില്‍ നിന്നും താരം പിന്മാറി.

കമ്മന്റേറ്ററാകാം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ഹര്‍ഭജന്‍. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഹര്‍ഭജന്‍ വിരമിച്ചിട്ടില്ല. 2016 -ലാണ് ഭാജി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. മുന്‍പ്, രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ഐപിഎല്ലില്‍ ദീര്‍ഘകാലം തുടര്‍ന്നിരുന്നു. എന്തായാലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ലെങ്കിലും കമ്മന്റേറ്റര്‍, കോച്ചിങ് ചുമതലകള്‍ ഏറ്റെടുക്കാന്‍ യുവിക്ക് തടസമില്ല.

ഐപിഎല്‍: ടീമുകള്‍ നിലനിര്‍ത്തിയ അഞ്ചു 'ഫ്‌ളോപ്പ്' താരങ്ങള്‍

ഐപിഎൽ കരിയർ

2008 -ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെയാണ് യുവരാജ് സിങ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടക്കം കുറിക്കുന്നത്. ഉദ്ഘാടന സീസണില്‍ യുവരാജിന്റെ നേതൃത്വത്തില്‍ പഞ്ചാബ് സെമി ഫൈനല്‍ വരെയെത്തി. തുടര്‍ന്നുള്ള സീസണുകളില്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായും താരം കളിച്ചു. 14 കോടി രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് യുവിയെ ബാംഗ്ലൂര്‍ വാങ്ങിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 16 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) യുവരാജിനെ റാഞ്ചി.

മുംബൈയിൽ

2016 -ലാണ് യുവരാജ് ഏഴു കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തുന്നത്. പക്ഷെ പ്രകടനം നിറംകെട്ടതോടെ 2018 സീസണില്‍ ഹൈദരാബാദ് ഫ്രാഞ്ചൈസി താരത്തെ ഉപേക്ഷിച്ചു. ശേഷം രണ്ടു കോടി രൂപയ്ക്ക് യുവരാജ് കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ തിരിച്ചെത്തി. എന്നാല്‍ ആ സീസണിലും യുവരാജിന് തിളങ്ങാനായില്ല. ഇതിനെ തുടര്‍ന്ന് താരത്തെ പഞ്ചാബ് ഉപേക്ഷിച്ചു.

അവസാന മത്സരം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഷമിയും മായങ്കും; കരിയറിലെ ഉയര്‍ന്ന റാങ്കില്‍

കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ വില്‍ക്കാതെ കിടക്കുന്ന യുവിയെ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കായിരുന്നു മുംബൈ സ്വന്തം പാളയത്തില്‍ കൊണ്ടുവന്നത്. 2017 -ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു യുവരാജിന്റെ അവസാന രാജ്യാന്തര മത്സരം.

Story first published: Monday, November 18, 2019, 13:57 [IST]
Other articles published on Nov 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X