വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കുന്നില്ല? മൂന്നു കാരണങ്ങള്‍

Three Reasons Why Sanju Samson Is Not Getting A Chance | Oneindia Malayalam

മുംബൈ: സഞ്ജു സാംസണിന് എന്തുകൊണ്ടാണ് പ്ലേയിങ് ഇലവനില്‍ അവസരം കിട്ടാത്തത്? ക്രിക്കറ്റ് പ്രേമികള്‍ക്ക് പരക്കെ സംശയമുണ്ട്. മുന്‍പ്, ബംഗ്ലാദേശിനെതിരെ പ്രഖ്യാപിച്ച ട്വന്റി-20 സ്‌ക്വാഡിലും സഞ്ജുവുണ്ടായിരുന്നു. എന്നാല്‍ അന്ന് സഞ്ജുവിനൊപ്പം സ്‌ക്വാഡില്‍ കയറിയ ഓള്‍ റൗണ്ടര്‍ ശിവം ദൂബെ ടീമിന്റെ ഭാഗമായി. ശേഷമാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഹോം പരമ്പര. പക്ഷെ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേരെങ്ങും കണ്ടില്ല.

സഞ്ജുവിനെ കൂട്ടിയില്ല

ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മിന്നും പ്രകടനം നടത്തിയിട്ട് കൂടിയാണ് സഞ്ജുവിന് ഈ വിധി. എന്തായാലും ശിഖര്‍ പരുക്കേറ്റ് പുറത്തായതോടെ താരം വീണ്ടും ട്വന്റി-20 സ്‌ക്വാഡില്‍ തിരിച്ചെത്തി. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പരമ്പരയില്‍ രണ്ടു മത്സരങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഹൈദരാബാദില്‍ ഇന്ത്യ ജയിച്ചു. തിരുവനന്തപുരത്ത് വെസ്റ്റ് ഇന്‍ഡീസും.രണ്ടു മത്സരങ്ങളിലും സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ കൂട്ടാന്‍ നായകന്‍ വിരാട് കോലി തയ്യാറായില്ല.

അരങ്ങേറ്റം

2013 -ല്‍ രാജസ്താന്‍ റോയല്‍സിന് വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് സഞ്ജു സാംസണ്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്തത്. ആഭ്യന്തര, ഐപിഎല്‍ ടൂര്‍ണമെന്റുകളിലെ മികവ് മുന്‍നിര്‍ത്തി 2015 -ല്‍ സഞ്ജു ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചു, സിംബാബ്‌വേക്കെതിരെ. പക്ഷെ തുടര്‍ന്ന് ടീമിനായി കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല.

കാരണങ്ങൾ

ഈ വര്‍ഷം വിജയ് ഹസാരെ ട്രോഫിയില്‍ നടത്തിയ ഗംഭീരന്‍ പ്രകടനമാണ് നീണ്ട കാലത്തിന് ശേഷം സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുക്കിയത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ കയറാന്‍ താരത്തിന് ഇപ്പോഴും കഴിയുന്നില്ല. ഈ അവസരത്തില്‍ സഞ്ജുവിനെ ടീമില്‍ കളിപ്പിക്കാത്തതിന്റെ മൂന്നു കാരണങ്ങള്‍ പരിശോധിക്കാം.

Most Read: ദുബെയുടെ നാളുകള്‍ എണ്ണപ്പെട്ടു... തിരിച്ചുപിടിക്കാന്‍ ഹാര്‍ദിക്, മടങ്ങിവരവ് അവര്‍ക്കെതിരേ

മധ്യനിര ശക്തം

മധ്യനിര ശക്തം

സഞ്ജു സാംസണ്‍ ടീമിലെത്തിയ സമയം തെറ്റിപ്പോയി. ഒരു വര്‍ഷം മുന്‍പാണ് ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നതെങ്കില്‍ ഒന്നിലേറെ അവസരങ്ങള്‍ താരത്തിന് കിട്ടിയേനെ. കാരണം നാലാം നമ്പറില്‍ അനുയോജ്യനായ ബാറ്റ്‌സ്മാനെ തേടിനടക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്. മഹേന്ദ്ര സിങ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍ എന്നിവരെ മാറി മാറി ടീം പരീക്ഷിച്ചു. പക്ഷെ ഇപ്പോള്‍ ചിത്രമിതല്ല.

ശ്രേയസും പന്തും

മധ്യനിരയില്‍ ശ്രേയസും റിഷഭ് പന്തും ഏറെക്കുറെ സ്ഥാനമുറപ്പാക്കിയിട്ടുണ്ട്. നിലവില്‍ ഓപ്പണറാണെങ്കിലും ശിഖര്‍ ധവാന്‍ തിരിച്ചുവന്നാല്‍ കെഎല്‍ രാഹുലും മധ്യനിരയില്‍ ഇറങ്ങും. മൂന്നാം നമ്പറില്‍ കോലിയുള്ളതുകൊണ്ട് സഞ്ജു സാംസണിന് ടീമില്‍ ഒഴിവില്ല. നേരത്തെ, വിരാട് കോലിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ബംഗ്ലാദേശ് പരമ്പരയ്ക്ക് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ അന്ന് കോലിയുടെ സ്ഥാനത്ത് കെഎല്‍ രാഹുല്‍ കളിച്ചു.

ഓൾറൌണ്ടറായി ശിവം ദൂബെ

സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ടീമിനെ കരകയറ്റാന്‍ കഴിയുമെന്ന് രാഹലും ശ്രേയസും ഇതിനകം തെളിയിച്ചിട്ടുണ്ട്. റിഷഭ് പന്തിനെയാകട്ടെ ലോകകപ്പിനുള്ള ഒന്നാം കീപ്പറായാണ് ഇന്ത്യ കാണുന്നത്. ഈ അവസരത്തില്‍ പുതിയൊരു ബാറ്റ്‌സ്മാനെ ടീമിന് ആവശ്യമില്ല. മറുഭാഗത്ത് ശിവം ദൂബെയ്ക്ക് മുതല്‍ക്കൂട്ടാവുന്നത് അദ്ദേഹത്തിന്റെ ഓള്‍റൗണ്ടിങ് മികവാണ്. മധ്യഓവറുകളില്‍ ദൂബെയുടെ പേസിനെ ഉപയോഗിക്കാന്‍ കോലിക്ക് കഴിയും. ലോകകപ്പ് മുന്നില്‍ക്കണ്ട് ദൂബെയുടെ ഓള്‍റൗണ്ടിങ് മികവ് രാകി മിനുസപ്പെടുത്താന്‍ ടീം മാനേജ്മെന്റും ആഗ്രഹിക്കുന്നു.

വിശ്വാസം കുറവ്

വിശ്വാസം കുറവ്

നിര്‍ഭാഗ്യവശാല്‍ ടീം മാനേജ്‌മെന്റിന്റെ പൂര്‍ണവിശ്വാസം സഞ്ജു സാംസണ്‍ ഇനിയും നേടിയെടുത്തിട്ടില്ല. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ താരത്തിന് സംഭവിക്കുന്ന സ്ഥിരതയില്ലായ്മയാണ് ഇവിടെ പ്രശ്‌നം. ബാറ്റിങ് മികവുണ്ടെങ്കിലും മത്സരങ്ങളില്‍ തുടര്‍ച്ചയായി സ്‌കോര്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കാതെ പോകുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഏറെക്കുറെ ചിത്രം ഇതുതന്നെ. സീസണിലുടനീളം മികവ് പുലര്‍ത്താന്‍ താരത്തിന് കഴിയുന്നില്ല. ഇതേസമയം, നിലവില്‍ രാജസ്താനായി ഏറ്റവുമധികം റണ്‍സ് കുറിച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. 89 മത്സരങ്ങളില്‍ നിന്നും 2,209 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 27.61. രണ്ടു സെഞ്ച്വറികളും സഞ്ജുവിന്റെ ഐപിഎല്‍ കരിയറില്‍പ്പെടും.

പ്രഥമ പരിഗണന റിഷഭ് പന്തിന്

പ്രഥമ പരിഗണന റിഷഭ് പന്തിന്

സഞ്ജു സാംസണിന് ടീമില്‍ ഇടംലഭിക്കാത്തതിന്റെ പ്രധാന കാരണം റിഷഭ് പന്താണെന്നു പറയേണ്ടി വരും. ലോകകപ്പിന് ഇന്ത്യ കരുതുന്ന ഒന്നാം കീപ്പറാണ് റിഷഭ് പന്ത്. ഇക്കാരണത്താല്‍ പന്തിന് പരമാവധി അവസരങ്ങള്‍ ലഭ്യമാക്കാന്‍ ടീം താത്പര്യപ്പെടുന്നു. മാത്രമല്ല, ബാറ്റിങ് നിരയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ പന്തിന് കഴിയും. ധോണിയുടെ അഭാവത്തില്‍ ഫിനിഷറായും പന്തിനെ ടീം ഇന്ത്യ കാണുന്നു. ഐപിഎല്‍, ആഭ്യന്തര സീസണുകളിലെ പ്രകടനം ഇവിടെ പന്തിനെ തുണയ്ക്കുന്നുണ്ട്.

Most Read: ഇന്ത്യ vs വിന്‍ഡീസ്: മുംബൈയിലെ കിങ് ഇന്ത്യയോ, വിന്‍ഡീസോ? മൂന്നു പേര്‍ കോലിയുടെ ഉറക്കം കെടുത്തും!

രഞ്ജി പ്രകടനം

2017, 2018, 2019 ഐപിഎല്‍ സീസണുകളില്‍ യഥാക്രമം 366, 684, 488 റണ്‍സ് എന്നിങ്ങനെയാണ് പന്ത് കുറിച്ചത്. ഇതേകാലയളവില്‍ സഞ്ജു നേടിയ റണ്‍സ് 386, 441, 342 എന്നിങ്ങനെയും. 162 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സ് ബാറ്റിങ് ശരാശരി റിഷഭ് പന്ത് ഐപിഎല്ലില്‍ അവകാശപ്പെടുന്നുണ്ട്. രഞ്ജി ട്രോഫി കണക്കുകളും പന്തിനെ പിന്തുണയ്ക്കുന്നു.

ടെസ്റ്റ് സെഞ്ച്വറികൾ

എട്ടു മത്സരങ്ങളില്‍ നിന്നും 972 റണ്‍സാണ് പന്ത് രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ നേടിയിരിക്കുന്നത്. മഹാരാഷ്ട്രയ്‌ക്കെതിരെ നേടിയ 308 റണ്‍സ് പ്രകടനവും ഇതില്‍പ്പെടും. സഞ്ജുവിന്റെ കാര്യമെടുത്താല്‍ രഞ്ജി സീസണില്‍ ഒരിക്കല്‍പ്പോലും 627 റണ്‍സിന് മുകളില്‍ പോകാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ചെന്ന് ഓരോ ടെസ്റ്റ് സെഞ്ച്വറി കുറിച്ചതും പന്തിന് മേലുള്ള മതിപ്പ് കൂടാന്‍ കാരണമാണ്.

Story first published: Tuesday, December 10, 2019, 15:24 [IST]
Other articles published on Dec 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X